ദിവ്യാ ജോഷി എന്ന ആള്‍ദൈവം ആത്മഹത്യ ചെയ്തു. സ്വയം രക്ഷിക്കാന്‍ കഴിയാത്ത ഇത്തരം ആള്‍ദൈവങ്ങളാണ് ഇന്ന് കേരള സമൂഹത്തെ രക്ഷിക്കാന്‍ നടക്കുന്നത്.
എന്തെല്ലാം ബഹളങ്ങളായിരുന്നു. സ്വയം വിഷ്ണുമായ ക്ഷേത്രം വരെ ഉണ്ടാക്കിയ ദൈവം. സ്വന്തമായി വെബ്‌സൈറ്റ് ഉള്ള ദൈവം. സാക്ഷാല്‍ വെള്ളാപ്പള്ളിയുടേയും സിനിമാ താരങ്ങളുടേയും ഒക്കെ ആരാധനാ പാത്രം (ഫോട്ടോ കാണൂ).. എന്തു ചെയ്യാം അന്ത്യം ഇങ്ങനെ ആയതില്‍ അനുശോചനം അറിയിക്കട്ടെ.
ഇനി ഏതൊക്കെ സ്വാമിനികളും സ്വാമിമാരും ഇങ്ങനെ ഭക്തരെ രക്ഷിക്കാന്‍ വേണ്ടി ജീവിക്കുന്നുവോ ആവോ? ഇതൊക്കെ കണ്ടാലും "വിശ്വാസികള്‍" പഠിക്കില്ലല്ലോ.. നാളെ ഇനി ഇവരുടെ പട്ടടയില്‍ പോയി പ്രാര്‍ത്ഥിക്കാനും ആളുകള്‍ കാണും.... അതാണ് ഇന്നത്തെ ഭക്തി.