ഇന്നത്തെ തീയതി :

Wednesday, January 7, 2009

നാണിക്കൂ ലോകമേ

എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്കൂ...


കൊച്ചുകുട്ടികളുടെ മൃതശരീരത്തിന് മുമ്പില്‍ അലറികരയുന്ന മാതാപിതാക്കളെ കണ്ടിട്ട് മനസ്സില്‍ കനിവ് തോന്നാത്ത ബാന്‍ കി മൂണ്‍ എന്ന മനുഷ്യാ, ഐക്യ രാഷ്ട്ര സഭ എന്തിനു വേണ്ടി ....


അഭയാര്‍ത്ഥി ക്യാമ്പായ സ്കൂളുകള്‍ പോലും ബോംബിട്ട് തകര്‍ക്കുമ്പോള്‍ , അത് ഞങ്ങള്‍ നിര്‍മ്മിച്ച ഫൈറ്ററാണ് എന്ന് അഭിമാനിക്കുന്ന അമേരിക്കക്കാരാ ആ കുട്ടികളുടെ ശാപം നിനക്കുകൂടിയുള്ളതാകുന്നു....


ഈ ആധുനിക ലോകത്ത് നടക്കുന്ന ഈ നരഹത്യക്കെതിരെ ശരിയായി പ്രതികരിക്കാത്ത ലോകനേതാക്കളേ, അത്മീയ നേതാക്കളേ , സമൂഹ്യപ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്നവരേ നിങ്ങളുടെ നാവുകള്‍ എവിടെപ്പോയി...


ഈ ക്രൂരത കണ്ടിട്ടും എതിര്‍ക്കാതെ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കാന്‍ ശ്രമിക്കുന്ന മന്‍‌മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രി.. ഹാ.. കഷ്ടം.. നമ്മളും നാണിക്കണം...



XX :::::::::::: XX :::::::::::: XX :::::::::::: XX :::::::::::: XX :::::::::::: XX



യുദ്ധങ്ങള്‍ എന്നും നാശങ്ങള്‍ ഉണ്ടാക്കും. പക്ഷേ കരുതിക്കൂട്ടി നിര്‍ദ്ദയമായി കുട്ടികളേയും സ്ത്രീകളേയും നിസഹായരേയും അരിഞ്ഞു തള്ളുന്ന ഈ പ്രവൃത്തി കണ്ടിട്ട് ഇതിനെതിരെ പ്രതികരിക്കാത്ത ലോകത്തോട് ദേഷ്യം മാത്രമാണ് തോന്നുന്നത്. ഇതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതോടൊപ്പം ജീവിച്ചു കൊതിതീരാതെ മരിച്ച ആ പാവം കുട്ടികള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള വിവിധ സമൂഹങ്ങളോട് ക്ഷമിക്കട്ടെ എന്ന് ആശിക്കുന്നു.



"കബന്ധങ്ങളും അറ്റ കൈകാല്‍ തുണ്ടങ്ങളും


ചെഞ്ചോര വീണു തിണര്‍ത്ത തടങ്ങളും


കൂമനും കുറുനരി ആയിരം കഴുകനും


നാവിന്നു വിശ്രമം ഇല്ലാത്ത ഭക്ഷ്യമായ്"


എന്ന് കുരുക്ഷേത്ര ഭൂമിയെ പറ്റി എഴുതി അത് ഞങ്ങളെ പഠിപ്പിച്ച 'ഓണംതുരുത്ത് രാജശേഖരന്‍' സാര്‍ (ദ്രൗണി അന്നും ഇന്നും എന്നും എന്ന നാടകത്തില്‍) അന്നത് പറയുമ്പോള്‍ യുദ്ധക്കളം ഇത്ര ഭീകരമാണെന്ന് ഓര്‍ത്തില്ല. കാരണം അന്നത് യുദ്ധം ചെയ്യുന്ന പോരാളികളുടേതായിരുന്നെങ്കില്‍, ഇന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളുടേതു കൂടിയാണ്.



ഈ പ്രതിഷേധത്തില്‍ പാലസ്തീനും ഇസ്രയേലും തമ്മിലുള്ള രാഷ്ട്രീയമായ യുദ്ധമോ ആരോപിതമായ തീവ്രവാദമോ ഒന്നും പരിഗണനാ വിഷയമല്ല. രണ്ടുകൂട്ടര്‍ക്കും അവരവരുടെ ശരികളും തെറ്റുകളും കാണുമായിരിക്കും. നിരപരാധികളുടെ കൂട്ടക്കുരുതിയെ മാത്രമാണ് ഇവിടെ ഞാന്‍ എതിര്‍ക്കുന്നത്.




തന്റെ മൂന്നു മക്കളുടെ മുമ്പില്‍ ഇരുന്നു കരയുന്ന ഒരച്ഛന്റെ ചിത്രമാണ് എന്റെ മുന്നില്‍. എന്റെ ഇളയ മകന്റെ പ്രായമുള്ള കുട്ടിയും അതില്‍ പെടുന്നു. മരിച്ചു കിടക്കുന്ന ഓരോ കുട്ടിയിലും ഞാന്‍ എന്റെ മക്കളെ കാണുന്നു. ഒരിറ്റു കണ്ണുനീര്‍ അവര്‍ക്കായി.....

::::::::::::::::::::::::::::::::: XX ::::::::::::::::::::::::::::::::::::::::::

പലസ്തീന്‍ -ഇസ്രായേല്‍ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം.. സൂരജിന്റെ അബ്രഹാമിന്റെ സന്തതികള്‍ എന്ന ലേഖനം.
ചിത്രത്തിന് കടപ്പാട് : www.guardian.co.uk

61 comments:

അനില്‍ശ്രീ... said...

എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്കൂ...

കൊച്ചുകുട്ടികളുടെ മൃതശരീരത്തിന് മുമ്പില്‍ അലറികരയുന്ന മാതാപിതാക്കളെ കണ്ടിട്ട് മനസ്സില്‍ കനിവ് തോന്നാത്ത ബാന്‍ കി മൂണ്‍ എന്ന മനുഷ്യാ, ഐക്യ രാഷ്ട്ര സഭ എന്തിനു വേണ്ടി ....

അഭയാര്‍ത്ഥി ക്യാമ്പായ സ്കൂളുകള്‍ പോലും ബോംബിട്ട് തകര്‍ക്കുമ്പോള്‍ , അത് ഞങ്ങള്‍ നിര്‍മ്മിച്ച ഫൈറ്ററാണ് എന്ന് അഭിമാനിക്കുന്ന അമേരിക്കക്കാരാ ആ കുട്ടികളുടെ ശാപം നിനക്കുകൂടിയുള്ളതാകുന്നു....


ഈ ക്രൂരത കണ്ടിട്ടും എതിര്‍ക്കാതെ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കാന്‍ ശ്രമിക്കുന്ന മന്‍‌മോഹന്‍സിംഗ് എന്ന പ്രധാനമന്ത്രി.. ഹാ.. കഷ്ടം.. നമ്മളും നാണിക്കണം...

ബിനോയ്//HariNav said...

ഓരോ തെരുവിന്റെ പേരിലും സംസ്കാരികനായകന്മാര്‍ ഉള്ള നാടാണ് കേരളം. തനിക്ക് കിട്ടാത്ത, മറ്റവന് കിട്ടിയ അവാര്‍ഡിന്റെ പേരില്‍ നാട് തോറും കുരച്ചു നടക്കുന്ന ഈ സാംസ്‌കാരിക നായ്ക്കള്‍ എത്ര പേര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്? ചുമ്മാ നുണഞ്ഞു കിടക്കാന്‍ ഒരെല്ലിന്‍കഷ്ണത്തിനു പോലും വകയില്ലാത്ത വിഷയം ഏത് ചെറ്റക്കു വേണം. അനിലിന്റെ വികാരത്തില്‍ പൂര്‍ണമായും പങ്കു ചേരുന്നു.

smitha adharsh said...

അറിഞ്ഞു..അറിയുന്നു..
എന്ത് ചെയ്യാം...നാണിക്കാനും,വിഷമിക്കാനും അല്ലാതെ?
പ്രതിഷേധം ഉണ്ട്..മനസ്സില്‍..അതും പുറത്തു കാണിക്കാനാവുന്നില്ല.

Lathika subhash said...

"മരിച്ചു കിടക്കുന്ന ഓരോ കുട്ടിയിലും ഞാന്‍ എന്റെ മക്കളെ കാണുന്നു. ഒരിറ്റു കണ്ണുനീര്‍ അവര്‍ക്കായി....."
ഈ നല്ല മനസ്സിനു നന്ദി.

പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം.
മുന്‍പേ കടന്നുപോയ നിരപരാധികള്‍ക്ക്
ആദരാഞ്ജലികള്‍.

പകല്‍കിനാവന്‍ | daYdreaMer said...

കരയാം നമുക്കു കൈ പിടിച്ചു... കണ്ണ് നീരുകള്‍ കൊണ്ടു ആദരാഞ്ജലികള്‍ ഈ പൊന്നു മക്കള്‍ക്ക്‌...

Editor said...

തീര്‍ച്ചയായും ലജ്ജിക്കുന്നു,പ്രതിക്ഷേധിക്കുന്നു....ഇന്ന് പത്രം തുറന്ന് ആദ്യം കണ്ടത് ബോബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനിടയില്‍ മരിച്ചു കിടക്കുന്ന കുഞ്ഞിനെയാണ്...പാലസ്തിനിലെ അക്രമത്തിനിരയായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രര്‍ഥനയോടെ ഒരിറ്റ് കണ്ണീര്‍...

Unknown said...

പാലസ്റ്റൈന്‍ പ്രശ്നത്തിനു് ന്യായമായ ഒരു പരിഹാരം കണ്ടെത്താന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളു. രണ്ടു് കൂട്ടരും തുറന്ന ചര്‍ച്ചകള്‍ക്കു് തയാറാവുക. സാദ്ധ്യമേ അല്ല എന്നു് പറയാനാവില്ലെങ്കിലും അതു് എളുപ്പമായ ഒരു കാര്യമല്ല. ചരിത്രത്തിലിന്നോളം പരസ്പരം വെറുത്തു് കഴിഞ്ഞിരുന്ന രണ്ടു് ജനവിഭാഗങ്ങളെ ഒറ്റയടിക്കു് ഇണക്കി പൊരുത്തപ്പെടുത്തുവാന്‍ ഒരിക്കലുമാവില്ല. അവര്‍ ഇണങ്ങാതിരുന്നാല്‍ മാത്രം നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ചില ശക്തികള്‍ ഈ പ്രശ്നത്തിനു് പിന്നില്‍ കഴുകനേത്രവുമായി കാത്തിരിക്കുന്നുണ്ടെന്നതിനാല്‍ പ്രത്യേകിച്ചും.

രണ്ടുകൂട്ടരും എതിരാളിയുടെ നിലനില്പിനുള്ള അവകാശം അംഗീകരിക്കണം. രണ്ടുകൂട്ടരും വിട്ടുവീഴ്ചകള്‍ക്കു് തയ്യാറാവണം. നയതന്ത്രപരമായ ചര്‍ച്ചകളാണു് യുദ്ധമല്ല പ്രശ്നപരിഹാരമെന്നു് രണ്ടുകൂട്ടരും മനസ്സിലാക്കണം. ആക്രമണം ഏതു് പക്ഷത്തുനിന്നുണ്ടായാലും അതിനെ ആക്രമണം കൊണ്ടു് നേരിടാനുള്ള അവകാശം ഏതു് രാജ്യത്തിനും ഉണ്ടു് എന്നും രണ്ടുകൂട്ടരും മനസ്സിലാക്കണം. പാകിസ്ഥാന്‍ ഭാരതത്തെ ആക്രമിച്ചാല്‍ നമ്മള്‍ അനങ്ങാതിരിക്കുമോ?

യുദ്ധത്തെ ഞാന്‍ അനുകൂലിക്കുന്നതുകൊണ്ടല്ല ഇതു് പറയുന്നതു്. പാലസ്റ്റൈന്‍ പ്രശ്നത്തിന്റെ പേരില്‍ എത്രയോ യുദ്ധങ്ങള്‍! പരാജയപ്പെട്ട എത്രയോ ചര്‍ച്ചകള്‍! ഇതൊക്കെയായിട്ടും ഒന്നും പഠിക്കാതെ, ഉള്ളിന്റെയുള്ളില്‍ വെറുപ്പുമായി നടക്കുന്ന രണ്ടു് ജനവിഭാഗങ്ങള്‍ എത്രത്തോളം അന്തരാഷ്ട്രസമൂഹത്തിന്റെ സഹാനുഭൂതി അര്‍ഹിക്കുന്നുണ്ടു് എന്നതു് നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണു്. ആരും ഇടപെടണ്ട എന്ന അര്‍ത്ഥത്തിലുമല്ല ഇതു് പറയുന്നതു്. പ്രായപൂര്‍ത്തി എത്തിയ മനുഷ്യരെപ്പോലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ രണ്ടുകൂട്ടരും ബാദ്ധ്യസ്ഥരാണു് എന്നു് സൂചിപ്പിക്കുകയായിരുന്നു.

ഏതു് യുദ്ധത്തിലും നാശനഷ്ടങ്ങള്‍ ഉണ്ടാവും. നിരപരാധികള്‍ മരിക്കേണ്ടിവരും. ബാന്‍ കി മൂണോ യൂറോപ്യന്‍ യൂണിയനോ അമേരിക്കയോ ഇടപെട്ടാല്‍ ഒരുപക്ഷേ താത്കാലികമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നല്ലാതെ, പാലസ്റ്റൈന്‍ പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ അതൊന്നും പര്യാപ്തമാവുകയില്ല. ഇന്‍ഡ്യ ഇസ്രയേലുമായി നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചതുകൊണ്ടും പ്രശ്നത്തിനു് പരിഹാരം ആവുന്നില്ല. അതിനു് വേണ്ടതു് അടിസ്ഥാനപരമായ ചില ഭ്രാന്തുകള്‍, മറക്കാനാവാത്തതു് എന്നു് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കപ്പെടുന്ന ചില വെറുപ്പുകള്‍, അസ്തിത്വത്തെപ്പറ്റിത്തന്നെയുള്ള ചില തെറ്റായ ധാരണകള്‍ ഇവയെല്ലാം തിരിച്ചറിഞ്ഞു് എന്നേക്കുമായി മനസ്സില്‍ നിന്നും വലിച്ചെറിഞ്ഞു് മനുഷ്യരേപ്പോലെ ജീവിക്കാന്‍ രണ്ടുകൂട്ടരും തയ്യാറാവുക എന്നതു് മാത്രമാണു് - ആ പ്രദേശങ്ങളിലെ ജനങ്ങള്‍ ഒരുപക്ഷേ ഒരിക്കലും മനസ്സിലാക്കാന്‍ സാദ്ധ്യതയില്ലാത്ത ചില ‍വസ്തുതകള്‍!

നരിക്കുന്നൻ said...

ചോരവാർന്നൊലിക്കുന്ന, തോക്കിൻ മുനയിൽ ഭീതിയോടെ നോക്കി അമ്മയുടെ പർദ്ദത്തുമ്പിൽ തൂങ്ങിവലിച്ച് കരയുന്ന, ക്രൌര്യത്തോടെ തനിക്ക് നേരെ നീട്ടിയ തോക്കിൻ കുഴലിലേക്ക് ഒന്നുമറിയാതെ നോക്കി കരയുന്ന, സ്വന്തം പിതാവിനോട് നെഞ്ചോട് ചേർന്ന് വിങ്ങിക്കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം, ടാങ്കറിന് നേരെ ധീരതയോടെ കല്ലെറിയുന്ന പലസ്തീൻ യുവത്വത്തിന്റെ മുഖം, ഇസ്രായീൽ പട്ടാളക്കാരന്റെ കരാള ഹസ്തത്തിൽ പിടയുന്ന പലസ്തീനി പെൺകുട്ടികളുടെ മുഖം, റോഡുകളിൽ ചിന്നിച്ചിതറിയ സഹോദരന്റെ, മാതാപിതാക്കളുടെ, കുഞ്ഞുങ്ങളുടെ, ഭർത്താവിന്റെ, ഭാര്യയുടെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ച് ആർത്തലച്ച് കരയുന്ന പലസ്തീൻ ജനതയുടെ മുഖം, ഇതൊക്കെ ഏതൊരു കഠിന ഹൃദയന്റേയും കരളലിയിക്കും.

