Azharuddin Mohammed Ismail എന്ന ബാലനെ പലര്‍ക്കും അറിയില്ല. ഇന്ന് ലോകസിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുപ്പെടുന്ന, അവാര്‍ഡുകള്‍ വാരിക്കൂട്ടുന്ന സിനിമയായ "സ്ലം ഡൊഗ് മില്ല്യണയര്‍"-ല്‍ നായക കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ച ബാലന്‍. ഈ സിനിമയിലെ നായകനായ സലിമിന്റെ ബാല്യകാലമാണ് ഇസ്മൈല്‍ എന്ന ഈ ബാലന്‍ അവതരിപ്പിച്ചത്.
ഇസ്മയില്‍ യഥര്ത്ഥ ജീവിതത്തില്‍ തന്നെ ഒരു ചേരി നിവാസി ആയിരുന്നു. ഈ സിനിമയിലെ ബാക്കിയെല്ലാവരും പ്രശസ്തരായതിനോടൊപ്പം നല്ലൊരു പ്രതിഫലത്തിന്റെ ഉടമയുമായിക്കാണും എന്ന് എല്ലാവര്‍ക്കും തോന്നിയിരിക്കും. പക്ഷേ ഈ ബാലന്‍ ഇപ്പോഴും മുംബയിലെ ബാന്ദ്രയില്‍ ഒരു ചേരിയില്‍ പ്ലാസ്റ്റിക് കൊണ്ട് മേല്‍ക്കൂര തീര്‍ത്ത തന്നെ കുടിലില്‍ പാവങ്ങളായ തന്റെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. കോടികള്‍ വാരിക്കൂട്ടുന്നതിന്റെ ഒരു ചെറിയ പങ്ക് ഈ ബാലന് കൊടുക്കാന്‍ ഈ ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് തോന്നിയില്ലേ?
ഈയിടെ നടന്ന പ്രസ് മീറ്റ് ചടങ്ങില്‍ ഈ കുട്ടികളേയും ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ എന്തുകൊണ്ട് ഈ കുട്ടിയും കുടുംബവും ഇന്നും ചേരിയില്‍ തന്നെ ജീവിക്കുന്നു? സാമ്പത്തികമായി ഇവര്‍ക്കൊന്നും ഗുണമുണ്ടായില്ലേ? എന്തുകൊണ്ട് ഇസ്മായിലും കൂട്ടുകാരും സ്ലം ഡോഗ് മില്ല്യണയര്‍ ആയില്ല? ഇത് മലയാളം സിനിമയോ, ബോളിവുഡ് സിനിമയോ അല്ല, ഒരു ഹോളിവുഡ് ചിത്രമായതിനാല്‍ ആണ് ഈ സംശയം.
