ഇതാണോ പുതിയ ബൂലോകം എന്ന് ചോദിക്കേണ്ടിയിരിക്കുന്നു,, കാരണം ഫേസ്ബുക്കില്‍ വരെ പേസ്റ്റ് ചെയ്ത് പ്രസിദ്ധമായിരിക്കുന്ന ഒരു പോസ്റ്റ് ആണിത്.
സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍. - "ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ' എന്ന് മാത്രമേ വിളിക്കാവൂ. ...എന്നു തുടങ്ങുന്ന ഒരു പോസ്റ്റ്.
ഫേസ് ബൂക്കില്‍ കണ്ടപ്പോള്‍ ഇത് ഏത് ബ്ലോഗില്‍ നിന്നാണെന്ന് അറിയാന്‍ ഒന്നു സേര്‍ച്ച് ചെയ്തതാ.. അപ്പോള്‍ കിട്ടിയത് കുറെയേറെ ഉത്തരങ്ങള്‍... ഇപ്പോള്‍ ഇതിന്റെ ഒരിജിനല്‍ ആരുടേതാണെന്ന് പോലും സംശയമായി.. കിട്ടിയ ഉത്തരങ്ങളുടെ തീയതി വച്ചു നോക്കിയാല്‍ "മായാലോകം" എന്ന ബ്ലോഗില്‍ നിന്നാണ് ഇത് വൈറസ് പോലെ പടര്‍ന്നിരിക്കുന്നതെന്ന് തോന്നുന്നു.. അതിനാല്‍ തല്‍ക്കാലം ക്രെഡിറ്റ് Maya V ക്ക് കൊടുക്കാം. അതല്ല,, മറ്റാരെങ്കിലുമാണ് കര്‍ത്താവെങ്കില്‍ ക്രെഡിറ്റ് എടുത്ത് അവര്‍ക്ക് കൊടുക്കാം...
May 15, 2011... മായാലോകം...
May 24, 2011.... വിജേഷ് വി നായര്
May 27, 2011 .... എലന്ത
May 29, 2011 .... RAP
May 31, 2011 ..... സംഗീതസംഗമം...
June 10, 2011 ...... കൂട്ടുകാരന്‍
June 18, 2011 ... കൂട്ട് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക്
July 13, 2011 ...... സൈമണ്‍ മാഷ്
ഇനി അനേകം കൂട്ടയ്മകളീല്‍ ഇത് കാണാം.. ഫേസ് ബൂക്കില്‍ വേറെയും.. അതു പോട്ടെ,,,
പക്ഷേ .. ബ്ലോഗുകളില്‍ ഇത് കോപ്പി ചെയ്തു വയ്ക്കുന്നവര്‍ക്ക് നാണമില്ലേ?
Wednesday, July 13, 2011
പഴയ കോപ്പിയടി, ഇപ്പോള്‍ വ്യാപകം..
Posted by
അനില്‍ശ്രീ...
at
10:02 PM
8
മറുപടികള്‍
Thursday, December 11, 2008
ബംഗ്ലാദേശില്‍ ഒരു താജ്മഹല്‍
ഇത് ശരിയോ തെറ്റോ? ബംഗ്ലാദേശില്‍ ഒരു താജ്മഹല്‍ പണിയുന്നു. ബംഗ്ലാദേശിലെ പ്രശസ്ത സിനിമാ നിര്‍മ്മാതാവ് അസനുള്ളാ മോനി (Ahsanullah Moni) 58 മില്യണ്‍ ഡോളര്‍ (ഏകദേശം 284 കോടി രൂപ) ചിലവാക്കിയാണ് താജ്മഹലിന്റെ മാതൃകയില്‍ ഒരു കെട്ടിടം പണിയുന്നത്. മാണിക് മിയാ എന്ന ആര്‍ക്കിടെക്റ്റ് ആണിതിന്റെ ശില്പ്പി. ഒറിജിനല്‍ പോയിക്കാണാന്‍ സാധിക്കാത്ത സാധാരണ ബംഗ്ലാദേശികള്‍ക്ക് കാണാന്‍ വേണ്ടിയാണ് ഈ താജ്മഹല്‍ എന്നാണ് ഉടമസ്ഥന്‍ ഇതേ പറ്റി പറയുന്നത്.
നിര്‍മ്മാണം പുരോഗമിക്കുന്ന ഈ കെട്ടിടത്തിന്റെ ചിത്രങ്ങള്‍ കാണൂ.
എന്തു തോന്നുന്നു? ഇതിനെതിരെ പ്രതിഷേധിക്കണമെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ ഇത് കാണുമ്പോള്‍ ഒരു വല്ലായ്ക തോന്നുന്നുണ്ടോ?ഒരു ചരിത്രസ്മാരകത്തിന്റെ മാതൃക അതേപടി പകര്‍ത്തുന്നതില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അമര്‍ഷം അറിയിച്ചിരിക്കുന്നു. ഇതിന്റെ നിര്‍മ്മിതിയില്‍ കോപ്പിറൈറ്റ് വയലേഷന്‍ ഉണ്ടോ എന്ന് പരിശോധിക്കമെന്നും ഹൈക്കമ്മീഷന്‍ വ്യക്താവ് അറിയിച്ചു.
ഇക്കണക്കിന് പോയാല്‍ ലോകത്തിന്റെ പല ഭാഗത്തും ഇങ്ങനെ താജ്മഹലുകള്‍ ഉയരുമല്ലോ.