പക്ഷേ... അലിയേണ്ട കരളുകൾ നിർമ്മിച്ചിരിക്കുന്നത് എന്ത്കൊണ്ടാണെന്ന് അറിയില്ല.രക്തച്ചൊരിച്ചിലില്ലാത്ത, ദീനരോദനങ്ങൾ ഉയരാത്ത സമാധാന പൂർണ്ണമായൊരു പ്രഭാതം ഫലസ്തീനിൽ സാധ്യമാകുമോ?
http://kadhu2.blogspot.com/2009/01/blog-post.html

ബിന്ദു കെ പി said...

വേദനിക്കുന്നു, ലജ്ജിക്കുന്നു. എല്ലാത്തിനും കാലം കണക്കു പറയുമെന്ന് പ്രത്യാശിക്കാം

പ്രയാസി said...

സോദരാ നമുക്കു പ്രാര്‍ത്ഥിക്കാം..:(

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ ഓര്‍ത്ത് വേദനിക്കുന്നു. ഈ നരാധമന്മാരോട് ആ കുഞ്ഞുങ്ങളുടെ ആത്മാക്കള്‍ പൊറുക്കട്ടെ.

ബയാന്‍ said...

ബിന്ദു : ഏതു കണക്കിനെ കുറിച്ചാ;

എല്ലാം ദൈവത്തിന്റെയും വിശ്വാസത്തിന്റേയും പേരിലാ; ദൈവത്തെ തെരഞ്ഞു തെരഞ്ഞു ഒടുക്കം ദൈവത്തെ തെരയാന് മനുഷ്യന്‍ തന്നെ ഇല്ലാതാവുന്ന ഒരു ലോകത്തായിരീക്കണം സമാധാനം.

chithrakaran ചിത്രകാരന്‍ said...

മത ദുരഭിമാനംകൊണ്ട് പരസ്പ്പരബഹുമാനം നഷ്ടപ്പെട്ട ഈ രാജ്യങ്ങള്‍ക്ക് ക്രൂരതയുടെ സദ്യയൊരുക്കാന്‍ മാത്രമേ കഴിയു.
മനുഷ്യത്വമൊന്നും ഇവര്‍ക്കിടയില്‍ വിഷയമല്ല.
അത് കാഴ്ച്ചക്കാരുടെ മാത്രം പ്രശ്നം.

chithrakaran ചിത്രകാരന്‍ said...

മത വൈറസ് ബാധിച്ച് മനുഷ്യരല്ലാതായിത്തീര്‍ന്ന ഈ ജനതയോട് മഹാത്മാഗാന്ധിയെക്കുറിച്ച് പറഞ്ഞാലൊന്നും മനസ്സിലാകില്ല.
നാളെ,അല്ലെങ്കില്‍ മറ്റന്നാള്‍ ഇസ്ലാമിക വൈറസ് ബാധിച്ച കേരളത്തിലെ മുസ്ലീങ്ങളും ഇസ്ലാമിക ഭരണത്തിനുവേണ്ടി ആയുധമെടുക്കും. അപ്പോള്‍ യുദ്ധം പാപമാണെന്നുപറഞ്ഞ് ഹിന്ദുക്കളും,കൃസ്ത്യാനികളും,മതമില്ലാത്ത മനുഷ്യരും മഹനീയമായ മാനവികതയുടെപേരില്‍ തെരുവിലേക്കോ കടലിലേക്കോ ഇറങ്ങിക്കൊടുക്കുമായിരിക്കും.
വിഢിത്തം പറയാതിരിക്കു ആള്‍ക്കൂട്ടമേ !!!

മതതീവ്രവാദികളെ നേരിടുംബോള്‍ കുറെകുട്ടികളും സ്ത്രീകളും കൂടി കൊല്ലപ്പെടും. അതിന്റെ കാരണക്കാര്‍ തീവ്രവാദത്തിന്റെ ഹേതുവായ മത-രാഷ്ട്രീയ അന്ധവിശ്വാസങ്ങളാണ്.മാനവികതയല്ല.
യുദ്ധത്തില്‍ ശക്തമായ രാഷ്ട്രത്തിന് വഴങ്ങിക്കൊടുക്കുക എന്നതാണ് ബുദ്ധി.ഭീകരപ്രവര്‍ത്തനവും, ആത്മഹത്യയും ബുദ്ധിശൂന്യതയാണ്.
ബലപരീക്ഷണത്തിന് നിന്നുകൊടുക്കുന്നവര്‍ ശക്തരായാലും,ദുര്‍ഭലരായാലും അതിന്റെ സ്വന്തം നഷ്ടത്തില്‍ അവരവര്‍ തന്നെയാണ് ഉത്തരവാദികള്‍. മത വികാരം വ്രണപ്പെട്ട് ബുദ്ധിശൂന്യരായിരിക്കുന്നവര്‍ക്ക് മനസ്സിലാകില്ല.
മറ്റുള്ളവരെങ്കിലും മനസ്സിലാക്കുക. ദുര്‍ബലനെ അഹിംസമാത്രമെ രക്ഷിക്കു. ഗാന്ധിയെ നിങ്ങളാരും മനസ്സിലാക്കിയിട്ടില്ല. അയാളെ ആരാധിക്കാന്‍ മാത്രമേ നമുക്കറിയു. അടിമകള്‍ക്ക് കൂട്ടംകൂടി പ്രാര്‍ത്ഥിക്കാനല്ലാതെ മറ്റു വഴിയറിയില്ലല്ലോ !

ശ്രദ്ധേയന്‍ | shradheyan said...

(വി)ചിത്രകാരാ..,
ഇത്തരം വിഡ്ഢിത്തങ്ങള്‍ ചര്ദ്ദിക്കുന്നതിനു മുമ്പ് ചരിത്രത്തിന്‍റെ ഒരു താളെങ്കിലും വായിക്കാന്‍ ശ്രമിക്കുക. ഏറ്റവും ചുരുങ്ങിയത് ഇസ്രായേലിന്റെ പൂര്‍വ ചരിത്രമെന്കിലും പഠിക്കുക. മതദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിച്ച് ഉമറിന്റെ ഭരണവും, രാമരാജ്യവും സ്വപ്നം കണ്ടു നാട്ടിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയെ കാലപുരിക്കയച്ച ഭീകരര്‍ ഇസ്ലാമായിരുന്നില്ല എന്നെങ്കിലും ഓര്‍ക്കുക. മാലെഗാവിന്റെ ഹൈന്ദവ ഭീകരതയും മുംബൈയുടെ മുസ്ലിം ഭീകരതയും ഒരു മതമാണെന്ന് ഓര്‍ക്കുക. അല്ലാതെ മരിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ മതം നോക്കിയുള്ള അഭിപ്രായ പ്രകടനം ഉള്ളിലുള്ള വര്‍ഗീയതയുടെ പ്രതിഫലനം ആയെന്നു പറയാതിരിക്കാനാവില്ല.

ജിജ സുബ്രഹ്മണ്യൻ said...

രാവിലെ പത്രത്തിൽ ബോംബാക്രമണത്തിൽ മരിച്ച ഒരു പെൺ കുഞ്ഞിന്റെ ചിത്രം കണ്ടപ്പോൾ മുതൽ മനസ്സിൽ വല്ലാത്ത ഒരു സങ്കടം.ഇന്നു മുഴുവൻ മൂഡ് ഓഫ് ആയിരുന്നു.എന്റെ കുഞ്ഞിന്റെ പ്രായം വരുന്ന ഒരു കുട്ടി ആണു മരിച്ചത്.നിരപരാധികളായ കുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കി എന്തു വിജയമാണു യുദ്ധത്തിൽ ഉണ്ടാവുക,കൊല്ലപ്പെട്ടവരുടെ ആത്മാവ് ഈ കാപാലികർക്ക് മാപ്പു കൊടുക്കുമോ,ബോംബ് ഇടുന്നതിനു മുൻപേ സ്വന്തം കുഞ്ഞുങ്ങളുടെ മുഖം ഒരു നിമിഷം എങ്കിലും മനസ്സിൽ ഓർത്തിരുന്നെങ്കിൽ ഈ ക്രൂരത ചെയ്യാൻ തോന്നുമോ.

മരിച്ച ഓരോരുത്തർക്കും വേണ്ടി ഞാനും പ്രാർത്ഥികുന്നു,നാളെ എനിക്കും എന്റെ മക്കൾക്കും ഇതു തന്നെ സംഭവിക്കാം എന്ന ഉത്തമ ബോദ്ധ്യത്തോടെ പ്രാർഥിക്കുന്നു.

Unknown said...

സി.കെ.ബാബുവിന്റെ കമന്റ് ശരിയായ ദിശയിലുള്ള കാഴ്ചപ്പാടെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.മുംബൈ ആക്രമണം പോലുള്ള മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ സഹിച്ചുകൊണ്ടിരിക്കുന്ന നമ്മള്‍ പലസ്തീന്‍ പ്രശ്നത്തില്‍ കക്ഷിയല്ലാതിരുന്നിട്ടും ഏകപക്ഷീയമായാണ് പ്രശ്നങ്ങളെ സമീപിക്കുന്നത്. അപ്പോള്‍ പിന്നെ ബന്ധപ്പെട്ട കക്ഷികളായ രണ്ടു് കൂട്ടരും തുറന്ന ചര്‍ച്ചകള്‍ക്കു് തയ്യാറായി ശാശ്വതമായ പരിഹാരങ്ങളിലേക്കെത്താനുള്ള സാധ്യത തീരെ കാണുന്നില്ല. വ്യക്തികള്‍ക്ക് മാത്രമല്ല മതങ്ങള്‍ക്കും സംഘടനകള്‍ക്കും എല്ലാം മനസ്സിന്റെ വിസ്തൃതി തുലോം കുറഞ്ഞുവരികയാണ്. അത് ചര്‍ച്ചകളുടെ സാധ്യത തന്നെ നിരാകരിക്കുന്നുണ്ട്. ഭീകരവാദം തന്നെ വളര്‍ന്ന് പന്തലിക്കാന്‍ ഇതാണ് കാരണം.ഇന്നത്തെ റിയാലിറ്റി ആണിത്.ഏതെങ്കിലും ഒരു കക്ഷി തോല്‍പ്പിക്കപ്പെടുന്നിടത്ത് മാത്രമേ ഇനി പ്രശ്നങ്ങള്‍ തീരൂ എന്നാണ് തോന്നുന്നത്. അതാണ് ശ്രീലങ്കയില്‍ കാണുന്നത്. ഇവിടെ തോല്‍പ്പിക്കപ്പെടുന്നത് ഹമാസ് ആണോ അതോ ഇസ്രയേല്‍ ആണോ എന്നതാണ് പ്രശ്നം. പൊതുവായ ഒരു ന്യായം ഇന്ന് ഇല്ല എന്ന് തന്നെ പറയാം. അത് കൊണ്ട് ഏതെങ്കിലും ഒരു പക്ഷം ചേര്‍ന്നിട്ടാണ് അഭിപ്രായം പറയപ്പെടുന്നത്. ബാബുവിന്റെ കമന്റിന്റ് പ്രസക്തമാവുന്നത് അത് കൊണ്ടാണ്.

Haree said...

കാന്താരിക്കുട്ടി പറഞ്ഞത് മാതൃഭൂമിയിലെ ചിത്രത്തിന്റെ കാര്യമാണല്ലേ? സത്യം, അതിപ്പോഴും വല്ലാതെ വേട്ടയാടുന്നു... യുദ്ധത്തിന്റെ കാരണങ്ങളെന്തായാലും, ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ വരെ വേട്ടയാടപ്പെടുന്ന ഈ നരനായാട്ട് നിര്‍ത്തുവാന്‍ ഇപ്പോള്‍ തന്നെ ഏറെ വൈകി. എന്നാണോ ഇവര്‍ക്കൊക്കെ തലയ്ക്ക് വെളിവുണ്ടാവുന്നത്...
--

അനില്‍@ബ്ലോഗ് // anil said...

ഈ പോസ്റ്റു വായിച്ചപ്പോള്‍ മുതല്‍ എന്തു കമന്റെഴുതണം എന്ന കണ്‍ഫ്യൂഷനിലായിരുന്നു.
സി.കെ. ബാബുവിന്റെ കമന്റ് ശ്രദ്ധേയം തന്നെ. പക്ഷെ പ്രായോഗികമായി എത്രത്തോളം അംഗീകരിക്കാനാവും എന്നത് ഒരു പ്രശ്നമല്ലെ? സ്വന്തം മണ്ണില്‍ നിന്നും കുടിയിറക്കപ്പെടുന്ന ഒരു സമൂഹത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കേണ്ടെ?
അമേരിക്കന്‍ ഒത്താശയൊടെ നടക്കുന്ന യുദ്ധമാണിതെന്ന് അറിയാത്തവരാരുമില്ല, തെളിഞ്ഞുകാണുന്നത് ഇസ്രായേലി ധാര്‍ഷ്ട്യവും.
ഇന്ത്യ നയതന്ത്ര ബന്ധങ്ങള്‍ വിഛേദിക്കണമെന്നു പറയുന്നത് അന്താരാഷ്ടതലത്തില്‍ ഒരു മാതൃക കാട്ടാനായിട്ടാണ് എന്നാണ് ഞാന്‍ ധരിക്കുന്നത്.

ബാന്‍ കീ മൂണ്‍ എന്നാലാരാ‍ണ് അനില്‍ശ്രീ? ഐക്യരാഷ്ടസഭ ഇത്തരം പ്രശ്നങ്ങളില്‍ എടുത്തിട്ടുള്ള നിലപാടുകള്‍ ആരും മറന്നിട്ടില്ലല്ലോ.

അറബ് രാഷ്ടങ്ങള്‍ ഒന്നിച്ചുനില്‍ക്കാന്‍ സന്നദ്ധരാവുക എന്നതാണ് ഏക പോംവഴി, അതാവട്ടെ തികച്ചും അസാദ്ധ്യവും.

അനില്‍ശ്രീ... said...

ബാബു,

വിശദമായ മറുപടിക്ക് നന്ദി. എന്റെയും മൊത്തത്തിലുള്ള കാഴ്ച്ചപ്പാടു ഏകദേശം ഇതു തന്നെ. അതാണ് ഞാന്‍ ഈ പോസ്റ്റില്‍ " ഈ പ്രതിഷേധത്തില്‍ പാലസ്തീനും ഇസ്രയേലും തമ്മിലുള്ള രാഷ്ട്രീയമായ യുദ്ധമോ ആരോപിതമായ തീവ്രവാദമോ ഒന്നും പരിഗണനാ വിഷയമല്ല. രണ്ടുകൂട്ടര്‍ക്കും അവരവരുടെ ശരികളും തെറ്റുകളും കാണുമായിരിക്കും. നിരപരാധികളുടെ കൂട്ടക്കുരുതിയെ മാത്രമാണ് ഇവിടെ ഞാന്‍ എതിര്‍ക്കുന്നത്." എന്ന് പ്രത്യേകം പറഞ്ഞത്.

ഈ പോസ്റ്റ് ഇടാന്‍ തന്നെ കാരണം ഗള്‍ഫില്‍ ജീവിക്കുന്ന എനിക്ക് ഇവിടുത്തെ പത്രങ്ങളില്‍ എല്ലാം കാണാന്‍ സാധിക്കുന്നത് ഈ കുട്ടികളുടെ ചിത്രങ്ങള്‍ ആണ് എന്നുള്ളതാണ്. മാതൃഭൂമിയില്‍ ഒരു പടം കണ്ടിട്ട് വേദനിച്ചവര്‍ക്ക് ഇത്തരം ധാരാളം ചിത്രങ്ങള്‍ നല്‍കുന്നതെന്തായിരിക്കും എന്ന് ഊഹിക്കുക. (മനപ്പൂര്‍‌വ്വം ആണ് ഒരു ചിത്രം മാത്രം ഈ പോസ്റ്റില്‍ നല്‍കിയത്.).

ചിത്രകാരന്റെ കമന്റ് ഡാലിയുടെ പഴയ ഒരു പോസ്റ്റ് ഓര്‍മിപ്പിച്ചു. (ഡാലിയുടെ പോസ്റ്റ് ) . അവിടെ ഒരു ഗാന്ധിജി പിറന്നില്ല എന്നതാണ് സത്യം. അല്ലാതെ അവര്‍ക്കാര്‍ക്കും ഗാന്ധിയെ അറിയില്ല എന്നതല്ല. തീവ്രവാദത്തിലൂടെ ഇന്നും നടന്നുപോകുന്ന ഒരു പ്രദേശമല്ല പാലസ്തീന്‍. തുല്യശക്തികളുടെ പോരാട്ടവുമല്ല ഇപ്പോള്‍ അവിടെ നടക്കുന്നത്. ഇന്ത്യക്ക് കാശ്മീര്‍ പോലെയാണ് പലസ്തീന് ഗാസ. നേരത്തെ വെടിനിര്‍ത്തലിന് സമ്മതിച്ച ഇസ്രയേല്‍ ഇപ്പോള്‍ ഏകപക്ഷീയമായി യുദ്ധം അടിച്ചേല്പ്പിക്കുകയായിരുന്നില്ലേ?.

