ഇന്നത്തെ തീയതി :
Showing posts with label ശബത് സഭ. Show all posts
Showing posts with label ശബത് സഭ. Show all posts

Saturday, March 15, 2008

SSLC പരീക്ഷ രാത്രി 10 മണി വരെ

രണ്ട് ശബത് സഭാ കുട്ടികള്‍ ആറ് മണി മുതല്‍ SSLC പരീക്ഷ എഴുതി.. അതേ സ്കൂളിലെ ബാക്കി കുട്ടികള്‍ യഥാര്‍ത്ഥ സമയത്തും പരീക്ഷ എഴുതി. കൊട്ടാരക്കരയിലും കോട്ടയത്ത് വടവാതൂരിലും സ്വന്തമായി സ്കൂള്‍ ഉള്ള (വേറെ എവിടെ എങ്കിലും ഉണ്ടോ എന്നറിയില്ല) ഒരു സഭ ആണ് കേരളത്തിലെ ശബത് വിഭാഗം. ഈ രണ്ട് കുട്ടികള്‍ക്ക് മാത്രം എന്താണ് പ്രത്യേകത എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

ഇത് കണ്ടപ്പോള്‍ തോന്നിയ ചില സംശയങ്ങള്‍

1. ഇതൊക്കെ കഴിഞ്ഞ് ഉന്നത വിദ്യാഭാസത്തിനു പോയാല്‍ (പോയാല്‍ മാത്രം ബാധകം) ഈ കുട്ടികള്‍ ശനിയാഴ്ച പരീക്ഷ ഉണ്ടെങ്കില്‍ വീണ്ടും കേസ് കൊടുക്കുമോ?

2. UPSC പോലെയുള്ള പരീക്ഷകള്‍ എഴുതാന്‍ ഈ കുട്ടികള്‍ ശനിയാഴ്ച പോകില്ലേ? (വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഈസ്റ്ററിന്റെ അന്നു പരീക്ഷ വച്ച ചരിത്രമാണ് നമ്മുടെ കേന്ദ്ര സര്‍ക്കാരിന്റേത്.)

3. ശബത് വിഭാഗത്തില്‍ പെട്ട ആള്‍ക്കാരാരും ഗള്‍ഫ് പോലെയുള്ള വിദേശ രാജ്യങ്ങളില്‍ ജോലിക്കു പോകില്ലേ? പോയാല്‍ അവര്‍ ശനിയാഴ്ചകളില്‍ ജോലി ചെയ്യില്ലേ?

4. അപ്പോള്‍ വിശ്വാസം എന്ന പേരില്‍ എന്തുമാകാം എന്ന ധാര്‍ഷ്ട്യം ആയിരുന്നില്ലേ ഈ നീക്കത്തിന്റെ പിന്നില്‍?

രണ്ട് കുട്ടികള്‍ വിചാരിച്ചാല്‍ പോലും മാറ്റാവുന്നതാണ് നമ്മുടെ പരിക്ഷകളുടെ നടത്തിപ്പ് എന്ന് പറയുമ്പോള്‍ കഷ്ടം തോന്നുന്നു. വ്യവസ്ഥിതിയെ ഓര്‍ത്തല്ല, മറിച്ച് വിശ്വാസത്തിന്റെ പേരില്‍ പരീക്ഷക്കെതിരെ പരാതിയുമായി പോയ കുട്ടികളെയും മാതാപിതാക്കളെയും ഓര്‍ത്ത്.

ഈ പരാതി കൊണ്ട് ഒരു ഗുണം ഉണ്ടായി. അതു മൂലം 1961-ല്‍ ഇറക്കിയ ആ ഓര്‍ഡര്‍ ഇന്നെങ്കിലും കാന്‍സല്‍ ചെയ്യാന്‍ സര്‍‍ക്കാരിനായി. നന്ദി മക്കളേ...

വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ പാടില്ല എന്ന് പറഞ്ഞ് അടുത്ത വര്‍ഷം മുസ്ലിം കുട്ടികള്‍ പരാതി കൊടുക്കില്ല എന്ന് നമുക്ക് ആശിക്കാം.. (പറഞ്ഞു എന്നേയുള്ളു... അങ്ങനെ ചെയ്യരുതേ,,,)

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി