മലയാളികള്‍ക്ക് എന്നും അഭിമാനിക്കാന്‍, ഓര്‍ത്തു വയ്ക്കാന്‍ ഒരു ഓസ്കാര്‍ അവാര്‍ഡ്. റസൂല്‍ പൂക്കുട്ടി
എന്ന ശംബ്ദലേഖകന്‍ ലോക സിനിമയുടെ നെറുകയില്‍ എത്തിയിരിക്കുന്നു. ഇന്ത്യന്‍ സിനിമാലോകത്തെ പല പ്രഗത്ഭര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാതിരുന്ന ഓസ്കാര്‍ ഒടുവില്‍ കേരളത്തിലേക്കെത്തുന്നു.
.
ഇന്ത്യന്‍ ജനതയുടെ അഭിമാനമായ എ. ആര്‍ റഹ്മാന് ഓസ്കാര്‍ അവാര്‍ഡ്. മികച്ച സംഗീതത്തിനാണ് അവാര്‍ഡ്. അദ്ദേഹത്തിന്റെ അതുല്യപ്രതിഭക്കുള്ള മറ്റൊരു അംഗീകാരം കൂടി. റഹ്മാനെ സംബന്ധിച്ചിടത്തോളം ഇത് പ്രതീക്ഷിച്ചിരുന്നതാണ്. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹത്തെ ലോകം അംഗീകരിച്ചേ പറ്റൂ എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അല്ല, അദ്ദേഹത്തെ ലോകം അംഗീകരിച്ചു കഴിഞ്ഞതാണ്.
മികച്ച ഗാനരചനക്ക് ഗുല്‍സാറിനും കൂടി അവാര്‍ഡ് കിട്ടിയപ്പോള്‍ ഇപ്രാവശ്യത്തെ ഓസ്കാര്‍ അവാര്‍ഡ് ഇന്ത്യാക്കാരുടേതായി എന്നു പറയാം.
.
.
.
XX::::::::::::::::::::::::::::::::::::::::::::::::::::::::::::: XX
സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയാണ് ഇവര്‍ക്ക് ഈ അവാര്‍ഡുകള്‍ നേടിക്കൊടുത്തത്. അവാര്‍ഡുകള്‍ വ്യക്തിപരമാണെങ്കിലും ഭാരത്തിന്റെ അവാര്‍ഡുകളായി ഞാന്‍ ഇതിനെ മതിക്കുന്നു. ഓസ്കാര്‍ പുരസ്കാരം നേടിയ ഇവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍. ഇനിയും ഇനിയും ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ഇവര്‍ക്കും, ഇവരില്‍ നിന്ന്‍ ആവേശം ഉള്‍ക്കൊണ്ട് ഉയരങ്ങളിലെത്താന്‍ മറ്റുള്ളവര്‍ക്കുമാകട്ടെ എന്നും ആശംസിക്കുന്നു.