തോക്കുമായി നടക്കുന്ന ബാലന്മാരും കൗമാരക്കാരും ഇപ്പോഴും പലസ്തീനില്‍ ഉണ്ടെന്നും മറക്കുന്നില്ല. അങ്ങനെയുള്ള കുട്ടികള്‍ ഇനിയും വളര്‍ന്നു വരാതെ ഉന്മൂലനാശനം നടത്തുകയാണോ ഇസ്രയേള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സുകുമാരേട്ടാ ഇവിടെ തോല്പ്പിക്കപ്പെടുന്നത് ഹമാസ് മാത്രമായിരിക്കില്ല, പലസ്തീന്‍ ജനത മുഴുവനായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. കാരണം അത്രക്കു വലിയ കൂട്ടക്കുരുതിയാണ് നടക്കുന്നത്. തിരിച്ചടികള്‍ വളരെ കുറവ്.

ഇതൊന്നും ഈ പോസ്റ്റില്‍ ഞാന്‍ ഉദ്ദേശിച്ചില്ല എന്ന് ഒരിക്കല്‍ കൂടി പറയട്ടെ. ആ കുട്ടികളുടെ മുഖം മാത്രമേ അപ്പോള്‍ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.

Suvi Nadakuzhackal said...

ഇന്ത്യയ്ക്കും ഇസ്രയേലിനെ മാതൃക ആക്കി, ബോംബെ ആക്ക്രമണം നടത്തിയ പാക്കിസ്ഥാന്‍ തീവ്രവാദികളെ ഇങ്ങനെ നേരിടാം. അല്ലാതെ അവരെ വിട്ടു തരണം എന്നും ആവശ്യപ്പെട്ടിരുന്നാല്‍ കിട്ടിയത് തന്നെ!!

ഇസ്രയേലിനെ ഉന്മൂല നാശം വരുത്തണമെന്ന് സ്വന്തം ഭരണ ഘടനയില്‍ എഴുതി ചേര്‍ത്തിട്ടുള്ള, സ്ഥിരമായി ഇസ്രയേലിലേയ്ക്ക് റോക്കറ്റ് ആക്ക്രമണം നടത്തുന്ന, ഹമാസിനെ ഭരണത്തിലേയ്ക്ക് തിരഞ്ഞെടുത്തു കയറ്റി വിട്ട പലസ്തീന്‍ ജനത ഈ മറുപടി ചോദിച്ചു വാങ്ങിയത് ആണ്.

siva // ശിവ said...

ഇതൊക്കെ വായിക്കുകയും കാണുകയും ചെയ്യുമ്പോള്‍ വിഷമം ആകും..... ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഓര്‍ക്കുമ്പോള്‍.....

ഹരീഷ് തൊടുപുഴ said...

രാവിലെ പത്രമെടുത്ത് തുറന്നുനോക്കുമ്പോള്‍ കാണുന്നത് മരണപ്പെട്ടുകിടക്കുന്ന കുട്ടികളെ ആവും; നിഷ്കളങ്കരായ കുരുന്നുകളുടെ മുഖം കാണുമ്പോള്‍ കരച്ചില്‍ വരും. വല്ലാത്തൊരു വിഷമം ചങ്കിലുരുണ്ടുകൂടുന്നതുപോലെ..

അനില്‍ശ്രീ... said...

പലസ്തീന്‍-ഇസ്രായേല്‍ ചരിത്രം കൂടുതല്‍ അറിയാന്‍ സൂരജിന്റെ ഈ പോസ്റ്റ് നോക്കൂ. ഇന്നലെ ലിങ്ക് ഇടാന്‍ മറന്നതാണ്.

Appu Adyakshari said...

കരയാനല്ലാതെ ഒന്നും പറയാനാവുന്നില്ല അനിലേ. ഓരോ ദിവസത്തേയും പത്രങ്ങളിലെ ചിത്രങ്ങള്‍ നോക്കാനാവുന്നില്ല.

Unknown said...

ഹമാസ് എന്നാല്‍ പലസ്തീന്‍ ജനത ഒന്നടങ്കമാണെന്ന് കരുതാന്‍ കഴിയില്ല അനിലേ. ഹമാസ്,തമിഴ് പുലികള്‍ പോലുള്ള ഭീകരസംഘടനകള്‍ ഉള്ള കാലത്തോളം ലോകത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. പ്രശ്നപരിഹാരങ്ങള്‍ക്ക് ഏതറ്റം വരെ പോകാമെന്ന് വിമോചനസംഘടനകള്‍ ഒരു പരിധി നിശ്ചയിക്കണമായിരുന്നു. അത് വിട്ടിട്ട് ആയുധങ്ങള്‍ എടുത്ത് പോരാടാന്‍ തുടങ്ങിയത് മുതലാണ് ലോകത്ത് സംഘര്‍ഷം ഉടലെടുക്കാന്‍ തുടങ്ങിയത്. ഭീകരവാദികളെ നിലനിര്‍ത്തിക്കൊണ്ട് ലോകത്തിന് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണിന്ന്. അമേരിക്കയെയും ഇസ്രയേലിനെയും കുറ്റം പറയുകയും ആധുനികായുധങ്ങളും ചാവേറുകളെയും ഉപയോഗിച്ച് ഭീകരാക്രമണങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്കെതിരെ മൌനം പാലിക്കുകയും ചെയ്യുന്നത് കൊണ്ട് പ്രശ്നം തീരുകയില്ല.

കാവലാന്‍ said...

മനുഷ്യത്വം എന്ന മഹത്തായ വികാരം മറ്റേത് ആശയത്തേക്കാളും മതത്തിനേക്കാളും ഉന്നതമാണെന്ന് ഇവരൊരിക്കലും മനസ്സിലാക്കുകയില്ല.വികാരപരമായി നോക്കുമ്പോള്‍ ശിശുക്കളുടെ മരണം പെട്ടന്ന് എല്ലാവരേയും ഒരുപാടു വേദനിപ്പിക്കുന്നു.രണ്ടു ദിവസം മുന്‍പ് മലയാളത്തില്‍ വന്ന (കേരളത്തിലെ കുറേ മുസ്ലീം സംഘടനകളുടെ പേരും ചേര്‍ത്ത്) മെയിലില്‍ ചോദിക്കുന്നത് "ഇതിനൊക്കെ ഞങ്ങളുടെ സഹോദരര്‍ പ്രതികാരം ചെയ്താല്‍ അതിനെ തീവ്രവാദം എന്നു വിളിക്കില്ലേ എന്ന്" പ്രതികാരം എന്ന വികാരമാണ് നിരപരാധികളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പെരുമ്പാമ്പെന്ന് ഇവര്‍ക്കറിയുമോ എന്തോ.ഇസ്രായേലിനും പാലസ്തീനും യുദ്ധത്തിന് അവരുടേതായ ന്യായങ്ങളുണ്ട് കൊല്ലപ്പെടുന്നവര്‍ക്ക് അതൊന്നും മനസ്സിലാവുകയില്ലെങ്കിലും.
അവരെ രക്ഷിക്കാനായില്ലെങ്കിലും മനസ്സില്‍ കരിമരുന്നു സൂക്ഷിക്കാതിരിക്കാന്‍ നമുക്കു ശ്രമിക്കാം,പൊട്ടിത്തെറികളും ചിതറിയ കാഴ്ചകളും നമ്മുടെ നാട്ടില്‍ ഒഴിവാക്കാനായിട്ടെങ്കിലും.

thoufi | തൗഫി said...

പാലസ്തീനിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.എന്നാലിപ്പോഴത് സകലവിധ പരിധികളും ലംഘിച്ച് മുന്നേറുകയാണ്.എതൊരു യുദ്ധത്തിലും പാലിക്കേണ്ടുന്ന ചില മാനുഷിക മര്യാദകള്‍ ഇവിടെ നിര്‍ദ്ദയം കാറ്റില്‍ പറത്തുമ്പോള്‍ ഇസ്രായെല്‍ ഭരണകൂടത്തില്‍,മനുഷ്യരല്ല,ചെകുത്താന്മാരാണൊ എന്ന് തോന്നിപ്പോവുകയാണ്.

സമൂഹത്തിന്റെ, പൊതുജനത്തിന്റെ നിസ്സംഗത, നിഷ്ക്രിയത്വം നമ്മെ വല്ലാതെ അമ്പരപ്പിക്കേണ്ടതുണ്ട്. മനസ്സുകൊണ്ടെങ്കിലും ഒന്ന് പ്രതികരിക്കാന്‍ കഴിയാത്തവിധം,നമ്മുടെ ചിന്തകളെ കൂച്ചുവിലങ്ങിടുന്നതാരാണ്..?

ഒടുവില്‍ അവര്‍ നമ്മെ തേടിയെത്തുമ്പോള്‍ നമുക്ക് വേണ്ടി ഒന്നുറക്കെ കരയാന്‍ പോലും ആരും ബാക്കിയുണ്ടാകില്ലെന്ന യാദാര്‍ഥ്യം
നാമിനി എന്നാണാവൊ തിരിച്ചറിയുക..?

-- മിന്നാമിനുങ്ങ്

saa said...

മതം മനുഷ്യനെ അടിച്ചേല്‍പ്പിക്കുന്ന മതപണ്ഡിതന്മാര്‍.


ഗാസയില്‍ നടക്കുന്ന ഇസ്രയേലിന്റെ കടന്നാക്രമണമാണ്‌ ഇന്ന ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്നത്‌. പക്ഷെ ഇതിനെല്ലാം പുറകിലുള്ള കള്ളകളികള്‍ നമ്മള്‍ മനസ്സിലാക്കുന്നില്ല എന്ന്‌ മാത്രം.


യുദ്ധം ചെയ്യാന്‍ കെല്‌പുള്ളവരും മൂന്നു രാജ്യങ്ങളോട്‌ ഒരേ സമയം പൊരുതി ജയിക്കുകയും ചെയ്‌ത ഇസ്രായേലിന്റെ അടുത്തേക്ക്‌ കല്ലുകള്‍ മാത്രം ആയുധമാക്കി കടന്നചെല്ലാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന മുസ്ലീം മത പണ്ഡിതന്മാരെയും നേതാക്കന്മാരെയുമാണ്‌ ആദ്യം മര്യാദ പഠിപ്പിക്കേണ്ടത്‌. തീ തുപ്പുന്ന ടാങ്കുകളുടെ അടുത്തേക്ക്‌, മരിക്കാന്‍ തയ്യാറാക്കി വിടുന്ന കൗമാരജീവിതത്തെ ഓര്‍ത്ത്‌ വേവലാതിപ്പെടുന്നത്‌ അമ്മമാര്‍ മാത്രം. അവര്‍ക്ക്‌ സ്വര്‍ഗ്ഗം വാഗ്‌ദാനം ചെയ്യുന്നത്‌ മതപണ്ഡിതന്മാര്‍. ഒരുമനുഷ്യന്‌ അവന്റെതല്ലാത്ത ഒരു സ്വര്‍ഗ്ഗം എങ്ങനെ മറ്റൊരുവന്‌ വാഗ്‌ദാനം ചെയ്യാന്‍ കഴിയും?


സ്വര്‍ഗ്ഗം നന്മ നിരൂപിക്കുകയും ചെയ്യുകയും ചെയ്യുന്നവര്‍ക്ക മാത്രമുള്ളതാണ്‌, അല്ലാതെ പ്രത്യേകമായ്‌ ഒരു മതവിഭാഗത്തിനായ്‌ വാഗ്‌ദാനം ചെയ്യപ്പെട്ടതല്ല. ഞങ്ങളുടെ മതത്തില്‍ ചേര്‍ന്നാല്‍ ചുമ്മാ സ്വര്‍ഗ്ഗം കിട്ടും എന്ന്‌ പഠിപ്പിക്കുന്നവര്‍ വെറുതെ ആളുകളെ ഓടിച്ചിട്ടുപിടിക്കുന്നവരാണ്‌, അങ്ങനെ വിശ്വിസിക്കുന്നവര്‍ വേദങ്ങള്‍ ശരിയായ ദിശയില്‍ പഠിക്കാത്തവരും വിഢികളുമാണ്‌. അതിനുപിന്നിലുള്ള ലാക്ക്‌ എന്താണ്‌? ഒന്ന്‌ ഉറപ്പാണ്‌, ഒരു വലിയസമൂഹത്തെ വഴിതെറ്റിച്ചതിന്‌ തീര്‍ച്ചയായും സ്വര്‍ഗ്ഗം അവര്‍ക്ക്‌ നഷ്ടപ്പെടുക തന്നെ ചെയ്യും.


വിശുദ്ധ യുദ്ധം എന്നത്‌ ഏതൊരു പ്രാദേശിക നേതാവിനും ഇറക്കാവുന്ന ഒരു ഫത്വയാണോ? എന്തുകൊണ്ട്‌ മുസ്ലീം പരമ്മോന്നത കമ്മറ്റി അത്‌ തങ്ങളുടേത്‌ അനുവാദമില്ലാതെ പ്രഖ്യാപിച്ചുകൂടാ എന്ന ഫത്വ പുറപ്പെടുവിക്കാത്തത്‌. അല്ലെങ്കില്‍ ഈ ഭൂമിമുഴുവന്‍ മുസ്ലീംവല്‍ക്കരിക്കാനുള്ള തീവ്രവാദികളുടെ അജണ്ടകളെ നമ്മുടേ നേതാക്കന്മാര്‍ പിന്‍താങ്ങുന്നുവോ? അമുസ്ലീങ്ങളെ രണ്ടാം തരം ആളുകളായ്‌ കാണാന്‍ പരിശുദ്ധ ഖുറാന്‍ പഠിപ്പിക്കുന്നില്ല എന്നിട്ടും മത നേതാക്കന്‍മാര്‍ അങ്ങനെ പഠിപ്പിക്കുന്നു. എന്തിന്‌? ഇതല്ലാതെ മുസ്ലീം സമൂഹത്തെ ഒറ്റകെട്ടായ്‌ നിര്‍ത്താന്‍ വേറെ ഒരു വഴിയുമില്ലേ?


കൊച്ചുകഞ്ഞുങ്ങള്‍ മരിക്കും എന്നു ഉറപ്പുള്ളപ്പോഴും, തോല്‍ക്കുമെന്ന്‌ അറിഞ്ഞിട്ടും പലസ്‌തീന്‍ യുദ്ധത്തിന്‌ ചെല്ലുന്നു. ഇസ്രായേല്‍ സൈന്യത്തിന്‌ മരണക്കെണിയാണ്‌ ഗാസ എന്ന്‌ അവര്‍ ആവര്‍ത്തിക്കുന്നു. എന്നിട്ട്‌ സൈന്യം വന്നു സാധാരണ ജനതകളെ കൊന്നൊടുക്കികഴിയുമ്പോള്‍ യുദ്ധത്തിന്‌ വെല്ലുവിളി നടത്തിയവര്‍ തന്നെ വിലപിക്കുന്നു. ആദ്യം രോക്ഷം നിറഞ്ഞതും തോക്കേന്തിയതുമായ പലസ്‌തീന്‍ പോരാളികളുടെ ചിത്രം പ്രസിദ്ധീകരിക്കുന്ന അറബ്‌ പത്രങ്ങള്‍ പിന്നെ മരിച്ചുകിടക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ആര്‍ക്കാണ്‌ ലാഭം? പലസ്‌തീന്‍ പോരാളികള്‍ക്ക്‌ തന്നെ. അവരുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ അത്‌ ഉപയോഗിക്കുന്നു. ഇസ്രായേലിന്റെ പേരും പറഞ്ഞ്‌ ഒരു തരം കുരുതികൊടുപ്പ്‌.