ദുബായില്‍ ഇതിന്റെ ഒരു മാതൃക ഉണ്ടാക്കിയെന്നോ മറ്റോ കേട്ടിരുന്നു. പക്ഷേ ഒരേ സൈസ് ആയിരുന്നില്ല എന്നാണ് കേട്ടത്.
കടപ്പാട് : NowPublic, gulfnews
Posted by
അനില്‍ശ്രീ...
at
10:56 AM
24
മറുപടികള്‍
Labels: copy, അന്താരാഷ്ട്രം
Saturday, November 17, 2007
സുജിതിന്റെ സ്റ്റാര്‍ സിംഗര്‍ പോസ്റ്റ്.. ചില സാദൃശ്യങ്ങള്‍.
സുജിത് ഭക്തന്‍ ഇവിടെ “ഏഷ്യാനെറ്റ് ജനങ്ങളെ വന്ചിക്കുന്നു (Exclusive) ” എന്ന പേരില്‍ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു.എന്റെ കഴിഞ്ഞ മാസത്തെ ഒരു പോസ്റ്റ് എടുത്ത് കുറച്ച് ചേരുവകള്‍ ചേര്‍ത്ത് ഇട്ടതല്ലേ എന്നൊരു സംശയം. അതില്‍ എനിക്കു പ്രതിഷേധം ഇല്ല. കാരണം SMS എന്ന ഈ വഞ്ചന ജനങ്ങള്‍ എങ്ങനെ എങ്കിലും മനസ്സിലാക്കണം. എന്റെ ബ്ലോഗിനെക്കാള്‍ സുജിതിന്റെ ബ്ലോഗ് കൂടുതല്‍ ആള്‍ക്കാര്‍ വായിക്കുന്നതാണല്ലോ. അതിനാല്‍ നല്ല കാര്യം തന്നെ.
പക്ഷേ ആ വാചകങ്ങള്‍ keralites.net എന്ന വെബ്‌സൈറ്റില്‍ നിന്നാണെന്നു സുജിത് പറയുന്നത് എങ്ങനെ എന്നു എനിക്കു മനസ്സിലാകുന്നില്ല്ല.
ഇനി കാണൂന്ന വാചകങ്ങള്‍ എന്റെ ഐഡിയ സ്റ്റാര്‍ സിംഗര്‍.... ഒരു തട്ടിപ്പ് നാടകം..?? പോസ്റ്റിലേതല്ലേ എന്ന് എനിക്കൊരു സംശയം.
“കഴിഞ്ഞ ദിവസം ഒരു എലിമിനേഷന്‍ റൗണ്ട് കണ്ടു. ഇത് കുറഞ്ഞത് ഒരാഴ്ച എങ്കിലും മുന്‍പേ ഷൂട്ട് ചെയ്തതായിരിക്കും. അതില്‍ 'ഔട്ട്' ആയ കുട്ടികളും 'ഇന്‍' ആയ കുട്ടികളും അതിന്റെ തലേ ദിവസം വരെ നിങ്ങളോട് വോട്ട് ചോദിച്ചവര്‍ ആയിരിക്കും. അപ്പോള്‍ നിങ്ങള്‍ ചെയ്ത വോട്ട് എവിടെ പോയി? ആരെങ്കിലും ചിന്തിച്ചോ? ഇനിയെങ്കിലും ആരും SMS ചെയ്ത് വഞ്ചിതരാകാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങളൂടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക.
ഇനി അന്തര്‍നാടകത്തിലേക്ക്..
ഒരു SMS അയക്കുമ്പോള്‍ നിങ്ങള്‍ക്ക് പോകുന്നത് 4 മുതല്‍ 6 വരെ രൂപാ വരെ.. അതില്‍ കുറച്ച് ഫോണ്‍ കമ്പനിക്കും ബാക്കി സ്പോണ്‍സര്‍ക്കും ലഭിക്കുന്നു. ഏറ്റവും കൂടുതല്‍ SMS കിട്ടിക്കൊണ്ടിരിക്കുന്ന ആള്‍ക്കാരെ നില നിര്‍ത്തികൊണ്ട് (SMS കൂടുതല്‍ കിട്ടിയാല്‍ അവര്‍ക്ക് പരിപാടി നഷ്ടമില്ലാതെ നടത്തി കൊണ്ട് പോകാം.) മറ്റുള്ളവര്‍ക്ക് ഓരോ 'അന്യായങ്ങള്‍' പറഞ്ഞ് വിധികര്‍ത്താക്കള്‍ മാര്‍ക്ക് കുറക്കുന്നു.”
സാദൃശ്യം ഉണ്ടെന്നു ചിലപ്പോള്‍ എനിക്ക് തോന്നിയതാണാവോ? ആ എനിക്കറിയില്ല.
പിന്നെ ഈ ഫൈനല്‍ പ്രവചനം എത്ര മാത്രം ശരിയാണെന്ന് ഇതുവരെ അറിഞ്ഞില്ല. ഏതായാലും SMS വഞ്ചന എപ്പോഴും വഞ്ചന തന്നെ.
Posted by
അനില്‍ശ്രീ...
at
10:59 AM
46
മറുപടികള്‍
Labels: copy, ഏഷ്യാനെറ്റ്, റിയാലിറ്റി ഷോ
