അഞ്ചല്‍ക്കാരന്റെ പോസ്റ്റില്‍ ("ശ്രീശാന്തിന് കിട്ടേണ്ടുന്നതായിരുന്നോ കിട്ടിയത്?") ഇടാന്‍ എഴുതിയ കമന്റ് നീണ്ടുപോയതിനാല്‍ പോസ്റ്റ് ആക്കുന്നു. (ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് ഉദ്ദേശിച്ചിരുന്നതല്ല.)
************** **************** ***************
അഞ്ചല്‍ക്കാരനോട് മുഴുവനായും വിയോജിക്കുന്നു. 1985 മുതല്‍ 1997വരെ നടന്ന ഇന്ത്യയുടെ കളികള്‍ (TV-യില്‍ വന്നത്) തൊണ്ണൂറ് ശതമാനവും ഉറക്കമിളച്ച് കാണുകയും പലയിടത്തും ക്രികറ്റ് കളിയുമായി നടന്നവനുമാണ് ഞാന്‍. (ഇപ്പോഴും കളിയുള്ള ദിവസങ്ങളില്‍ ആദ്യം ഓണ്‍ ചെയ്യുന്നത് cricinfo ആണു). അന്നും അഗ്രസീവ് പ്ലേയേഴ്സ് ഉണ്ടായിരുന്നു. അവര്‍ എല്ലാവരും മറ്റുള്ളവരെ ചീത്ത പറഞ്ഞും അവരുടെ മുമ്പില്‍ ചന്തി കുലുക്കി ഡാന്‍സ് ചെയ്തുമല്ലായിരുന്നു അഗ്രഷന്‍ കാണിച്ചിരുന്നത്. അവരുടെ അഗ്രഷന്‍ ബോളുകളിലേക്കായിരുന്നു ആവാഹിച്ചിരുന്നത്. ശ്രീശാന്തിനും ഉണ്ട് ആ അഗ്രഷന്‍. ഒരിക്കല്‍ മാത്രം കാണിച്ച, "നെല്ലിനെ" സിക്സര്‍ പറത്താന്‍ കാണിച്ച ആ അഗ്രഷന്‍. ഒരു കളീക്കാരന്റെ വാശി അങ്ങനെ വേണം കാണിക്കാന്‍.ശ്രീശാന്തിന്റെ കഴിവും ഉത്തരേന്ത്യന്‍ ലോബീയിങും. തമാശ വേണ്ട... നേരത്തെയുണ്ടായിരുന്ന മലയാളി ആയ ഒരു മാനേജരും, ചലഞ്ചര്‍ ട്രോഫിയിലെ മാന്‍ ഓഫ് ദി സീരീസും ദക്ഷിണാഫ്രിക്കന്‍ പര്യടനവും (ഒരു പരിധി വരെ വെസ്റ്റ് ഇന്റീസ് പര്യടനവും ) ഇല്ലായിരുന്നു എങ്കില്‍ ശ്രീശാന്ത് ഇപ്പോഴും ടീമില്‍ നില്‍ക്കുമായിരുന്നോ? ഇപ്പോഴും റിസര്‍വ് ബഞ്ചില്‍ ആണെന്നോര്‍ക്കണം. ഇഷ്ടം പോലെ സീമര്‍മാര്‍ ഇന്ത്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത് ടീമില്‍ സ്വന്തം സ്ഥാനം പോലും സ്ഥിരമായിട്ടില്ല എന്ന് മനസ്സിലാക്കാനുള്ള സ്ഥിര ബുദ്ധിയെങ്കിലും ശ്രീശാന്ത് കാണിച്ചാല്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒരു കളിക്കാരന്‍ ഉണ്ടാകും. അതല്ലാതെ ഇരിക്കുന്നതിനു മുമ്പ് കാലു നീട്ടാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും സംഭവിക്കുക എന്നറിയാമല്ലോ. പതിനാല് ടെസ്റ്റ് എന്നത് ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമല്ല.