ഹദിത്തുകളില്‍ പറഞ്ഞിട്ടുള്ള കാല്‌പനികതകള്‍ ആരാധനയാലയങ്ങളിലും മുസ്ലീം കൂട്ടായ്‌മകളിലും പ്രചരിപ്പിച്ച്‌, നാലുനേരം പരസ്യമായ്‌ നിസ്‌ക്കരിച്ച്‌ നെറ്റിയുരസി പാടുവരുത്തി പണ്ഡിതന്മാരായ്‌ ചമയുകയും, ജനതകളുടെ നേതാക്കന്മാരായ്‌ തീരുകയും ചെയ്യുന്ന ഇവര്‍ ഐതീഹങ്ങളെയും പ്രവചനങ്ങളെയും തീപ്പൊരി പ്രസംഗങ്ങളായ്‌ അവതരിപ്പിച്ച്‌ മതത്തിന്റെ പേരില്‍ യുവാക്കുളുടെ രക്തത്തിളപ്പിനെയാണ്‌ ചൂഷണം ചെയ്യുന്നത്‌. മുസ്ലീം മതത്തില്‍ വിദ്വേഷം കുത്തിവയ്‌ക്കുന്ന ഇത്തരം മൃഗങ്ങളെ പുറന്തള്ളുവാന്‍ സമയമായിരിക്കുന്നു. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെ സഹിഷ്‌ണതയുടെയും കഥ പറയുന്ന പരിശുദ്ധ ഖുറാനെ ആയുധമാക്കി മാറ്റുകയാണ്‌ ഇത്തരം കള്ളനാണയങ്ങള്‍, അവര്‍ എത്ര ആരാദ്യരായാലും, സമൂഹത്തിലെ എത്ര ഉന്നതരായാലും അവരുടെ മുഖം മൂടി വലിച്ചെറിയാന്‍ മുസ്ലീം ജനതയ്‌ക്കാകണം. പണ്ട്‌ ക്രിസ്‌ത്യന്‍ പുരോഹിതരാണ്‌ ക്രിസ്‌ത്യാനികളുടെ മതവികാരങ്ങളെ ചൂഷണം ചെയ്‌ത്‌ സുഖമായ്‌ ജീവിച്ചിരുന്നത്‌. അടിമപ്പണിയുടെയും, ഫ്യൂഡല്‍ വ്യവസ്‌ഥിതിയുടേയും കാലഘട്ടത്തില്‍ ശരിയെന്ന്‌ ഭൂരിഭാഗം പേര്‍ക്ക്‌ തോന്നിയത്‌ പിന്നീട്‌ ശരിയല്ലാതായ്‌, ജനം തള്ളിപറഞ്ഞു.


ഖുറാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മുസല്‍മാന്‍ (കാണാപാഠം പഠിക്കുന്നവനല്ല) ആക്രോശങ്ങളും, വിദ്വേഷങ്ങളുമില്ലാതെ, ശാന്തമായ്‌ ജീവിക്കുന്നവനാണ്‌. അങ്ങനെ നോക്കിയാല്‍ പുരാണത്തിലെ കാരുണ്യവാന്മാരായ മഹര്‍ഷിമാരുടെയും, ക്രിസ്‌തീയ വിശുദ്ധനമാരുടേയും, പഴയകാല സൂഫിമാരുടെയും അന്തര്‍ലീന ഭാവം ഒന്നു തന്നെയാണ്‌. വേഷവിധാനങ്ങളിലും ആരാധനാചാരങ്ങളിലും മാത്രമെ വത്യാസമുള്ളൂ, മാനസിക ഭാവം ഒന്നു തന്നെ, അവര്‍ അനുഭവിക്കുന്ന ദൈവീക സന്തോഷം ഒന്നു തന്നെ. ആ ഒരു തലത്തില്‍ നിന്ന്‌ ഇന്നത്തെ മുസ്ലീം സമൂഹത്തെ മതനേതാക്കന്മാര്‍ മാറ്റിമറിച്ചിരിക്കുന്നു.


ബഹുഭാര്യത്തം പിരിശുദ്ധ ഖുറാന്‍ അനുവദിക്കുന്നു എന്നു വാദിക്കുന്ന ഒരു മഹാനെ ഇന്നലെ മാധ്യമങ്ങളില്‍ കാണാന്‍ ഇടയായ്‌. ഖുറാനില്‍ എഴുതപ്പെട്ടവ തെറ്റായ്‌ വ്യാഖാനിച്ച്‌ അപൂര്‍ണ്ണമാക്കുന്ന വലിയൊരു സമൂഹം മുസ്ലീം ജനതയെ ആകമാനം പൊതിഞ്ഞിരിക്കുന്നു. അവരുടെ തന്നെ സ്വാര്‍ത്ഥയ്‌ക്ക്‌ മറ പിടിക്കാനാണ്‌ അവര്‍ അങ്ങനെ ചെയ്യുന്നത്‌. അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഒറ്റപ്പെടുകയൊ കൊല്ലപ്പെടുകയൊ ചെയ്യുന്നു. ഷരിയത്ത്‌ നിയമങ്ങള്‍ സംരക്ഷിക്കുന്ന സമതി എന്തുകൊണ്ട്‌ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വീഴ്‌ച്ചകാണിക്കുന്നു. ഷരിയത്ത്‌ നിയമങ്ങള്‍ അതാത്‌ കാലഘട്ടങ്ങളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ മാഹാന്മാരായ മുസ്ലീം പണ്ഡിതന്മാരാല്‍ മാറ്റങ്ങള്‍ വരുത്തപ്പെട്ടവയാണ്‌. ഇന്നത്തെ കാലഘട്ടത്തിന്‌ അനുസരിച്ച അവ സുതാര്യമാക്കേണ്ടതാണ്‌. നേതാകന്മാരുടെ സാമൂഹ്യവും സാമ്പത്തികവുമായ സുരക്ഷിതത്ത്വത്തിനുവേണ്ടി, അണികളെ കരുവാക്കുന്നു. നിയമങ്ങളെ വളച്ചൊടിക്കുന്നു.


മുസ്ലീം സമൂഹത്തില്‍ വിപ്ലവങ്ങളുണ്ടാവേണ്ട കാലമായിരിക്കുന്നു. ചങ്കുറപ്പോടെ ഖുറാന്‍ ശരിയായ ദിശയില്‍ പഠിക്കേണ്ട കാലമായിരിക്കുന്നു, മത നേതാക്കന്മാരില്ലാതെയും ജീവിക്കാന്‍ കഴിയുന്ന ഒരു തലത്തിലേക്ക്‌ മുസ്ലീം ജനത എത്തേണ്ടിയിരിക്കുന്നു. എഴുതവാന്‍ തുടങ്ങേണ്ടകാലമായിരിക്കുന്നു.

ഇസ്രായേലിന്‌ ഞാന്‍ പിന്‍താങ്ങുന്നില്ല. പിന്‍താങ്ങാന്‍ ഇസ്രായേല്‍ എന്റെ അമ്മാച്ചനുമല്ല. പക്ഷെ പലസ്‌തീന്‍ ജനതയുടെ പേരു പറഞ്ഞ്‌ ഹമാസ്‌ കാട്ടികൂട്ടുന്നകൊള്ളരുതായ്‌മകളെ വെള്ളപൂശാന്‍ ഞാനില്ല. പ്രത്യേകിച്ച്‌ മനുഷ്യരെ ബലിയാടാക്കി ജനപ്രീതി ആര്‍ജിക്കാന്‍ ശ്രമിക്കുന്ന കാടത്തത്തെ.

Anil cheleri kumaran said...

ഒരിറ്റ് കണ്ണീര്‍...

അനില്‍ശ്രീ... said...

സാ...(അങ്ങനെയാണോ വിളിക്കേണ്ടത് എന്നറിയില്ല..ക്ഷമിക്കുക)
ഈ പോസ്റ്റ് ഇടുമ്പോള്‍ ഇസ്രയേല്‍-പാലസ്തീന്‍ രാഷ്ട്രീയം എന്റെ മുമ്പില്‍ ഇല്ലായിരുന്നു എന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും ചോദിക്കട്ടെ, എന്തിന് ഇസ്രയേല്‍ ഗാസയിലേക്ക് പോകണം? വലിയൊരു ഏരിയ ഉണ്ടായിരുന്ന പാലസ്തീന്‍ എങ്ങനെ ഇത്ര ചെറുതായി? ഗാസ തന്നെ എത്ര ചെറുതായി? ഈ മാപ്പ് ഒന്നു കണ്ടു നോക്കൂ . (ഇതിന്റെ ആധികാരികത എനിക്കറിയില്ല). ഇപ്പോള്‍ പാലസ്തീന്‍ ഇത്ര ചെറുതായത് ഒരു പണ്ഡിതനും ചൊല്ലിക്കൊടുത്തത് കേട്ടിട്ട് കലെറിഞ്ഞത് കൊണ്ടല്ല എന്ന് വിചാരിക്കുന്നു. കഴിഞ്ഞ കുറെ കാലത്തെ കാര്യം മാത്രമേ "സാ" ഈ കമന്റെഴുതുമ്പോള്‍ മുമ്പില്‍ കണ്ടുള്ളു എന്ന് തോന്നുന്നു. എന്തെങ്കിലുമാകട്ടെ ഇതൊന്നും കുഞ്ഞു കുട്ടികളെ കൊന്നൊടുക്കുന്നതിന് ന്യായീകരണമാകുന്നില്ല എന്നോര്‍ത്താല്‍ കൊള്ളാം. യുദ്ധത്തിനിടയില്‍ അബദ്ധത്തില്‍ പറ്റുന്ന മരണങ്ങള്‍ അല്ല ഇവയില്‍ പലതും എന്ന് തന്നെ പറയാം. ഇങ്ങനെയുള്ള അക്രമം കണ്ടപ്പോള്‍ ജാതിമത ചിന്തകള്‍ എന്റെ മനസ്സില്‍ വന്നില്ല... അത്രയേ ഉള്ളു

Unknown said...

ധീരമായതും കാലികമായി പ്രസക്തവും വര്‍ത്തമാനകാലം ആവശ്യപ്പെടുന്നതുമായ ആഹ്വാനമാണ് “സാ”യുടേത്. ഈ വാക്കുകള്‍ ഇന്ന് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നാളെ മുസ്ലീം സമൂഹം ഇത് അംഗീകരിക്കുക തന്നെ ചെയ്യും. ഇങ്ങനെ ചിന്തിക്കുന്ന ചിലരെങ്കിലും “സാ” വിനെ പോലെ ഉണ്ട് എന്നത് ഭാവിയെ കുറിച്ച് പ്രതീക്ഷ നല്‍കുന്നു.

G. Nisikanth (നിശി) said...

മരിച്ചുവീഴുന്ന ഒന്നുമറിയാത്ത കിടാങ്ങൾക്കെവിടെ മതം, എവിടെ രാഷ്ട്രീയം.

മനുഷ്യർക്കാർക്കും ഇങ്ങനെ കൊന്നൊടുക്കാൻ കഴിയില്ല.

ആയുധമുള്ളവനോടേ ആയുധമുള്ളവൻ പോരാടാവൂ എന്നത് സാമാന്യ യുദ്ധനീതി, ഇവിടെ കല്ലുകൾക്കു നേരേ തീ തുപ്പുന്നത് രാസായുധങ്ങൾ!

ആരടിച്ചേൽ‌പ്പിച്ചതായാലും ഇതു നാശത്തിലേക്കുള്ള വഴിയാണ്. തീവ്രവാദം വളരുന്നു എന്നു കരുതി ഒരു ജനസമൂഹത്തെ തന്നെ ഇല്ലായ്മചെയ്യാൻ തുനിയുന്നത് എങ്ങനെ ന്യായീകരിക്കും.

ഒരു പക്ഷേ പാകിസ്ഥാൻ ഇൻഡ്യയെ കടന്നാക്രമിച്ചാൽ തിരിച്ചടിക്കുമ്പോൾ നിരപരാധികളായ സർവ്വ പാകിസ്ഥാനികളേയും നമ്മൾ കൊന്നൊടുക്കാൻ തുടങ്ങിയാൽ എങ്ങനെയിരിക്കും?

നിരപരാധികൾ മരിക്കുന്നതിനെ കൊളാറ്ററൽ ഡാമേജെന്ന ഓമനപ്പേരിട്ടു വിളിക്കുന്ന അമേരിക്കയുടെ വർഷങ്ങളായുള്ള തമ്മിൽ തല്ലിക്കൽ നയങ്ങളുടേയും ആയുധ-എണ്ണക്കച്ചവടരാഷ്ട്രീയത്തിന്റേയും ഫലമല്ലേ ഇന്നു ലോകം മുഴുവൻ അനുഭവിക്കുന്നത്?

ഇത്രയുമൊക്കെയായിട്ടും കമാന്നൊരക്ഷരം മിണ്ടാതെ ആസനത്തിൽ ഒമ്പതാലുമായി നിൽക്കുന്ന മന്മോഹന-അന്തോ‍ണിയ പ്രഭൃതികൾ നമ്മുടെ ഭരണാധികാരികളാണെന്നറിയുന്നതിൽ ലജ്ജിക്കുന്നു. ആരോ പറഞ്ഞപോലെ ആ കുരുന്നുകളുടെ ശാപത്തിന്റെ ഒരു കാറ്റ് അവിടെയും തട്ടും.

ഞാൻ കുറേ ദിവസമായി ടിവി വാർത്ത കാണാറില്ല. ഇവിടെ ആഫ്രിക്കയിൽ ബിബിസിയിലും സി.എൻ.എന്നിലും അൽജസീറയിലും 24 മണിക്കൂറും കാണിക്കുന്നത് മൃതദേഹങ്ങളാണ്, പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ. ഒരിക്കൽ കണ്ടാൽ ഒരാഴ്ച അതു മനസ്സിൽ തങ്ങി നിൽക്കും.

നമ്മൾ നിസ്സഹായരാണ്. പ്രതികരണങ്ങൾ താളുകളിൽ ഒതുങ്ങും. അതിനപ്പുറത്തു നമുക്കു ലോകങ്ങളില്ല. ഇനിയും കബന്ധങ്ങൾ പുഴുവരിക്കും, ഇളം ചോരയാൽ ഭൂമി നനയും, മാതൃഗർഭങ്ങൾ പൊട്ടിത്തെറിക്കും....

കണ്ടു നെടുവീർപ്പിടാം, ഇതുലോകാവസാനത്തിന്റെ തുടക്കമാണ്..., ഒടുക്കത്തെ തുടക്കം...

Areekkodan | അരീക്കോടന്‍ said...

ആ കുരുന്നുകള്‍ എന്തു പിഴച്ചു എന്ന് എന്നെങ്കിലും ആരെങ്കിലും ചോദിക്കുമായിരിക്കും....കാലം അവരോട്‌ കണക്ക്‌ ചോദിക്കാതിരിക്കില്ല എന്ന് പ്രത്യാശിക്കാം.

G. Nisikanth (നിശി) said...

അവസാനം പ്രധാനി ‘വാ‘തുറന്നു. ആശ്വാസം! അങ്ങനൊരെണ്ണം അവിടുണ്ടെന്ന് ഇടയ്ക്കറിയിക്കുന്നത് ആശ്വാസകരമാണ്. നിരപരാധികൾ മരിച്ചുവീഴുന്നത് കണ്ട് അദ്ദേഹം ഇങ്ങ് കണ്ണൂരിൽ വന്നു കണ്ണൊഴുക്കി. ആരാണ് അവരെ കൊന്നൊടുക്കുന്നതെന്നൊന്നും പറയുകയോ അവരെ വിമർശിക്കുകയോ ഒന്നും ചെയ്തില്ല. അല്ലെങ്കിൽ തന്നെ അതിലൊക്കെ എന്തിരിക്കുന്നു. ഇതൊക്കെ നയതന്ത്രമാണ്, നമുക്കൊന്നും മനസ്സിലാകത്തില്ല അതിന്റെ വകുപ്പുകൾ. ഇന്നതേ പറയാവൂ, ഇന്നതേ ചെയ്യാവൂ എന്നൊക്കെ അതിന്റെ പുസ്തകത്തിലെഴുതിവച്ചിട്ടുണ്ട്. അതിനപ്പുറം ഒന്നും പറഞ്ഞുകൂടാ....

ഇൻഡ്യാമഹാരാജ്യം ഭരിക്കുന്നത് ആരാണെന്നാണിപ്പോൾ എന്റെ സംശയം!

Jayasree Lakshmy Kumar said...

കയ്യൂക്കുള്ളവൻ കാര്യക്കാരൻ. ഐക്യരാഷ്ട്രസഭ ഏട്ടിലെ പശു. ഇതിനിടയിൽ ഇൻഡ്യ ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾ വെറും നോക്കുകുത്തികൾ. എന്തെല്ലാം പ്രതിഷേധമറിയിച്ചാലും അരിഞ്ഞു തള്ളാൻ തീരുമാനിച്ചവർ അത് ചെയ്തു കൊണ്ടേയിരിക്കുന്നു. എല്ലാം കാണുമ്പോൾ ഉള്ളിൽ കരയുകയല്ലാതെ മറ്റെന്തു ചെയ്യാൻ.

arivu thedi said...

