വൈകുന്നേരത്തോടെ എല്ലാ ചാനലുകളിലും ഫ്ലാഷ് ന്യൂസ് തെളിഞ്ഞു.. എറണാകുളം കളക്ട്രേറ്റില്‍ സ്ഫോടനം..
പിന്നെ ഊഹാപോഹങ്ങളുടെ കുത്തൊഴുക്കായിരുന്നു...
ആദ്യ റിപ്പോര്‍ട്ട് : അഞ്ചാം നിലയില്‍ ചാക്കില്‍ കെട്ടി വച്ചിരുന്ന എന്തോ ആണ് പൊട്ടിത്തെറിച്ചത്, ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നു,.. ആളപായമൊന്നുമില്ല...
പിന്നെ വരുന്നു അടുത്ത റിപ്പോര്‍ട്ട് : പേടിക്കാനൊന്നുമില്ല ബാറ്ററി പൊട്ടിത്തെറിച്ചതാണെന്ന്.
ഒരു ബാറ്ററി പൊട്ടിത്തെറിച്ച ശബ്ദം കേട്ടാല്‍ ഓടാനും ഒരു കളക്ട്രേറ്റ് മുഴുവന്‍ ഒഴിപ്പിക്കാനും പോലീസും ബാക്കി ആളുകളും എന്താ പൊട്ടന്മാരാണോ എന്ന് മനസ്സില്‍ കരുതി... എങ്കിലും ചിലപ്പോള്‍ ശരിയാകും എന്ന് കരുതി, കാരണം അവിടെയുള്ളവര്‍ക്കല്ലേ കാര്യങ്ങള്‍ അറിയൂ.....
പിന്നീട് പോലീസ് കമ്മീഷണര്‍ വന്നു പറയുന്നു, ശക്തമല്ലെങ്കിലും അത് ഒരു സ്ഫോടനം തന്നെയാണെന്ന്. കളക്ട്രേറ്റിലും പരിസരങ്ങളിലും മുഴുവന്‍ ശബ്ദം എത്തുന്ന തരത്തിലുള്ള ഒരു സ്ഫോടനം. ഇതിനെ ബാറ്ററി പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയ ആള്‍ ആരാണാവോ? അതും ഏതെങ്കിലും ചാനല്‍ പ്രവര്‍ത്തകന്‍ ഊഹിച്ചതാകുമോ? അതോ ഏതെങ്കിലും പോലീസുകാരന് തോന്നിയതോ?
പിന്നീട് വന്ന വാര്‍ത്തകളില്‍ അതെന്തു തരം ബോംബ് ആണെന്നുള്ള ഊഹങ്ങള്‍ ആയിരുന്നു. ടൈം ബോബ് ആണെന്ന് ഏതോ ചാനലില്‍ നിന്ന് അറിഞ്ഞു. അതു കഴിഞ്ഞാണ് മനസ്സിലായത് കോഴിക്കോട് ഉണ്ടായ സ്ഫോടനങ്ങള്‍ക്കും ഇതിനും സമാനതകള്‍ ഉണ്ടെന്ന്. പിന്നീട് യഥാര്‍ത്ഥ കാര്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി.
അപ്പോഴേക്കും വിവരങ്ങള്‍ ഉന്നത തലത്തില്‍ എത്തി. മന്ത്രി സ്ഥലത്തെത്തി, കേന്ദ്രത്തില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എല്ലാം അതിന്റെ വഴിയെ നീങ്ങി.
ഒന്നു രണ്ടു സംശയം ബാക്കിയാവുന്നു. ഒരു പൊട്ടിത്തെറി ഉണ്ടായാല്‍ അത് ബോംബ് സ്ഫോടനം ആണോ (അതെത്ര ചെറുതായാലും) അല്ലയോ എന്ന് തിരിച്ചറിയാവുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും കളക്ട്രേറ്റില്‍ ഇല്ലേ? ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് കളക്ട്രേറ്റില്‍ ഉണ്ടെന്നാണ് എന്റെ അറിവ്. ഇനി, അന്വേഷണത്തിന്റെ ഭാഗമായി പുറത്ത് കാര്യങ്ങള്‍ പോലീസ് പറയാത്തതാണെങ്കില്‍ ഇന്നലെ കണ്ട ഊഹാപോഹങ്ങള്‍ മാധ്യമസൃഷ്ടി മാത്രമായിരുന്നോ? എന്തെല്ലാം കഥകള്‍ ആണ് അവര്‍ ഇന്നലെ പറഞ്ഞു തന്നത്.
ഒരു സ്പോടനം അതെത്ര ചെറുതാണെങ്കിലും നിസാരമായി തള്ളിക്കളയാനാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പ്രത്യേകിച്ച് കൊച്ചിയില്‍..... അതു കൊണ്ടു തന്നെ ഇതൊക്കെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആദ്യമേ തന്നെ ഊഹാപോഹങ്ങള്‍ വച്ചുള്ള വാര്‍ത്തകള്‍ നല്‍കി നിസാരമായി കാര്യങ്ങള്‍ കാണരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
Saturday, July 11, 2009
കളക്ട്രേറ്റിലെ ബോംബ് - മാധ്യമ ആഘോഷം..
Posted by അനില്‍ശ്രീ... at 9:14 AM 12 മറുപടികള്‍
Labels: കേരളം, പത്രവാര്‍ത്ത
Subscribe to:
Posts (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...