ഒരു മലയാളി എന്നതില്‍ എന്നും അഭിമാനിക്കുനവനാണ് ഞാന്‍. എന്നിട്ടും ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. കാരണം അത്രക്ക് ഉണ്ട് ശ്രീശാന്തിന്റെ അഗ്രഷന്‍. ഞങ്ങളൂടെ ഓഫീസിലും ഉണ്ട് ഉത്തരേന്ത്യന്‍ ലോബി. അവരും പറയുന്നു, ശ്രീശാന്തിന് ഇത് കിട്ടേണ്ടതാണ് എന്നു. പക്ഷേ ഹര്‍ഭജന്‍ അത് കൊടുക്കാന്‍ ഒട്ടും യോഗ്യനല്ല എന്നും അവര്‍ കൂട്ടി ചേര്‍ക്കുന്നു. അത് ന്യായം.
ബാറ്റിങ് പ്രകടനം
Tests:- 14 മാച്ച് ... 217 റണ്‍ .... 35 ഉയര്‍ന്ന സ്കോര്‍ ... 15.50 ആവറേജ് ... 64.97 സ്ടൈക്ക് റേറ്റ് .
ODIs:- 41മാച്ച് .... 34റണ്‍ ... 10* ഉയര്‍ന്ന സ്കോര്‍ ... 4.25 ആവറേജ് ... 36.17 സ്ടൈക്ക് റേറ്റ്
ബൗളിങ് പ്രകടനം.
Tests :- 14മാച്ച് .... 2873 ബോള്‍ ..... 1573 റണ്‍ ... 50വിക്കറ്റ്... 5/40 ബെസ്റ്റ്... 31.46 ആവറേജ് ... 3.28 റണ്‍/ഓവര് .... 57.4 സ്ടൈക്ക് റേറ്റ്
ODIs:- 41മാച്ച് .... 1925,ബോള്‍... 1856 റണ്‍ ... 59 വിക്കറ്റ്.... 6/55 ബെസ്റ്റ്.... 31.45 ആവറേജ് .... 5.78 റണ്‍/ഓവര് .... 32.6 സ്ടൈക്ക് റേറ്റ് .
ഒരു മലയാളി എന്ന നിലയില്‍ അല്ലെങ്കില്‍ ശ്രീശാന്തിന്റെ ഈ പ്രകടനത്തില്‍ അഭിമാനിക്കേണ്ടതായി ഒന്നുമില്ല. ഒരു സാധാരണ ബൗളര്‍. കഴിവുണ്ട്, പക്ഷേ അതുപയോഗിക്കാന്‍ ശ്രമിക്കാത്ത അല്ലെങ്കില്‍ അത് ദുരുപയോഗം ചെയ്യുന്ന ഒരു കളിക്കാരന്‍. ഒരു മലയാളിക്ക് ഇതു വരെ എത്താനാകാത്ത ഉയരത്തില്‍ എത്തിയിട്ടും അത് പൂര്‍ണ്ണമായി ഉപയോഗിക്കാനും അവിടെ തന്റെ സ്ഥാനം ഉറപ്പിക്കാനും ശ്രീശാന്ത് ശ്രമിക്കുന്നില്ല. പകരം വിവാദങ്ങളില്‍ കൂടി ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 148km സ്പീഡില്‍ കുത്തിത്തിരിയുന്ന ശ്രീശാന്തിന്റെ ബോളുകള്‍ നേരിടാന്‍ വിഷമിക്കുന്ന എതിര്‍ ടീമിനെ കാണാന്‍ ആണ് ഒരോ മലയാളിയും കാത്തിരിക്കുന്നത് എന്ന് ശ്രീ തന്നെ മനസ്സിലാക്കിയെങ്കില്‍ നന്ന്. അല്ലാതെ അഹങ്കാരം മുറ്റി നില്‍ക്കുന്ന നോട്ടങ്ങളൂം വായ്ത്താരിയും കാണാന്‍ ഒരു സാധാരണ മലയാളിയും ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. ശ്രീശാന്ത് നന്നായാല്‍ മലയാളിക്ക് തീര്‍ച്ചയായും അഭിമാനിക്കാം.