എന്താണ് ഫലസ്തീന്‍, ഇസ്രയേല്‍ എങ്ങിനെ ഉണ്ടായി എന്നൊക്കെ പഠിക്കുമ്പോള്‍ “സാ” വിനെ പോലെ സമാന മനസ്കരുടെയും തെറ്റിധാരണകള്‍ മാറും. ലളിതമായി ഒരു ഉദഹരണം പറയാം. ഒരാള്‍ “സാ”യുടേ വിട്ടില്‍ കയറി ചട്ടിയും പാത്രങ്ങളും എടുതെരിയുകയും അച്ഛനെയും അമ്മയെയും ആട്ടി പുറത്താക്കുകയോ അല്ലെങ്ങില്‍ മോശമല്ലാത്ത രീതിയില്‍ നന്നായിട്ട് തരുകയും ചെയ്താല്‍ “സാ” എന്താ ചെയ‌ുക. സാധ്യമായ രീതിയിലൊക്കെ ചെരുതുനിള്‍ക്കും കയ്യില്‍ കിട്ടിയതുകൊണ്ടോക്കെ ആക്രമികും. അപ്പോള്‍ കണ്ടു നില്‍കുന്ന ഞങ്ങള്‍ പറയും “സാ” വിധ്വംസക വിഖടന പ്രവര്‍ത്തികളാണ് ചെയ്യുന്നത് അവന് അത് തന്നെ വരണം. ഇതു തന്നെയാണ് ഫലസ്തീനിലും നടകുന്നത്. അല്ലാതെ വേറെ ഒരു വിഖടന പ്രവര്‍ത്തിയും അവിടെ ഇല്ല. തനിക്ക് വിരോധമുള്ള ഒരു സമൂഹമാണ് അവിടെ ഇരകള്‍ എന്നുള്ളതുകൊണ്ട് മാത്രം നമ്മള്‍ ഇസ്രയേലിനെ അനുകൂലിക്കാനോ? മനസ്സു ഇനിയും വര്‍ഗീയമായി അന്ധത ബാധികാതവര്‍ക്കൊക്കെ ഇതു മനസിലായിട്ടുണ്ട്.
ഹമാസ് ഒരിക്കലും സ്ത്രീകളെയും കുട്ടികളെയും മറയാകി യുദ്ധത്തില്‍ ഏര്‍പെട്ടിട്ടില്ല. ഇസ്രായേലിന്റെ ബോംബ് വര്ഷം ശ്രധിചില്ലന്നു തോന്നുന്നു. സ്കൂളുകള്ക് നേരെയും സാധാരണ ജനങ്ങള്‍ തിങ്ങി പാര്കുന്നിടവും ഒക്കെയാണ് ആക്രമണം. ഇവിടെയൊക്കെ ഹമാസിന്റെ പോരാളികള്‍ ഒളിച്ചിരികുന്നതുകൊണ്ടാനെന്നു ഇസ്രയേല്‍ പോലും പറഞ്ഞിട്ടില്ല. സാധാരണ ഇത്തരം നുണകള്‍ പറഞ്ഞുകൊണ്ടാണ് ആക്രമണം നടത്താറ് അതുപോലും പറഞ്ഞിട്ടില്ല (ഒര്കുന്നില്ലേയ് അമേരിക്ക ഇറാഖ് പിടിക്കാന്‍ പറഞ്ഞ ന്യായം സദ്ദാമിന്ടദുക്കല് ലോകത്തിനു ഭീഷണിയായിട്ടുള്ള രാസായുധം ഉണ്ടെന്നു. അതുപോലെ വര്‍ഷങ്ങല്കും മുന്പ് സുഡാനില്‍ ആയുധ പുരയാനെന്നു പറഞ്ഞു ഒരു മരുന്ന് കമ്പനിക്ക് നേരേ ബോംബ് വര്‍ഷിച്ചത്). അപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും മരയാകി എന്നൊക്കെ പറയുന്നതു വെറുതെയാണ്. നിവര്തിയില്ലഞ്ഞിട്ടാണ് സ്വന്തം ജീവനും കൂടി പോകും എന്നും അറിഞ്ഞിട്ടും ചാവെരകാന്‍ പോലും അവര്‍ തയ്യാറാകുന്നത്. അല്ലെങ്ങില്‍ സ്വന്തം ജീവന്‍ പോകും എന്നറിയുന്ന ആരെങ്ങിലും ഈ പണിക്ക് തുനിയുമോ? എനിക്കും നിങ്ങല്കുമോന്നും ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഇത്തരം പ്രതിസന്ധികലെയോന്നും മുഖാ മുഖം നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ടാണ് ഇങ്ങിനെ വെട്ടാന്‍ വരുന്ന പോത്തിനെ കാണുമ്പോള്‍ വേദം ഓതാന്‍ തോനുന്നത്. ഒരു കല്ലുകൊണ്ട് എറിഞ്ഞിട്ടും ഒരു ഇസ്രായേലി പോലും മരികുന്നില്ല എന്ന് എറിയുന്നവര്കും അറിയാം. അപ്പോള്‍ പിന്നെയും എറിയുന്നതെധിനാനെന്നോ? തങ്ങളുടെ ഉറ്റവരും ഉദയവരുമായി എഴുന്നൂറിലധികം മനുഷ്യര്‍ ഇസ്രായേലിന്റെ ബോംബ് വര്‍ഷത്തിലും മറ്റും കൊല്ലപെട്ടു കിടകുന്നത് കണ്ടു സഹികാത്തത് കൊണ്ടാണ് കല്ലെടുകുന്നത്. ഒടുവില്‍ അവര്‍ നമ്മെ തേടിയെത്തുമ്പോള്‍ നമുക്ക് വേണ്ടി ഒന്നുറക്കെ കരയാന്‍ പോലും ആരും ബാക്കിയുണ്ടാകില്ലെന്ന യാദാര്‍ഥ്യം
നാമിനി എന്നാണാവൊ തിരിച്ചറിയുക..? എല്ലാവര്ക്കും നല്ലത് വരട്ടേ.

അപ്പിക്കുട്ടി said...

അനില്‍ശ്രീ... said...
"ഇന്ത്യക്ക് കാശ്മീര്‍ പോലെയാണ് പലസ്തീന് ഗാസ."
What an utter foolishness.Are you belong to "muslim brotherhood"

ആദ്യം രോക്ഷം നിറഞ്ഞതും തോക്കേന്തിയതുമായ പലസ്‌തീന്‍ പോരാളികളുടെ ചിത്രം പ്രസിദ്ധീകരിക്കുന്ന അറബ്‌ പത്രങ്ങള്‍ പിന്നെ മരിച്ചുകിടക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.The average children per couple among Palatines are 5.So naturally the casualties of children will be more.If you look straight it will be clear.

അനില്‍ശ്രീ... said...

അപ്പിക്കുട്ടി,

ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. സ്വതന്ത്ര ഇന്ത്യയുടെ അഭിഭാജ്യ ഘടകമായ കാശ്മീര്‍ പാകിസ്ഥാന്റേതാണെന്ന് അവര്‍ പറഞ്ഞാല്‍ അപ്പിക്കുട്ടി സമ്മതിക്കുമോ? അതു പോലെ തന്നെയാണ് ഗാസ. അത് പാലസ്തീന്റെ ഭാഗമാണ്. കുറെശ്ശെയായി ഇസ്രായേല്‍ കയ്യേറി കയ്യേറി ഇനി ബാക്കിയുള്ള ഗാസ ഇനി കുറച്ചെയുള്ളു എന്നേയുള്ളു.

ഇത്രയും എഴുതിയതില്‍ നിന്ന് ഈ ഒരു വാചകം മാത്രമേ foolishness ആയി തോന്നിയുള്ളോ? എന്റെ മുസ്ലീം ബന്ധം വരെ അന്വേഷിച്ച സ്ഥിതിക്ക് അങ്ങനെ ആകാന്‍ വഴിയില്ല എന്നറിയാം.

അറബ് പത്രങ്ങളിലും മറ്റു ലോക പത്രങ്ങളിലും പലസ്തീനിലെ ഹമാസ് പോരാളികളുടെ ചിത്രങ്ങള്‍ മാത്രം വന്നിരുന്ന കാലം കുറെ പുറകിലായിപ്പോയി. ഇപ്പോള്‍ അവര്‍ ചെറുത്തു നില്പ്പിന് ശ്രമിക്കുന്നു എന്ന് മാത്രം. അത്രക്ക് രൂക്ഷമാണു ഇസ്രായേല്‍ ആക്രമണം.

ഓര്‍ക്കണം, സ്വന്തം ഭൂമിക്ക് വേണ്ടിയായിരുന്നു അന്ന് അവര്‍ (തീവ്രവാദമെങ്കിലും) പോരാടിയിരുന്നത്. ഞാന്‍ മുമ്പേ കൊടുത്തിരുന്ന മാപ്പ് കണ്ടിരുന്നു എന്ന് കരുതുന്നു. ഇസ്രായേല്‍ ഉണ്ടായപ്പോള്‍ ഉണ്ടാക്കിയ മാപ്പാണത്. അതില്‍ കാണുന്ന പാലസ്തീന്റെ ഭൂരിഭാഗവും ഇന്ന് ഇസ്രായേലിന്റെ കയ്യിലാണ്. ബാക്കി കൂടി നഷ്ടപ്പെടാതിരിക്കാനാണ് പല‍സ്തീനികള്‍ അന്ന് പോരാടിയത് എന്ന് ഞാന്‍ കരുതുന്നു. അത് ഒരു 'മുസ്ലീം തീവ്രവാദം' മാത്രമായി കാണാന്‍ എനിക്ക് തോന്നിയില്ല. കണ്ണടച്ച് ഇരുട്ടാക്കുന്നത് നിങ്ങള്‍ തന്നെയാണ് അപ്പിക്കുട്ടി.

പിന്നെ കുഞ്ഞുങ്ങളുടെ നെഞ്ചില്‍ തന്നെ വെടിയുണ്ട കയറ്റുന്ന കാഴ്ച "നേരെ " നിന്ന് കാണണമെന്ന് എനിക്ക് ഒരു നിര്‍ബന്ധവുമില്ല. അത് സ്വയം നിന്ന് കണ്ട് ആസ്വദിച്ചാല്‍ മതി.

അപ്പിക്കുട്ടി said...

സ്നേഹിതന്‍ ഒരല്‍പ്പം കാടുകയറിയോ എന്നു സംശയം. ഞാന്‍ രണ്ടു വസ്തുതകള്‍ ചൂണ്ടിക്കാട്ടിയെന്നുമാത്രം. ഒന്നു്) 1967 വരെ ഈജിപ്തിന്റെ ഭാഗമായിരുന്ന ഗാസ ഇസ്രയേല്‍ യുദ്ധത്തില്‍ കീഴ്പ്പെടുത്തിയതാണു്.പതിനാറാം നൂറ്റാണ്ടില്‍ തുര്‍ക്കികളും പിന്നെ നെപ്പ്പ്പൊളിയനും പിന്നാലെ ഈജിപ്റ്റും ആണു ഗാസ കയ്യടക്കിവച്ചിരുന്നത്‌.47 മുതല്‍ 49 വരെ ഒരുപാടു കളികള്‍ അവിടെ നടന്നിട്ടുണ്ട്‌ എന്നു വിസ്മരിക്കുന്നില്ല.പാലസ്റ്റീൻ അതോറിട്ടിക്ക്‌ ഇപ്പൊഴും പോലിസ്‌ പ്രാദേശിക ഭരണം തുടങ്ങിയവ മാത്രമേ ഇസ്രയേൽ (1994 ല്‍) കൈമറിയിട്ടുള്ളൂ.വിദേശകാര്യം പ്രതിരോധം തുടങ്ങിയവ ഇപ്പൊഴും ഇസ്രായേലിന്റെ കൈവശമാണു്.

രണ്ടു്) പാലസ്തിന്‍ ജനസംഖ്യയിൽ എഴുപതു ശതമാനം കുട്ടികൾ (ഒരു ദമ്പതികള്‍ക്ക്‌ അഞ്ചു കുട്ടികൾ എന്നണു കണക്ക്‌.പതിനാലു വയസ്സിലും താഴെ പ്രായമുള്ളവര്‍ അമ്പത്‌ ശതമാനത്തിലേറെയാണു് )ആയതിനാല്‍ മരണപ്പെടുന്നവരില്‍ കൂടുതല്‍ കുട്ടികള്‍ ആകുന്നു.അതാണു നേരെ കാണുന്നത്‌.അല്ലാതെ ഇസ്രായേൽ സൈന്യം കുട്ടികളെ മാത്രം ലക്ഷ്യമിട്ടല്ല ആക്രമണം എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ.ഞാന്‍ യുദ്ധം അനുകൂലിക്കുന്നതുകൊണ്ടല്ല ഇതു് പറയുന്നതു്.താങ്കൾ കാശ്മീരിനേയും പാലസ്റ്റിനേയും ബന്ധിച്ചപ്പോഴാണു "മുസ്ലിം ബന്ധം"ഓര്‍മ്മയിൽ വരാൻ നിർബന്ധമായത്‌.വേറേ എതു ബന്ധമാ ഉള്ളതെങ്കിൽ ഒന്നുപറഞ്ഞു തരൂ.ഇത്രയും പറഞ്ഞനിലക്കു ഒരുകാര്യം ഓര്‍ത്തുപോയി. ഇസ്രായെലി ല്‍ മലയാളികൾ അടക്കമുള്ള ഇൻഡ്യൻ വംശജര്‍ ഉണ്ട്‌, പക്ഷെ പാലസ്റ്റീനില്‍ ഇല്ല.അതിനാല്‍ ഒരു മലയാളി എന്ന നിലയില്‍ നമുക്കു താല്‍പര്യം അവരോട്‌ തോന്നിക്കാത്തത്‌ എന്തണു് എന്നു അനില്‍ശ്രീ ചിന്തിച്ചിട്ടുണ്ടോ?

January 14, 2009 1:46 PM

അനില്‍ശ്രീ... said...

അപ്പിക്കുട്ടി അപ്പോഴും ഒരു പ്രശ്നം ഉണ്ടല്ലോ.. ഒരു പ്രദേശത്ത് അധിവസിക്കുന്നവര്‍ ആരോ അവരുടെയാണ് ഭൂമി എന്നാണ് ഞാന്‍ കരുതുന്നത്. വന്നു കയറുന്ന അതിഥികള്‍ ഇത് ഞങ്ങളുടേതാണ് എന്ന് പറഞ്ഞ് കയ്യേറുന്ന അവസ്ഥയില്‍ യഥാര്‍ത്ഥ അവകാശികള്‍ വീടു തങ്ങള്‍ക്ക് തന്നെ വിട്ടു തരണം എന്ന് പറയുകയില്ലേ? അതല്ലേ നമ്മള്‍ ഇന്ത്യാക്കാര്‍ പണ്ട് ബ്രിട്ടീഷുകാരോടും പറഞ്ഞത്?

ക്രിസ്തുവുന് മുമ്പ് പതിനഞ്ച് നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ഈജിപ്തുകാര്‍ കുടിയേറിയ പ്രദേശമാണ് ഗാസ എന്ന് പറയുന്നു. പക്ഷേ അതിനുശേഷം പൂര്‍ണ്ണമായി തന്നെ അറബ് ജനതയുടെ ആവാസസ്ഥലങ്ങളില്‍ പെട്ടതായിരുന്നു ഈ പ്രദേശം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ ഭരണത്തിലും ഉണ്ടായിരുന്നു. പിന്നീട് ഒന്നാം ലോക യുദ്ധത്തിന് ശേഷം ബ്രിട്ടീഷ് അധീനതയില്‍ വന്നു. അപ്പോഴൊന്നും ഇവിടെ ജൂതഭരണം ഇല്ലായിരുന്നല്ലോ. പിന്നെങ്ങനെ ഇസ്രായേല്‍ ഇവിടെ അവകാശവാദം ഉന്നയിക്കുന്നു എന്ന് ചിന്തിച്ചു നോക്കി,,,ഉത്തരം കിട്ടിയില്ല. അതാണ് പാലസ്തീന്‍ 'അഭയാര്‍ത്ഥികളെ' ഇപ്പോള്‍ പിന്തുണക്കാന്‍ കാരണം. ഇനി ഈജിപ്തിന് അധികാരം തിരികെ നല്‍കിയാല്‍ അല്ലെങ്കില്‍ ഈജിപ്തുകാര്‍ വീണ്ടും അവകാശം ഉന്നയിച്ചാല്‍, മനസ്സിലാക്കാമായിരുന്നു.

പിന്നെ കുട്ടികളുടെ എണ്ണം. ലോകത്ത് തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ ഒന്നാണ് ഗാസ. പതിനഞ്ച് ലക്ഷം ആളുകള്‍ അധിവസിക്കുന്നത് കേവലം നാനൂറില്‍ താഴെ ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണെന്നോര്‍ക്കണം. (99 ശതമാനവും അറബ് വംശജര്‍). അതില്‍ കുട്ടികളുടെ എണ്ണം കൂടുതലായിരിക്കാം. അതു കൊണ്ട് മരണസംഖ്യയില്‍ കൂടുതലും കുട്ടികളും സ്ത്രീകളും ആകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.