വാല്‍ക്കഷണം.
ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ മലയാളികള്‍ എപ്പോഴും നോക്കുന്നത് (അര്‍ഹനല്ലെങ്കില്‍ കൂടി) ശ്രീശാന്ത് ടീമില്‍ ഉണ്ടോ എന്നാണ് , ഒരു കളിയില്‍ ശ്രീ കളിച്ചാല്‍ ആദ്യം അന്വേഷിക്കുന്നത് ശ്രീശാന്തിന് വിക്കറ്റുണ്ടോ എന്നാണ്. അതിന്റെ അര്‍ത്ഥം ശ്രീശാന്തിന്റെ സ്വഭാവത്തെ കുറ്റം പറയുംപ്പോഴും ഒരു മലയാളി ഇന്ത്യന്‍ ടീമില്‍ ഉള്ളതിനെ മലയാളികള്‍ ഇഷ്ടപ്പെടുന്നു എന്നു തന്നെയാണ്. അല്ലാതെ, അവന്‍ ശരിയല്ല അവന്‍ ഒരിക്കലും ടീമില്‍ വരല്ലേ എന്ന് ആരും പറയും എന്ന് തോന്നുന്നില്ല. നല്ലവണ്ണം കളിച്ചാല്‍ ശ്രീശാന്തിനും മലയാളിക്കും അഭിമാനിക്കാം. അല്ലെങ്കില്‍ മറ്റൊരു ടിനു ആയി കേരളാ ടീമില്‍ കളിക്കാം.
Labels : Sreesanth, Cricket, Kerala, Indian team
7 comments:
1985 മുതല്‍ 1997വരെ നടന്ന ഇന്ത്യയുടെ കളികള്‍ (TV-യില്‍ വന്നത്) തൊണ്ണൂറ് ശതമാനവും ഉറക്കമിളച്ച് കാണുകയും പലയിടത്തും ക്രികറ്റ് കളിയുമായി നടന്നവനുമാണ് ഞാന്‍. (ഇപ്പോഴും കളിയുള്ള ദിവസങ്ങളില്‍ ആദ്യം ഓണ്‍ ചെയ്യുന്നത് cricinfo ആണു). അന്നും അഗ്രസീവ് പ്ലേയേഴ്സ് ഉണ്ടായിരുന്നു. അവര്‍ എല്ലാവരും മറ്റുള്ളവരെ ചീത്ത പറഞ്ഞും അവരുടെ മുമ്പില്‍ ചന്തി കുലുക്കി ഡാന്‍സ് ചെയ്തുമല്ലായിരുന്നു അഗ്രഷന്‍ കാണിച്ചിരുന്നത്. അവരുടെ അഗ്രഷന്‍ ബോളുകളിലേക്കായിരുന്നു ആവാഹിച്ചിരുന്നത്. ശ്രീശാന്തിനും ഉണ്ട് ആ അഗ്രഷന്‍. ഒരിക്കല്‍ മാത്രം കാണിച്ച നെല്ലിനെ സിക്സര്‍ പറത്താന്‍ കാണിച്ച ആ അഗ്രഷന്‍. ഒരു കളീക്കാരന്റെ വാശി അങ്ങനെ വേണം കാണിക്കാന്‍.
ശ്രീശാന്ത് വിഷയത്തില്‍ താങ്കളുടെ വിലയിരുത്തലുകളില്‍ ആധികാരികതയുണ്ട്. പക്ഷേ എന്റെ ഏറ്റവും ചെറിയ സംശയങ്ങള്‍ ഇതാണ്.
തല്ലി തീര്‍ക്കേണ്ടതാണോ ജെന്റില്‍മാന്‍ ഗെയിമിലെ തര്‍ക്കങ്ങള്‍?
തല്ലു കൊടുക്കേണ്ടി വരുന്നതരത്തില്‍ ഒരു കളിക്കാരന്‍ മറ്റൊരു കളിക്കാരനോട് പെരുമാറുന്നുണ്ട് എങ്കില്‍ അത് പരാതിയായി ഉത്തരവാദപ്പെട്ടവരുടെ അടുത്ത് എത്തേണ്ടതല്ലേ?
ശ്രീശാന്ത് ജെന്റില്‍മാന്‍ ഗയിമിനെ കരിവാരി തേക്കുന്ന തരത്തില്‍ പെരുമാറുന്നുണ്ട് എങ്കില്‍ അത് വിലയിരുത്തി അദ്ദേഹത്തെ നേര്‍വഴിക്ക് നടത്തിക്കേണ്ട ഉത്തരവാദിത്തം ക്രിക്കറ്റ് ബോര്‍ഡിനില്ലേ?
അദ്ദേഹത്തിന്റെ പെരുമാറ്റ ദൂഷ്യം കളിക്കളത്തിനെ അപകീര്‍ത്തിപ്പെടുത്തുമാറ് തല്ലില്‍ വരെ കൊണ്ടെത്തിച്ചതില്‍ ശ്രീശാന്തിനേക്കാള്‍ അല്ലെങ്കില്‍ ഹര്‍ഭജനേക്കാള്‍ ഉത്തരവാദികള്‍ കാണികളും ക്രിക്കറ്റ് പ്രേമികളും ക്രിക്കറ്റ് ബോര്‍ഡുമല്ലേ?
തല്ലി തീര്‍ക്കേണ്ടതാണോ ജെന്റില്‍മാന്‍ ഗെയിമിലെ തര്‍ക്കങ്ങള്‍?
തീര്‍ച്ചയായും അല്ല,, ഇങ്ങനെ ഒരു തരത്തില്‍ തരം താണതിന് രണ്ടു പേരെയും ശിക്ഷിക്കണമായിരുന്നു. അക്തറിന് പാകിസ്ഥാന്‍ കൊടുത്തത് പോലെ ഉള്ള ശിക്ഷ. ലോകത്തിലെ മുഴുവന്‍ ക്രിക്കറ്റ് പ്രേമികളുടെ മുമ്പില്‍ ആണ് ഇവര്‍ (രണ്ട് പേരും ഇന്ത്യയുടെ നാഷണല്‍ ടീമില്‍ അംഗമാണെന്നുള്ളത് കണക്കാക്കണം) ഈ "പന്നത്തരം" കാണിച്ചത് എന്നോര്‍ക്കണം. അല്ലാതെ ഒരു ആഭ്യന്തര മല്‍സരത്തിനിടയില്‍ അല്ല. ഇന്ത്യന്‍ സ്പോര്‍റ്റ്സ് രംഗത്തിന് പോലും അപമാനമായി എന്നാണ് എനിക്ക് തോന്നുന്നത്. ഒരു അഞ്ച് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തി, BCCI മറ്റുള്ള കളിക്കാര്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കണം.
പരാതികള്‍... ആസ്‌ട്രേലിയക്കാര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയപ്പോള്‍ ഇന്ത്യാക്കാരെ രക്ഷിക്കാന്‍ BCCI രംഗത്തെത്തി. കാരണം അന്താരാഷ്ട്ര സ്പോര്‍റ്റ്സ് രംഗത്ത് നമ്മുടെ മാനം രക്ഷിക്കേണ്ടത് നമ്മുടെ കൂടെ കാര്യമായിരുന്നു. പക്ഷേ അതിനു ശേഷം നടന്ന പരമ്പരയില്‍ നിന്ന് ശിക്ഷാ നടപടി എന്ന നിലയില്‍ ഇവരെ മാറ്റി നിര്ത്താമായിരുന്നു. അങ്ങനെയുള്ള നിലപാട് എടുക്കാത്തതാണ് ഇത്തരം താന്തോന്നികളെ വളര്‍ത്തുന്നത്.