പിന്നെ അവസാനം പറഞ്ഞ ആ 'മലയാളി ബന്ധം' അത്രക്കങ്ങ് ദഹിക്കുന്നില്ല. ഇസ്രായേല്‍ സ്ഥാപിതമായപ്പോള്‍ പലപ്രാവശ്യമായി ഇവിടെ നിന്ന് മലയാളബന്ധം വലിച്ചെറിഞ്ഞ് (ചിലരുടെയെങ്കിലും കാര്യത്തില്‍ അങ്ങനെയും പറയാമല്ലോ) പോയ ജൂതവംശജരെ പറ്റിയാണോ പറയുന്നത്? ഇന്നും മലയാളമണ്ണിനെ സ്നേഹിച്ച് ഇവിടെ തുടരുന്ന ജൂതവശജരെ മറക്കരുത്. പക്ഷേ പോയവരില്‍ പലരും അവരുടെ അടുത്ത തലമുറയോടു കൂടി മലയാളമണ്ണിനെ മറന്നു കഴിഞ്ഞിരിക്കും. (മറക്കാത്തവര്‍ എന്നൊട് ക്ഷമിക്കുക). അതു കൂടി ഓര്‍ക്കുക. അവരെയോര്‍ത്ത് കണ്ണീരൊഴുക്കണോ?

പാകിസ്ഥാനില്‍ നിന്ന് തിരികെ വന്ന പാവം വൃദ്ധ മലയാളികളെ വരെ തിരികെ കെട്ടു കെട്ടിക്കുന്നതാണ് നമ്മുടെ പാരമ്പര്യം, കാരണം അവര്‍ അന്യ ദേശക്കാര്‍ ആണെന്നത് തന്നെ. അവരും അവരെപ്പോയെയുള്ള മലയാളികളേയും ഓര്‍ത്ത് പാകിസ്ഥാനെ പിന്തുണക്കണമെന്നാണോ?

(ഈ പോസ്റ്റ് ഇടുമ്പോള്‍ പാലസ്തീന്‍ രാഷ്ട്രീയം മുന്നിലില്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും വീണ്ടും അതു തന്നെ പറയേണ്ടി വരുന്നതില്‍ ഖേദിക്കുന്നു.)

കുഞ്ഞന്‍ said...

ആ കശ്മലന്മാര്‍ രാസായുധങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു,അങ്ങിനെയാണെങ്കില്‍ ജീവിച്ചുകൊണ്ട് മരിക്കുന്നവരെ കണ്ടുകൊണ്ടിരിക്കണം...

അനില്‍ശ്രീ മാഷെ, കുട്ടികള്‍ മരിക്കുന്നതുപോലെ തന്നെയല്ലെ മുതിര്‍ന്നവരും? വേര്‍പാട് എല്ലാം ഒരുപോലെയാണ് അത് നമ്മള്‍ അനുഭവിക്കുമ്പോഴെ അതിന്റെ വേദന അറിയൂ.

രാഷ്ട്രീയം പറയുകയാണെങ്കില്‍ ദേ ഇപ്പോള്‍ ശ്രീ ബുഷ് പറയുന്നത് കേട്ടില്ലെ തെറ്റുപറ്റിയിട്ടുണ്ടെന്ന് ഇറാഖില്‍, അയാള്‍ക്ക് തിരിച്ചുകൊടുക്കാന്‍ പറ്റുമൊ അവിടെ മരണപ്പെട്ടവരുടെ ജീവിതം, ആ രാജ്യത്തിന്റെ സംസ്കൃതി..? ഇതുപോലെ കുറെ കഴിയുമ്പോള്‍ ഇസ്രയേലും പറയും തെറ്റുപറ്റി, തെറ്റുപറ്റിയെന്ന്..അന്ന് ലോകരാജ്യങ്ങള്‍ക്ക് സഹതാപം തോന്നും ഇസ്രയേലിനോട്..പാവം ഇസ്രേയല്‍ ഭരണാധികാരികള്‍ അതുകൊണ്ടാണല്ലൊ ഈ കുറ്റസമ്മതം നടത്തുന്നതെന്ന്..!

ചിലര്‍ക്ക് ധാരണയുണ്ട് മുസ്ലീമുകളെ ആക്രമിച്ചാല്‍ അറബ് ലോകം പ്രതികരിക്കണമെന്ന്..ആക്രമിക്കപ്പെടുന്ന ആ മുസ്ലീമുകളെ മനുഷ്യരായി കാണു എന്റെ ബൂലോഗ സോദരരെ...

അനില്‍ശ്രീ... said...

കുഞ്ഞന്‍
മരിക്കുന്നവരെല്ലാം ഒരുപോലെയാണ്.അത് മറന്നിട്ടല്ല. പക്ഷേ ഒന്നുമറിയാത്ത കുട്ടികള്‍ മരിച്ചു വീഴുന്നത് കാണുമ്പോള്‍ അനുകമ്പ തോന്നുന്നത് സ്വാഭാവികം എന്നു തോന്നുന്നു.

മുതിര്‍ന്നവരില്‍ ചിലരെങ്കിലും ഭീകരപ്രവര്‍ത്തകാരായിരുന്നു,അല്ലെങ്കില്‍ പ്രതിയോഗി ആയിരുന്നു എന്ന് കൊല്ലുന്നവന് പറയാം. പക്ഷേ ആ കുട്ടികള്‍ ....

അപ്പിക്കുട്ടി said...
This comment has been removed by the author.
ജിപ്പൂസ് said...

അനില്‍ ചേട്ടന്റെ പോസ്റ്റിനെ അഭിനന്ദിക്കുന്നു.

കമന്റ് ചെയ്ത ചില ചേട്ടന്മാരുടെ 'അറിവിനെയും' അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.വായില്‍ തോന്നിയത് കോതക്കു പാട്ടെന്നെ നാട്ടിന്‍പുറത്തെ പഴയ ചൊല്ലാണു അത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത്.

പതിറ്റാണ്ടുകളായി പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു വിഷയമാണു ഫലസ്തീന്‍.
ഇസ്രായേല്‍ രൂപീകരണം മുതലുള്ള ചരിത്രം ഒരാവര്‍ത്തി വായിച്ചാല്‍ നമുക്കു മനസ്സിലാകും ഒരാഗോള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അറബ് മണ്ണിലുള്ള ഇസ്രായേലിന്റെ കുടിയിരുത്തല്‍ എന്നുള്ളത്.
ഒരു തുണ്ടു ഭൂമി മാത്രം സ്വന്തമായിരുന്ന ഇസ്രായേല്‍ എന്ന വിരുന്നുകാരന്‍ ഇന്നു ഫലസ്തീന്റെ സിംഹഭാഗവും കയ്യാളുകയാണു.ഇതു യാദ്രിഛികമാണോ ?
(അനിലേട്ടന്റെ മാപ് നോക്കുക.)

പറയാതെ വയ്യ ഇതൊന്നും കാണാതെ വലിയ വായിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നമ്മില്‍ പലരേയും സ്വയം പരിഹാസ്യരാക്കുകയാണു ചേട്ടന്മാരേ...
എന്തിനു നമ്മുടെ അറിവില്ലായ്മയെ ഇങ്ങനെ ബൂലോകര്‍ക്കു മുന്‍പില്‍ കൊട്ടിപ്പാടണം ?
കമന്റുന്നതിനു മുന്‍പ് ഫലസ്തീന്‍ പ്രശ്നത്തെക്കുറിച്ച് നമ്മുടെ സൂരജേട്ടന്റെ പോസ്റ്റെങ്കിലും ദയവു ചെയ്ത് ഒന്നു പോയി വായിക്കുക.
ഈ പോസ്റ്റിനു പിറകില്‍ കമന്റിയിട്ടുള്ള ചില ചേട്ടന്മാരോടുള്ള (എല്ലാവരും അല്ല) ഈ അനുജന്റെ ഒരു അപേക്ഷയാണിത്.

ഇസ്രായേലിന്റെ ടാങ്കുകളോടെതിരിടാന്‍ ചരല്‍കല്ലുകളും കയ്യില്‍ കൊടുത്ത് ഫലസ്തീന്‍ കുരുന്നുകളെ 'ജിഹാദിളക്കി' വിടുന്ന മുല്ലമാരോടുള്ള ഒരു സുഹ്രുത്തിന്റെ രോഷപ്രകടനവും കണ്ടു.
ഉറ്റവരും ഉടയവരും കരിക്കട്ടയായി തീരുന്നത് കണ്ടു കൊണ്ടിരിക്കുന്ന ഒരു കൊച്ചു ബാലന്‍ കയ്യില്‍ കിട്ടിയ കല്ല് ആയുധമാക്കി ശത്രുവിനെതിരെ ചെറുത്ത് നില്‍ക്കാന്‍ ശ്രമിക്കുന്നതിനെ ഈ കോലത്തില്‍ വിലയിരുത്തിയ അദ്ധേഹത്തിന്റെ ലോജിക്കിനെ എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ല.
താങ്കളുടെ അഭിപ്രായപ്രകടനം ഇത്തിരി കടന്ന കയ്യായിപ്പോയെന്നു പറയാതെ നിര്‍ വ്വാഹമില്ല.

മറ്റൊരു ചേട്ടന്റെ കമന്റ് ഞാനിവിടെ കോപ്പി ചെയ്യുന്നുണ്ട്.
" രണ്ടുകൂട്ടരും എതിരാളിയുടെ നിലനില്പിനുള്ള അവകാശം അംഗീകരിക്കണം. രണ്ടുകൂട്ടരും വിട്ടുവീഴ്ചകള്‍ക്കു് തയ്യാറാവണം. നയതന്ത്രപരമായ ചര്‍ച്ചകളാണു് യുദ്ധമല്ല പ്രശ്നപരിഹാരമെന്നു് രണ്ടുകൂട്ടരും മനസ്സിലാക്കണം. ആക്രമണം ഏതു് പക്ഷത്തുനിന്നുണ്ടായാലും അതിനെ ആക്രമണം കൊണ്ടു് നേരിടാനുള്ള അവകാശം ഏതു് രാജ്യത്തിനും ഉണ്ടു് എന്നും രണ്ടുകൂട്ടരും മനസ്സിലാക്കണം. പാകിസ്ഥാന്‍ ഭാരതത്തെ ആക്രമിച്ചാല്‍ നമ്മള്‍ അനങ്ങാതിരിക്കുമോ? "

പാക്കിസ്ഥാന്‍ ഭാരതത്തെ ആക്രമിക്കുന്ന പോലോത്തെ ഒരു വിഷയമാണോ ഫലസ്തീന്‍ ഇസ്രായേല്‍ സംഘര്‍ഷം ?
ആരുടെ നിലനില്പിനുള്ള അവകാശം ആര്‍ അംഗീകരിക്കണമെന്നാണു ?
വീടും കുടിയുമില്ലാത്ത ഒരുത്തനു ഞാന്‍ എന്റെ വീട്ടില്‍ അഭയം കൊടുക്കുന്നു.
ഒന്നു രണ്ടു ദിവസം കഴിഞ്ഞു അവന്‍ എന്റെ വീടിനു അവകാശവാദം ഉന്നയിക്കുന്നു.
എല്ലാം പോട്ടെ.ഇങ്ങനെയൊക്കെ ആയിട്ടും ഫലസ്തീനികള്‍ അംഗീകരിച്ചില്ലേ..!
പക്ഷെ ഏതു സമാധാന കരാറാണു ഇസ്രായേല്‍ പാലിച്ചിട്ടുള്ളത് ?
യു.എന്നിന്റെ എത്രയെത്ര പ്രമേയങ്ങളെയാണു ഇസ്രായേല്‍ കാല്‍ക്കീഴിലിട്ടു ചവിട്ടിയരച്ചിട്ടുള്ളത് ?

മുഴുവന്‍ അന്താരാഷ്ട്ര നിയമങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ടുള്ള ധിക്കാരമാണു ഇസ്രായേല്‍ എന്ന രാഷ്ട്രം കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.
നമുക്കു ഇനിയും ചര്‍ച്ചകള്‍ക്കു വേണ്ടി മുറവിളി കൂട്ടാം.
മര്‍ദ്ധകനേയും മര്‍ദ്ധിതനേയും ഒരു നാണയത്തിന്റെ ഇരു വശങ്ങളെന്നു ചൊല്ലി നമുക്കു നമ്മുടെ മതേതരത്വ കൂറു തെളിയിക്കാം.

ചര്‍ച്ചകള്‍ നടക്കുന്ന അതേ സമയം തന്നെ ഇസ്രായേല്‍ കൂട്ടക്കുരുതി തൊട്ടപ്പുറത്തും നടക്കും.സമാധാന കരാറുകള്‍ ഒന്നൊന്നായി ഇനിയും ഇസ്രായേല്‍ ലംഘിക്കും.ഇനിയും ഫലസ്തീന്‍ കുരുന്നുകളുടെ കബന്ധങ്ങള്‍ കൊണ്ട് പത്രത്താളുകള്‍ നിറയും.
അതിനെ അപലപിച്ച് കൊണ്ട് നാം ബ്ലോഗെഴുതും.കയ്യില്‍ കല്ലും കൊടുത്തു ഫലസ്തീന്‍ കുഞ്ഞുങ്ങളെ 'ജിഹാദീവത്ക്കരിക്കുന്ന' മുല്ലമാരെ നാം ഇനിയും ബ്ലോഗിലൂടെ ആക്രമിക്കും.
പക്ഷെ നഷ്ടപ്പെടുന്നതെല്ലാം അവര്‍ക്കാണു,ഫലസ്തീനികള്‍ക്ക്.

അക്രമത്തിന്റെ ഭാഷ മാത്രം അറിയാവുന്ന ഇസ്രായേലിന്റെ മുമ്പില്‍ നിന്നു വേദാന്തമോതാനല്ല മറിച്ച് കൈക്കു പിടിച്ചു നിലക്കു നിര്‍ത്താനുള്ള ഒരു ശക്തിയെയാണു ഇന്നു ലോകം ഉറ്റു നോക്കുന്നത്.
അതു വരെ അവര്‍ നരമേധം തുടര്‍ന്നു കൊണ്ടേ ഇരിക്കും.

അപ്പിക്കുട്ടി said...

അനിൽശ്രീ,
ഇൻഡ്യയും ബ്രിട്ടനും പോലെയുണ്ടായിരുന്ന പ്രശ്നമല്ലല്ലോ പലസ്റ്റിൻ പ്രശ്നം.നഗ്നമായ സാമ്രാജ്യത്വം ആണു് ബ്രിട്ടൺ നടത്തിയതു്.ഏന്നാൽ ഇപ്പോഴത്തെ ഇസ്രായേൽ രാഷ്ട്രം രൂപം കൊണ്ടത്‌ UN അതായത്‌ ലോക രാഷ്ട്രങ്ങളുടെ പൊതു സമ്മതത്താലാണു്.രാജ്യമില്ലാത്ത ജൂതൻമാർക്ക്ക്ക്‌ കണ്ടെത്തിയതും ഏതാണ്ട്‌ സർവ്വസമ്മതിയുള്ള പ്രദേശമായ (പഴയ) പാലസ്തിനെ പ്രദേശം.അവർക്ക്‌ അവിടേയും കിടക്കപ്പൊറുതി കൊടുക്കാതെ വന്നപ്പോഴാണു് (ഒരേ സമയം അഞ്ചുരാജ്യങ്ങളാണ്‌ ഒരു കുരുന്നു രാജ്യത്തെ കൂട്ടം ചേർന്നാക്രമിച്ചത്‌). അന്നു വിജയിച്ച കുരുന്നു് ഇന്ന് പ്രബലമായിരിക്കുന്നു എന്നതാണ്‌ സത്യം.സമാധാനത്തിന്റെ ലോകോൽസവ വേദിയായ ഒളിമ്പിക്സിൽ പോലും ഇസ്രയേലികളെ കൂട്ടക്കൊല ചെയ്തത്‌, അത്രപെട്ടന്നു് ആരും മറക്കില്ല.ഫത്ത,ഹമാസ്‌ തുടങ്ങി നൂറുകണക്കിനു ഭീകരസംഘടനകൾ പിന്നീട്‌ ചെയ്തു കൂട്ടിയതൊന്നും കാണിക്കാൻ ഇന്റർനെറ്റും മീഡിയയും അന്ന് ഇത്രയ്ക്ക്‌ ഉണ്ടായിരുന്നില്ല.കാറ്റു വിതച്ച പലസ്റ്റീനികൾ കൊടുംകാറ്റ്‌ കൊയ്യുന്നു എന്നുമാത്രം.ഞാൻ പറഞ്ഞത്‌ ഇസ്രായേലിനും കൂടി അവകാശപ്പെട്ടതാണു് പാലസ്തീൻ.
എഴുപത്‌ ശതമാനത്തോളം കുട്ടികൾ ഉള്ളയിടത്ത്‌ മിസൈൽ വീണാൽ മരണസംഖ്യയിൽ എഴുപത്‌ ശതമാനത്തോളം കുട്ടികളാവും എന്ന് അനുശ്രീക്ക്‌ മനസ്സിലാവാത്തത്‌ എന്താണ്‌ എന്നാണ്‌ എനിക്കും മനസ്സിലാവാത്തത്‌! വാർത്തകൾ{ including arab channels like AlJazzira Press TV }റിപ്പോർട്ട്‌ ചെയ്തതിൽ നിന്നും മനസ്സിലായിട്ടുള്ളത്‌ അനിൽശ്രീ പറഞ്ഞപോലെയല്ല വസ്തുതകൾ എന്നതാണ്‌,സ്ത്രീകളും കുട്ടികളും ഏഴിൽ ആറു ഭാഗം ഉണ്ടെങ്കിലും മരണസംഖ്യയിൽ ആ അനുപാതം ഇല്ലത്രേ!!!

പാക്കിസ്താനെ പിൻതുണക്കണമെന്നോ ആക്രമിക്കണമെന്നോ എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ.ഇങ്ങിനെ എഴുതാപ്പുറം വായിക്കുമ്പോഴാണല്ലൊ എന്നെപ്പോലുള്ളവർക്കു അനിൽശ്രീ പോലത്തെ എഴുത്തുകാരുടെ "ബന്ധം" ഓർക്കുവാൻ ഇടവരുന്നത്‌.
മൂടുപടം അണിയുന്ന പാലസ്തീൻ തീവ്രവാദികൾ അല്ല എന്നും ഇസ്രായേലികൾ (മൊസ്സാദ്‌) തന്നെ മുഖം മൂടി അണിഞ്ഞ്‌ ഇസ്രായേലിൽ ആക്രമണം അഴിച്ചുവിട്ടു് അത്‌ പാലസ്തീനികളാണെന്നു വരുത്തിത്തീർത്ത്‌ ആ പേരിൽ ഇസ്രായേൽ സൈന്യം അവരെ ആക്രമിക്കുന്നു.ഇങ്ങിനെയും കഥകൾ പ്രചാരത്തിലുണ്ട്‌.അമ്മാതിരിയും അതിലും വലുതായ പ്രചാരണത്തിൽ എത്ര എത്ര അനിൽശ്രീകൾ ഇതിനകം വീണിരിക്കുന്നു.
ഓഫ്‌ ലൈൻ. പാലസ്തീനികൾ ആര്‌? ഫത്തയൊ? ഹമാസോ? അതൊ വേറേ ആരെങ്കിലുമോ? മൊഹമ്മദ്‌ അബ്ബാസിനെ ഹമാസ്‌ അംഗീകരിക്കുന്നുണ്ടൊ?

അനില്‍ശ്രീ... said...

നമ്മള്‍ രണ്ടുപേരും വായിച്ച ചരിത്രം ഒന്നാണെങ്കിലും കണ്ടത് രണ്ട് കണ്ണുകളില്‍ കൂടിയായതാവും കുഴപ്പം. ഇസ്രായേലിന്റെയും മറ്റു പല സാമ്രാജ്യ ശക്തികളുടെയും പ്രചരണത്തില്‍ വീണു കൊണ്ടിരിക്കുന്ന അപ്പിക്കുട്ടികളും ഉണ്ടെന്ന് മനസ്സിലായി.

പിന്നെ മനസ്സിലായ ഒരു കാര്യം സിവിലിയന്‍സിനെ കൂടി ലക്ഷ്യമാക്കിയാണ് ആക്രമണം എന്നുള്ളതാണ്. അതാണല്ലോ എഴുപത് ശതമാനം വരുന്ന കുട്ടികളുടെ മരണസംഖ്യ ഉയരാന്‍ കാരണം.

അതുപോലെ ഈ കുരുന്നു രാജ്യത്തെ ബാക്കിയുള്ളവര്‍ ആക്രമിക്കുന്നതിന് മുമ്പ് തന്നെ ഈ "ഇള്ളാ കുരുന്നുകള്‍" അക്രമം തുടങ്ങിയിരുന്നു.

എന്റെ ബന്ധത്തെ പറ്റിയാണെങ്കില്‍ 'മതങ്ങള്‍ക്കതീതമായി മനുഷ്യനെ കാണുന്നു എന്നതാണ് എനിക്കുള്ള ന്യൂനത.' അതു കൊണ്ട് തന്നെ പലസ്തീനികള്‍ കൂടുതലും ഒരു പ്രത്യേക മതത്തില്‍ പെട്ടവരായതിനാല്‍ എതിര്‍ക്കപ്പെടേണ്ടവരാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല.

പിന്നെ എഴുതാപ്പുറം വായിക്കുന്നത് താങ്കള്‍ തന്നെയാണ്. ഞാന്‍ എഴുതിയത് ജൂതരിലെ മലയാളികളുടെ സാനിദ്ധ്യത്തിന്റെ ബാക്കിയായാണ്. എഴുതിയതിനര്ത്ഥം 'ഇസ്രായേലികളില്‍ മലയാളികള്‍ ഉണ്ട്' എന്നത് അവരെ പിന്തുണക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കുന്നില്ല എന്നാണ്.

********* ***********

ദേ ഇന്ന് സൂരജിന്റെ ഒരു കമന്റ് ഇവിടെ നിന്നും ഇങ്ങനെ വായിച്ചു

"ചരിത്രത്തെ പാഴ് മുറത്താല്‍ മറക്കാനാകുമോ ????
---------------------------------

പാലസ്തീന്‍ ജനതക്കു മേല്‍ ഇസ്രേല്‍ സംഘടിപ്പിക്കുന്ന ക്രൂരതകള്‍ക്ക് ആറു പതിറ്റാണ്ടിന്റെ
ദൈര്‍ഖ്യമുണ്ട്.നിലയുറപ്പിക്കന്‍ ഇടമില്ലാതെ യൂറോപ്പില്‍ അലഞ്ഞു നടന്ന ജൂത സമൂഹത്തിനായി, പാലസ്തീന്‍ മണ്ണില്‍ ഇസ്രേല്‍ സ്ഥാപിച്ചതു മുതല്‍ പാലസ്തീന്‍ ജനതയുടെ ദുരിതം ആരംഭിക്കുന്നു.


യാങ്കിപ്പാവയുടെ ചതിപ്രയോഗങ്ങള്‍‍ !!
----------------------------

1947 നവമ്പര്‍ 29 നാണ് പാലസ്തീന്‍ വിഭജനവുമായി ബന്ധപ്പെട്ട തീരുമാനം ഐക്യരാഷ്ട്രസഭ കൈക്കൊള്ളുന്നത്. ഐക്യരാഷ്ട്രസഭയെ മറയാക്കി അമേരിക്കയും ബ്രിട്ടനും ചേര്‍ന്നാണ് പ്രസ്തുത കുതന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത്.നൂറ്റാണ്ടുകളായി പാലസ്തീനില്‍ ജീവിച്ചു പോന്ന ജനതയുടെ വികാരവിചാരങ്ങള്‍ക്കു വില കല്‍‌പ്പിക്കാതെ പാശ്ചാത്യ താല്പര്യങ്ങള്‍ അടിച്ചേല്‍‌പ്പിക്കുകയായിരുന്നു, യു.എന്‍.

They divide and rule for the yanky butchers !
--------------------------------
പാലസ്തീനെ മൂന്നായി വിഭജിക്കാനായിരുന്നു യു.എന്‍ പദ്ധതി. 13,64,330 പേരടങ്ങുന്ന പാലസ്തീന്‍ അറബികള്‍ക്ക് 4300 ചതുരശ്ര മൈലും ഇതിന്റെ പകുതി മാത്രം ജനസംഖ്യയുള്ള (6,08,230) ജൂതകുടിയേറ്റക്കാര്‍ക്ക് 5700 ചതുരശ്ര മൈലും നല്‍കുന്നതിനുമായിരുന്നു തീരുമാനം !!!!
പുണ്യ നഗരമായ ജറുസലേം യു.എന്‍ നിയന്ത്രണത്തിലായി. തീരുമാനങ്ങളുടെ ഫലമായി പാലസ്തീനു ലഭിച്ചത് തരിശുഭൂമിയും മൊട്ടക്കുന്നുകളുമായിരുന്നു. കുടിവെള്ളത്തിനു പോലും അവര്‍ക്കിസ്രേലിനെ ആശ്രയിക്കേണ്ടി വന്നു. 1948 മെയ് 14 ന് ബ്രിട്ടീഷ് സൈന്യം പാലസ്തീനില്‍ നിന്നും പിന്മാറുന്നു. അതോടെ അറബ് ലോകത്തിന്റെ പ്രതിഷേധത്തെയവഗണിച്ച് ഇസ്രേയല്‍ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു. തങ്ങളുടെ മേഘലയില്‍ അവശേഷിച്ചിരുന്ന അറബികളെ നിഷ്ഠൂരമായ പീഢനമുറകളിലൂടെ ഇസ്രേല്‍ പുറത്താക്കി.


പാലസ്തീനുവേണ്ടി നീക്കി വെച്ചിരുന്ന പ്രദേശത്തിന്റെ പകുതിയും ജറുസലേമും ഇസ്രേല്‍ പിടിച്ചെടുത്തു. 1948 ഏപ്രില്‍ 9ന് ദെ‌യ്‌ര്‍ യാസീനില്‍ 254 പേരെ വധിച്ചു കൊണ്ടാണ് ജൂതഭീകര സംഘം ആക്രമണം തുടങ്ങിയത്. വെടി നിര്‍ത്തലിനുള്ള യു.എന്‍ രക്ഷാസമിതിയുടെ ആഹ്വാനം ഇസ്രേല്‍ തള്ളിക്കളഞ്ഞു.
പാലസ്തീന്‍ ദുരിതം നേരില്‍ മനസ്സിലാക്കിയ യു.എന്‍ പ്രതിനിധി കൗണ്‍ ബര്‍ണ്ണഡോട്ട്, വിഭജന പദ്ധതി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് യു.എന്നിനു റിപ്പോര്‍ട്ട് നല്‍കി. ബര്‍ണ്ണഡോട്ടിനെയും മറ്റൊരു യു.എന്‍ പ്രതിനിധി അന്ദ്രെ സറോട്ടിനെയും വെടിവെച്ചു കൊന്നാണ് ഇസ്രേല്‍ പക വീട്ടിയത്.


സ്ഥാപിതമായ ദിവസം മുതല്‍ ഇസ്രേല്‍ അറബ് സമൂഹത്തിനു നേരെ യുദ്ധം തുടങ്ങി. അറബ് രാഷ്ട്രങ്ങളുടെ തുടരെയുള്ള യുദ്ധപരാജയങ്ങള്‍ പാലസ്തീനു തിരിച്ചടിയായി. യാസര്‍ അരാഫത്ത് അടക്കമുള്ള യുവനേതൃത്വം രംഗത്തു വരുന്നതോടെയാണ് പാലസ്തീനിയന്‍ പോരാട്ടം ശക്തമാകുന്നത്. 1968 മാര്‍ച്ചില്‍ ശക്തമായ വ്യോമാക്രമണം ആരംഭിച്ച ഇസ്രേലിനെ ശക്തമായ ചെറുത്തുനില്‍‌പ്പിലൂടെ പരാജയപ്പെടുത്തുന്നതോടെ യാസര്‍ അരാഫത്ത് അറബ് ലോകത്തിന്റെ നായക പദവിയിലേക്കെത്തി;ഒപ്പം പി എല്‍ ഓയുടെ നേതൃത്വ പദവിയിലേക്കും..


കറുത്ത സെപ്തമ്പര്‍
-------------

ജോര്‍ദാന്‍ നിയന്ത്രണത്തിലുള്ള പാലസ്തീന്‍ ഭൂമിയില്‍ നിന്നുമാണ് പിന്നീട് പി എല്‍ ഒ പോരാട്ടം തുടങ്ങിയത്. ജോര്‍ദ്ദാന്‍ പുറത്താക്കിയതോടെ ലെബണനിലേക്കു കുടിയേറിയ 20,000 ലധികം പാലസ്തീനികളെ ഫലാഞ്ചലിസ്റ്റ് സേന കൊന്നുതള്ളുകയായിരുന്നു. ഇതു കറുത്ത സെപ്തമ്പര്‍ എന്നറിയപ്പെടുന്നു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ഒന്നാം ഗള്‍ഫ് യുദ്ധവും സൃഷ്ട്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ ഏറേ വിട്ടുവീഴ്ച്ചകള്‍കക്കു വഴങ്ങി പി എല്‍ ഓ, 'ഓസ്ലൊ കരാറില്‍' ഒപ്പു വെച്ചു. ഗാസയിലും വെസ്റ്റ്ബാങ്കിലും സ്വയംഭരണം അനുവദിക്കുന്ന കരാര്‍ അവിഭക്ത പാലസ്തീനിലെ 22 ശതമാനം പ്രദേശം മാത്രമാണ് പാലസ്തീന്‍ രാഷ്ട്രത്തിനായി നീക്കിവെച്ചത്.
യു എന്‍ നീക്കിവെച്ച പാലസ്തീന്‍ രാഷ്ട്രത്തിന്റെ പകുതി മാത്രമേ ഇതു വരൂ. ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനു പകരം കൂടുതല്‍ സ്ഥലങ്ങള്‍ കയ്യേറി കരാര്‍ ഇസ്രേല്‍ അട്ടിമറിച്ചു. ഹമാസ് അടക്കമുള്ള സംഘടനകളെ അനുനയിപ്പിച്ച് പ്രശ്നപരിഹാരത്തിന് അരാഫത്ത് വഴി തുറന്നപ്പോഴൊക്കെ മുതിര്‍ന്ന നേതാക്കളെ വധിച്ച് ഇസ്രേല്‍ അതു പൊളിച്ചു. അറാഫത്തിനെ മൂന്നു വര്‍ഷം വീട്ടുതടങ്കലിലുമാക്കി ...പീഢനങ്ങള്‍ക്കിടയില്‍ 2004 നവമ്പര്‍ 11 ന് അദ്ദേഹം മരിക്കുന്നു..


നിലനില്‍‌പ്പിനായുള്ള പാലസ്തീന്‍ പോരാട്ടം നിലക്കാതെ തുടരുന്നു.

ഇരയും വേട്ടക്കാരനും കണ്മുന്‍പിലുണ്ട്..
തീരുമാനിക്കാം താങ്കളുടേതാണ്‌ ..

"യാങ്കീ സ്പോണ്‍സേഡ് ഇസ്രേലി അധിനിവേശങ്ങള്‍ക്കെതിരേ അണിനിരക്കുക..."

മാനവികതയോട് ഐക്യദാര്‍ഢ്യപ്പെടുക..."

******** ***********

(സൂരജ്, (ഇവിടെയല്ല ഇട്ടതെങ്കിലും) ഈ കമന്റിന് നന്ദി... ഇവിടെ പേസ്റ്റ് ചെയ്തതിന് ഉദ്ദേശശുദ്ധിയെ കരുതി ക്ഷമിക്കുക.)

Unknown said...

ജിപ്പൂസ്, അനില്‍ശ്രീന്‍ സൂരജ് കമന്റുകള്‍ കാര്യഗൌരവം ഉള്ളവ.

Unknown said...

'' ജോര്‍ദ്ദാന്‍ പുറത്താക്കിയതോടെ ലെബണനിലേക്കു കുടിയേറിയ 20,000 ലധികം പാലസ്തീനികളെ ഫലാഞ്ചലിസ്റ്റ് സേന കൊന്നുതള്ളുകയായിരുന്നു.' '
അതെന്താ അവരെ ജോർദ്ദാൻ പുറത്തക്ക്യേ?ആരെങ്കിലും ഒന്നു പറഞ്ഞു തരൂ!!Please

അനില്‍ശ്രീ... said...