ഇതിന്റെയെല്ലാം ഉത്തരവാദിത്വം അത് ഇവരെ ഒക്കെ ടീമില്‍ നിലനിര്‍ത്തുന്ന ക്രിക്കറ്റ് ബോര്‍ഡിന് തന്നെയാണ്. പക്ഷേ ഇപ്പോള്‍ അടിക്കും എന്ന് കരുതി പിടിച്ചു മാറ്റാന്‍ ചെല്ലാന്‍ ബോര്‍ഡിനാവില്ലല്ലോ. നമ്മുടെ സീനിയര്‍ കളിക്കാരൊന്നും ഇത്ര ചിരുങ്ങിയ കാലയളവിനുള്ളില്‍ ഇത്ര (കു)പ്രശസ്തി നേടിയിട്ടില്ല എന്നോര്‍ക്കണം. അവരൊന്നും തല്ലാന്‍ മാത്രം തരം താണിട്ടുമില്ല.
ഇനി അടുത്ത പരമ്പരയില്‍ ശ്രീശാന്ത് എന്ന കളിക്കാരന്‍ ടീമില്‍ കാണുമോ എന്ന് കണ്ടറിയണം. അഥവാ ഇല്ലെങ്കില്‍ അത് ഉത്തരേന്ത്യന്‍ ലോബിയുടെ കളിയാണ് എന്ന് പറയാനും ഇവിടെ ധാരാളം ആളുകളും പത്രങ്ങളും കാണും. പക്ഷേ ഒന്നു മനസ്സിലാക്കണം, ഇന്നത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ 12 അംഗ ടീമില്‍ വരാന്‍ ശ്രീശാന്ത് അര്‍ഹനല്ല. തന്റേതായ ദിവസങ്ങളില്‍ മാത്രമേ ശ്രീക്ക് തിളങ്ങാന്‍ കഴിയുന്നുള്ളു. അതിനാല്‍ കളിയില്‍ ശ്രദ്ധിച്ചാല്‍ ശ്രീശാന്തിന് ടീമില്‍ നില നില്‍ക്കാം.
ഇത് ഒരു മലയാളിക്ക് തന്നേക്കാള്‍ പ്രശസ്തരായ മലയാളിയോടുള്ള അസൂയ എന്ന് വിലയിരുത്തിയിട്ട് കാര്യമില്ല.
അനില്‍,
താങ്കളുടെ പോസ്റ്റിനോടും, അഞ്ചല്‍കാരനുള്ള മറുപടിയോടും പൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നു.
ശ്രിശാന്ത് നേരെ ചോവെ കളിച്ചാല്‍ ആയ്യാള്‍ക്കു
കൊള്ളാം
“148km സ്പീഡില്‍ കുത്തിത്തിരിയുന്ന ശ്രീശാന്തിന്റെ ബോളുകള്‍ നേരിടാന്‍ വിഷമിക്കുന്ന എതിര്‍ ടീമിനെ കാണാന്‍ ആണ് ഒരോ മലയാളിയും കാത്തിരിക്കുന്നത് എന്ന് ശ്രീ തന്നെ മനസ്സിലാക്കിയെങ്കില്‍ നന്ന്. അല്ലാതെ അഹങ്കാരം മുറ്റി നില്‍ക്കുന്ന നോട്ടങ്ങളൂം വായ്ത്താരിയും കാണാന്‍ ഒരു സാധാരണ മലയാളിയും ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. ശ്രീശാന്ത് നന്നായാല്‍ മലയാളിക്ക് തീര്‍ച്ചയായും അഭിമാനിക്കാം.”
ഇതിനോട് യോജിയ്ക്കുന്നു മാഷേ.
:)
ഇപ്പൊ എന്ത് വേണ്ടാതീനം ചെയ്യാനും ലൈസന്സ് ഉണ്ട്, പക്ഷേ പ്രഫഷണല് ആയി ചെയ്യണം എന്ന് മാത്രം. ഓസ്ട്രേലിയ ക്കാരന് തെറി പറയാന് തോന്നുമ്പോള് അവന് പ്രഫഷണലായി കാര്യം തീര്കും. ഒരു തെളിവും ഉണ്ടാവില്ല. നമ്മള് നേരെ ചെന്നു ഗുണ്ട സ്റ്റൈലില് കാര്യം പറയും.
Post a Comment