Anil
ക്ഷമിക്കുക... മുകളിലത്തെ കമന്റിന്റെ യഥാര്‍ത്ഥ ഉറവിടം ഞാന്‍ ലിങ്കായി തന്നിട്ടുണ്ടല്ലോ. അവിടെ തന്നെ ഒരു കമന്റിടുന്നതാണ് നല്ലതെന്നു തോന്നുന്നു. കാരണം സൂരജ് അവിടെയാണ് കമന്റ് ഇട്ടത്. ഒരു പക്ഷേ താങ്കള്‍ക്കുള്ള ഉത്തരം അവിടെ നിന്ന് കിട്ടുമായിരിക്കും.

Vadakkoot said...

അപ്പിക്കുട്ടി: “ഇപ്പോഴത്തെ ഇസ്രായേൽ രാഷ്ട്രം രൂപം കൊണ്ടത്‌ UN അതായത്‌ ലോക രാഷ്ട്രങ്ങളുടെ പൊതു സമ്മതത്താലാണു്.രാജ്യമില്ലാത്ത ജൂതൻമാർക്ക്ക്ക്‌ കണ്ടെത്തിയതും ഏതാണ്ട്‌ സർവ്വസമ്മതിയുള്ള പ്രദേശമായ (പഴയ) പാലസ്തിനെ പ്രദേശം”

കണ്ണടച്ച് ഇരുട്ടാക്കരുത്. യു.എന്‍്. എന്നത് അന്നും ഇന്നും അമേരിക്ക-ബ്രിട്ടന്‍ തുടങ്ങിയ സഖ്യശക്തികളുടെ ഒരു ചെല്ലപ്പേര് മാത്രമാണ്. ആരും വിലവെയ്ക്കാത്ത ചില പ്രമേയങ്ങള്‍ പാസാക്കുന്നതൊഴിച്ചാല്‍ മറ്റ് ‘ലോകരാഷ്ട്രങ്ങള്‍ക്ക്’ അതില്‍ വലിയ റോളൊന്നുമില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മാത്രമല്ല, ലോകരാഷ്ട്രങ്ങള്‍ ‘കണ്ടെത്തിയ’ സ്ഥലത്ത് ‘കുരുന്ന്’ രാജ്യമായ ഇസ്രായേല്‍ മാന്യമായി ഒതുങ്ങിക്കൂടിയതും ചരിത്രം കണ്ടു.

കാടായ കാടൊക്കെ നാട്ടുകാര്‍ കൈയ്യേറിയതിനാല്‍ സ്വന്തമായി സ്ഥലമില്ലാതായിപ്പോയ ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ പൊതുജനങ്ങളുടെയും ഭരണകൂടത്തിന്റെയും സമ്മതത്തോടെ അപ്പിക്കുട്ടിയുടെ വീട് “കണ്ടെത്തിയാല്‍” ആരൊക്കെ സമ്മതിച്ചാലും അപ്പിക്കുട്ടി സമ്മതിക്കുമോ? പോയി കൈയ്യേറ്റക്കാരെ ഇറക്കിവിടാന്‍ പറയില്ലേ?

ജൂതന്‍മാര്‍ക്ക് സ്വന്തം സ്ഥലം കൊടുക്കണമായിരുന്നെങ്കില്‍ അത് അവരെ പീഢിപ്പിച്ച് കുടിയിറക്കിയ ജര്‍മ്മനിയില്‍ തന്നെ കണ്ടെത്തണമായിരുന്നു.

അപ്പിക്കുട്ടി said...

വടക്കൂടൻ,അനിൽശ്രീ,
കണ്ണടച്ചിരുട്ടക്കലും, കണ്ണുണ്ടായിട്ടും കാണാതെപോകലും മാറ്റിവയ്ക്കുന്നു."മതങ്ങൾക്ക്‌ അതീതമായ" കഴ്ചപാടിനെ അഭിനന്ദിക്കുന്നു.ഗാസ്സയ്ക്കു വേണ്ടി ഇത്രയും കണ്ണീർ ഒഴുകിയസ്ഥിതിക്കു സമാനമായ സ്ഥിതിവിശേഷങ്ങൾ നടന്നുകൊണ്ടിരിക്കുന്ന അഥവ നടന്ന സുഡാൻ, മൈന്മ്യാർ,തിബറ്റ്‌ ഇവിടങ്ങളിൽ ഒന്നും ആരും തിരിഞ്ഞുനോക്കിയില്ലല്ലോ?അവരും മനുഷ്യർ അല്ലന്നുണ്ടോ?
പിന്നെ ഐക്യരാഷ്ട്രസഭ, പകരം വയ്ക്കാൻ വേറേ ഒരു പ്രസ്ത്ഥാനം കാണിച്ചുതരൂ സോദരരേ.
ഇപ്പോഴത്തെ ഇസ്രായേൽ ഒരു വിഭാഗം പാലസ്റ്റിനീകൾ കൂടി അടങ്ങുന്ന,ഏതാണ്ട്‌ എല്ലാ അറബ്‌-മുസ്ലിം രാജ്യങ്ങളും അംഗീകരിച്ചതുമാണ്‌.
പ്രബലമായ ശത്രു രാജ്യം അയലത്തുള്ള ഒത്തിരി ദു:ർബല രാജ്യങ്ങൾ ഈ ലോകത്തുണ്ടല്ലോ, അവർക്കൊന്നും ഗാസ്സ അനുഭവം എന്തുകൊണ്ട്‌ നേരിടേണ്ടീവരുന്നില്ല? ഉദാ:ക്യൂബ,തൈവാൻ ഒരു പരിധി വരെ സിങ്കപ്പൂർ,.അപ്പോൾ ഹമാസിന്റെ കയ്യിലിരിപ്പു ശരിയല്ല എന്നു പറയേണ്ടിവരില്ലേ?

അനില്‍ശ്രീ... said...

തീര്‍ച്ചയായും...
പലസ്തീന്‍ ജനതയെ അനുകൂലിച്ചു എന്നു കരുതി ഹമാസിനെ അംഗീകരിച്ചു എന്നര്‍ത്ഥമില്ലല്ലോ സഹോദരാ... ഹമാസ് ഒരു നല്ല സംഘനയാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. പക്ഷേ പലാസ്തീനികള്‍ എല്ലാം ഹമാസ് പ്രവര്‍ത്തകര്‍ അല്ലല്ലോ..

അപ്പിക്കുട്ടി said...

പക്ഷേ ഗാസ്സ കയ്യാളുന്ന ഹമാസ്‌ വെടിനിറുത്തൽ ലംഘിച്ചതല്ലേ ഈ പൊല്ലാപ്പിന്റെ തുടക്കം.

Unknown said...

അറബ് രാഷ്ടങ്ങള്‍ ഒന്നിച്ചുനില്‍ക്കാന്‍ സന്നദ്ധരാവു
http://meastnews.blogspot.com/2009/01/blog-post_2713.html

Suraj said...

അനില്‍ ഭായ്,
ഈ കമന്റെഴുതിയ കെ.ജി.സൂരജ് (http://www.blogger.com/profile/14242267167451509088) ഞാനല്ല.

ഞാന്‍ ആകെ “അബ്രഹാമിന്റെ സന്തതികള്‍” എന്ന പോസ്റ്റേ ഈ വിഷയത്തില്‍ എഴുതീട്ടുള്ളൂ.

അനില്‍ ശ്രീ ഭായിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ അങ്ങനൊരു കണ്‍ഫ്യൂ ഉണ്ടായോന്ന് ശങ്ക. അതുകൊണ്ട് തിരുത്തുന്നു എന്നുമാത്രം.

നന്ദി.
സൂരജ് രാജന്‍

അനില്‍ശ്രീ... said...

ആദ്യം കമന്റ് കണ്ടപ്പോള്‍ ഈ സൂരജ് ആണെന്ന് കരുതി തന്നെയാണ് അനുവാദം ചോദിച്ച് ഇവിടെ പേസ്റ്റ് ചെയ്തത്. പിന്നെ കെ.ജി കണ്ടപ്പോള്‍ മനസ്സിലായിരുന്നു. എങ്കിലും മറ്റുള്ള വായനക്കാരുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഇങ്ങനെയൊരു കമന്റ് നന്നായി.

benisrael said...

അപ്പിക്കുട്ടി said...
പക്ഷേ ഗാസ്സ കയ്യാളുന്ന ഹമാസ്‌ വെടിനിറുത്തൽ ലംഘിച്ചതല്ലേ ഈ പൊല്ലാപ്പിന്റെ തുടക്കം.

അല്ലേയല്ല! ഇസ്രയേലും ഹമാസും തമ്മിലുണ്ടായിരുന്ന കരാര്‍ അവസാനിക്കാനിരുന്നത് ഡിസംബറിലായിരുന്നു. പക്ഷേ നവംബറില്‍ത്തന്നെ ഇസ്രയേല്‍ കരാര്‍ ലംഘിയ്ച്ച് ഗാസയില്‍ ആക്രമണം നടത്തുകയും 7 സാധാരണക്കാരെ കൊലപ്പെടുത്തുകയും ചെയ്തിട്ടൂണ്ട്. ഹമാസ് ഒരു പച്ചക്കറിപോലെ പാവം സംഘടനയൊന്നുമല്ല, എങ്കിലും അവര്‍ കരാര്‍ പാലനത്തില്‍ ഇതുവരെ വീഴ്ച വരുത്തിയിട്ടുമില്ല.

തന്റെ മരണം‌വരെ ഇസ്രയേലിനു വേണ്ടി പൊരുതിയ, ജൂത തീവ്രവാദിയായ, ഡേവിഡ് ബെന്‍ ഗൂറിയണ്‍ പറഞ്ഞത് ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു.

"If I were an Arab leader, I would never sign an agreement with Israel. It is normal; we have taken their country. It is true God promised it to us, but how could that interest them? Our God is not theirs. There has been Anti-Semitism, the Nazis, Hitler, Auschwitz, but was that their fault? They see but one thing: we have come and we have stolen their country. Why would they accept that?"

-

ഈ ലേഖനത്തിന് എന്റെ വക ഒരു തൊപ്പിയേറ്(hats off) അനിലിന് ;)

LiluStephen Vallavanatt said...

പലസ്തീനില്‍ സ്ഥിരമായ ഒരു സര്‍ക്കാര്‍ വേണം ഇന്നലെ ഇതിനു ഒരു പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ..
ആദ്യം പലസ്തീന്‍ക്കാര്‍ ഒരു നില്‍ക്കണം.. അവര്‍ പരസ്പ്പരം പോരടിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്‌.. വെസ്റ്റ് ബാങ്കിലും ഗാസയിലും ഭരിക്കുന്നത്‌ വേറെ പാര്‍ട്ടിക്കാരന്.. അതില്‍ ഒരെണ്ണം ഹമാസ് സ്ഥിരമായി ഇസ്രയേലിനെതിരെ പൊരുതി കൊണ്ടിരിക്കുന്നു..
കണ്ണിനു പകരം കണ്ണ് പല്ലിനു പകരം കണ്ണ് എന്നുള്ളത് രണ്ടായിരത്തിഅഞ്ഞൂറ് വര്‍ഷം മുന്നേ മുതലേ ഇസ്രായേലികളുടെ നയം ആണ്..
സ്വന്തം വിഭാഗക്കാരാണ് ഒരു അപകടം വന്നാല്‍ അയാള്‍ എത്ര എളിയവനനെലും ജൂതന്മാര്‍ എല്ലാവരും ഒറ്റകെട്ടായി നില്‍ക്കും..
ഇവിടെ ഹമാസ് എടുക്കുന്ന നിലപാടുകള്‍ നോക്കുക ഒരു ഇസ്രേല്‍ പട്ടാളക്കാരനെ തട്ടിക്കൊണ്ടു പോയി അയാളെ വച്ച് വിലപേശുന്നു..
ഇസ്രായേലിന്റെ ശക്തി വച്ചു നോക്കുമ്പോള്‍ ഇപ്പോളത്തെ പാലസ്തീന്‍ പ്രദേശം മൊത്തമായി പിടിച്ചെടുക്കാന്‍ അവര്‍ക്ക് ഒരു ദിവസം തികച്ചു വേണ്ട..
വിട്ടു വേഴ്ച എല്ലാവര്‍ക്കും വേണം ജൂതന്മാരെ സംബന്ധിച്ച് പാലസ്തീന്‍ മൊത്തം അവര്‍ക്ക് വേണം എന്നുള്ളതാണ്.. പാലസ്തീന് വേണ്ടിയാണ് അവര്‍ ഈടവും കൂടുതല്‍ യുദ്ദം ചെയ്തിട്ടുള്ളത്.. അവരുടെ പ്രവാചകരും പൂര്വികരും ജീവിച്ചിരുന്ന മണ്ണ്.. അത് അവര്‍ ഒരിക്കലും വിട്ടു കൊടുക്കണം എന്നും പറയാന്‍ പറ്റില്ലല്ലോ., പലസ്തീന്‍ പേര്‍ഷ്യ പിടിച്ചടക്കിയതിനു ശേഷം വന്നു കുടിയേറിയവര്‍ ആണ് ഇപ്പോളത്തെ അറബ് വംശജര്‍

LiluStephen Vallavanatt said...

ഇവിടെ ഒരു പ്രധാന പ്രശ്നം യുദ്ദത്തിലൂടെ ഒരിക്കലും പ്രശ്നം തീരില്ല.. ഹമാസിന്റെ നയങ്ങള്‍ ആണ് പിഞ്ചു കുഞ്ഞുഗളുടെ മരണത്തിലേക്ക് നയിക്കുന്നത്.. കുഞ്ഞുങ്ങളെ മറയാകി ഇസ്രയേലിനെതിരെ അവര്‍ റോക്കെറ്റ്‌ തൊടുക്കുമ്പോള്‍ അവര്‍ മനസിലാക്കുന്നില്ലേ അവരുടെ ആക്രമണങ്ങള്‍ക്ക് ഒരു ജൂതന്റെ മേത് പോറല്‍ ഏല്‍പ്പിക്കാന്‍ പോലും സാധിക്കില്ല എന്നും ഇസ്രെലിന്റെ തിരിച്ചുള്ള ആക്രമണത്തില്‍ അവരുടെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങള്‍ വധിക്കപ്പെടും എന്നും..
ഇതൊക്കെ ലോകത്തിന്റെ സഹതാപം ലഭിക്കാനുള്ള ഹമാസിന്റെ അടവാണ്..
പലസ്തീന്‍ എങ്ങനെ മൊത്തമായി പിടിചെടുക്കം എന്നുള്ളതാണ് ഇസ്രേലി തീവ്രവാദസംഗടകളുടെ ആവശ്യം.
ഇസ്രായേലില്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ ഉള്ളത് കൊണ്ട് ഇപ്പോളും ഇതുപോലെ പോകുന്നു അല്ലേല്‍ പണ്ടേ പലസ്തീന്‍ ഉണ്ടാകുമായിരുന്നില്ല.
ചുറ്റുപാടും ശത്രുക്കളുള്ള ഒരു രാജ്യത്തിന്‌ ഇങ്ങനൊക്കെ അല്ലെ പറ്റൂ..

sathyadarsanam said...

രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. 230 കോടിയോളം വരുന്ന ക്രൈസ്തവര്‍ക്കും 160 കോടിയോളം മുസ്ലീങ്ങള്‍ക്കും 1.6 കോടിയോളം യെഹൂദന്മാര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട ഈ പുണ്യഭൂമി സമാധാനമെന്തന്നറിയാത്ത സംഘര്‍ഷഭൂമിയാണ്‌.

ഈ ഭൂമിയുടെ അവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം സഹസ്രാബ്ദങ്ങളോളം പഴക്കമുള്ളതാണ്. ഇതിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ ആരാണെന്നതിന്‍റെ അന്വേഷണം ‘സാക്ഷി’ നടത്തിയപ്പോള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ബഹുഭൂരിപക്ഷം മലയാളികളും മനസ്സിലാക്കിയിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ അപ്രിയ സത്യങ്ങളാണ്. ഈ വസ്തുതകളെ തുറന്നു കാട്ടി, പ്രബുദ്ധരായ കേരളജനതയുടെ മനഃസാക്ഷി ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ സാക്ഷി അപ്പൊളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്ക് ഇന്ത്യ, കേരള ഘടകത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സെമിനാറിലേക്ക് താങ്കളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

വിഷയം: ‘ഇസ്രയേല്‍: പ്രചരണവും യാഥാര്‍ഥ്യവും’

വിഷയാവതരണം: അനില്‍കുമാര്‍ വി. അയ്യപ്പന്‍

സമയം: 5.30 pm - 9.00 pm

സ്ഥലം: എറണാകുളം നോര്‍ത്ത് ടൌണ്‍ ഹാള്‍

തിയ്യതി: 26-8-2017

ഏവര്‍ക്കും സ്വാഗതം.


https://www.facebook.com/sakshiapologetics/photos/a.10155527246806963.1073741825.132166866962/10155527246741963/?

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി