എം എഫ് ഹുസൈന്‍ .. നിങ്ങളെ ഞാന്‍ എഴുതി തള്ളുന്നു. തൊണ്ണൂറ്റഞ്ചാം വയസ്സില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ആ മനസ്സിനെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. താങ്കളുടെ ജീവന് ഇനി എന്ത് ഭീഷണി. ജീവിച്ച് കൊതി തീരാത്ത മനസ്സായിരുന്നോ അത്? ഇനിയും സമയമുണ്ട്. താങ്കള്‍ക്ക് ആ തീരുമാനം മാറ്റാം.
എന്തൊക്കെ പ്രതി ബന്ധങ്ങള്‍ ഉണ്ടായാലും എം എഫ് ഹുസൈന്‍ ഇന്ത്യന്‍ പൗരന്‍ ആയിരുന്നാല്‍ അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കും. സ്വന്തം ഇഷ്ടപ്രകാരം ജോലി സംബന്ധമായി ജീവിതം പറിച്ചു നടുന്നവരും, പാശ്ചാത്യ ജീവിതം ഇഷ്ടപെടുന്നതിന്റെ പേരില്‍ വിദേശത്ത് കുടിയേറുന്നവരും ധാരാളം ഉണ്ട്. പക്ഷേ ഇത് അങ്ങനെ ആണെന്ന് തോന്നുന്നില്ല. ഒരു കലാകാരന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ഇത്ര നാളും അറിയപ്പെട്ടിരുന്ന എം. എഫ് ഹുസൈന്‍ ഇനി എന്തായിരിക്കും ഇന്ത്യാക്കാര്‍ക്ക്? എന്റെ നാടിനെ തള്ളീപ്പറയുന്നതിന് തുല്യമായി,ഉപേക്ഷിച്ച ഒരാള്‍.
രണ്ടര വര്‍ഷം മുമ്പ് അദ്ദേഹത്തെ എതിര്‍ത്ത് രാഹുല്‍ ഒരു പോസ്റ്റ് ഇടുമ്പോള്‍ എം എഫ് ഹുസൈന്‍ എന്ന കലാകാരനെ തള്ളിപ്പറയാന്‍ തോന്നിയിരുന്നില്ല. അതൊക്കെ അദ്ദേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യം എന്നു കരുതി. അന്ന്‍ അദ്ദേഹം വരച്ച ചിത്രങ്ങള്‍ ആരെയും അപമാനിക്കുന്നതായി തോന്നിയിരുന്നില്ല. പക്ഷേ ഇന്ന് അദ്ദേഹം എന്നെ പോലെ ചിന്തിച്ച പലരെയും അപമാനിതനാക്കിയിരിക്കുന്നു എന്ന് തോന്നിപ്പോകുന്നു. തന്റെ സൃഷ്ടികളുടെ പേരില്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങളെ നേരിടാന്‍ വയ്യെങ്കില്‍ പിന്നെന്തിന് ഈ പണിക്ക് പോയി? അതും ഈ പ്രായത്തില്‍ അദ്ദേഹം എന്തിനെ ഭയക്കണം? സ്വന്തം ജീവനെയോ?
ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു ജീവിതം മുഴുവന്‍ ഹോമിക്കുന്നവര്‍ക്ക് പോലും അവിടെ പൗരത്വം കിട്ടാത്ത സാഹചര്യത്തില്‍ ഇദ്ദേഹത്തിന് എന്തിനവര്‍ പൗരത്വം കൊടുക്കുന്നു എന്ന് കൂടി ചിന്തിച്ചു പോകുന്നു. അതിലെ രാഷ്ട്രീയം തീരെ മനസ്സില്‍ പിടിക്കുന്നില്ല. നമ്മുടെ രാജ്യം ഇദ്ദേഹത്തെ പോലെയുള്ള കലാകാരന്മാര്‍ക്ക് സുരക്ഷിതമല്ല എന്നാണോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് ? ഇദ്ദേഹത്തിന്റെ ഖത്തര്‍ പൗരത്വത്തെ അനുകൂലിക്കുന്ന ധാരാളം ആളുകളുണ്ടാവാം. എനിക്കെന്തോ ദഹിക്കുന്നില്ല, അത്ര തന്നെ.
ഈ പഴയ (ചെറിയ) പോസ്റ്റില്‍ ഞാന്‍ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു.
"എനിക്ക് പ്രിയപ്പെട്ടത് എന്റെ കേരളവും അതുള്‍പ്പെടുന്ന എന്റെ ഇന്ത്യയും തന്നെയാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു."
Friday, February 26, 2010
എം എഫ് ഹുസൈന്‍... കഷ്ടം! ! .. ഇത് വേണ്ടായിരുന്നു.
Posted by അനില്‍ശ്രീ... at 11:59 PM 23 മറുപടികള്‍
Sunday, February 21, 2010
സമര ഭീഷണിയുമായി വീണ്ടും ..
വൈദ്യന്മാര്‍ വീണ്ടും സമരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇവര്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും? എതിക്സ് എന്നൊന്നും പറഞ്ഞ് ഇവന്മാരെ നിലക്ക് നിര്‍ത്താനാവില്ല. കാരണം കാശിനോടുള്ള വെറി പിടിച്ച ചില ഭ്രാന്തന്മാരുടെ കൂട്ടമാണിവരുടെ സംഘടനാ തലപ്പത്തിരിക്കുന്നവര്‍. അവര്‍ക്കെവിടെ എതിക്സ്? നല്ലവരായ ഡോക്ടര്‍മാരുടെ വില കൂടി കളയുന്ന കൂട്ടങ്ങള്‍.
കഴിഞ്ഞ ദിവസം അവരുടെ നേതാവിനെ തന്നെ സസ്പെന്റ് ചെയ്തപ്പോള്‍ ആ മാന്യ ദേഹം പറഞ്ഞത് അദ്ദേഹം അപേക്ഷിച്ചിട്ടു പോലും അദ്ദേഹത്തെ സര്‍വിസില്‍ നിന്നും പിരിഞ്ഞു പോകാന്‍ അനുവദിച്ചില്ല എന്നാണ്. പക്ഷേ . മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ എന്ന പേരുള്ളതു കൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ രോഗികള്‍ വരുന്നതെന്ന് അദ്ദേഹം മറന്നുവെന്നു തോന്നുന്നു. അല്ലെങ്കില്‍ ഈ പോകുന്ന ജനങ്ങളുടെ പട്ടി പോയെനെ. അതു മനസ്സിലാക്കിയാല്‍ ഈ പറയുന്ന ഭിഷഗ്വര ശ്രേഷ്ടന്മാര്‍ക്കൊക്കെ കൊള്ളാം. അത് ഓര്‍മിപ്പിക്കാന്‍ സര്‍ക്കാരും മടിക്കരുത്. സമരം ചെയ്യും എന്ന് പറയുന്നവര്‍ സമരം തുടങ്ങുമ്പോള്‍ നേതാക്കന്മാരെ തന്നെ പിരിച്ചു വിടണം. എന്നിട്ട് അവരോട് പ്രൈവറ്റ് പ്രാക്ടിസ് ചെയ്തോളാന്‍ പറയുക. അത്ര തന്നെ.
ഇവന്മാരുടെ ഒക്കെ വിചാരം ഡോക്ടര്‍ ആകുന്നതു തന്നെ രോഗികളെ പിഴിഞ്ഞ് കാശ് ഉണ്ടാക്കാനാണ് എന്നാണ്. എല്ലാവരും പഠിക്കുന്ന പോലെ ഒരു കോഴ്സ് തന്നെയല്ലെ ഇവന്മാരും (കുറെയൊക്കെ) സര്‍ക്കാര്‍ ചിലവില്‍ പഠിക്കുന്നത് ?
തന്റെ ജോലി സ്ഥലത്ത് ഒരു രോഗിയെ പൂര്‍ണമായും ചികിത്സിക്കാന്‍ സമയം തികയാതെ വരുന്ന ചില ഡോക്ടര്‍മാര്‍ ചെറിയ ഒരു ഫീസ് വാങ്ങി രോഗിക്ക് വൈദ്യോപദേശം കൊടുക്കുന്നതില്‍ തെറ്റ് പറയാനാവില്ല എങ്കിലും അങ്ങനെ ഒരു ഇളവ് കൊടുക്കുന്നത് മുകളില്‍ പറഞ്ഞ ആര്‍ത്തി പണ്ടാരങ്ങള്‍ മുതലെടുത്തു കളയും. വീട്ടില്‍ ചെന്നു കാശ് കൊടുത്താലെ മതിയായ ചികിത്സ കൊടുക്കൂ എന്നു പറയുന്ന (ചില) പരിഷകളെയാണ് തെരുവില്‍ നേരിടേണ്ടതെന്നു തോന്നുന്നു. തൊണ്ണൂറായിരം ശമ്പളം വാങ്ങുന്ന ഇവര്‍ അതിന്റെ ഇരട്ടിയെങ്കിലും മറ്റു വഴികളിലൂടെ ഉണ്ടാക്കണമെന്ന് കരുതുന്നവരാണ്. ജനങ്ങള്‍ ജാഗരൂഗരായി ഇരിക്കുക. ചെരുപ്പു മാലകള്‍ ഇവര്‍ക്കായി കരുതി വയ്ക്കുക. നാളെ ഒരു പക്ഷേ നിങ്ങളുടെ ആരുടെയെങ്കിലും ജീവന്‍ വച്ചാകും ഇവര്‍ വില പേശുന്നത്.
Posted by അനില്‍ശ്രീ... at 10:33 PM 5 മറുപടികള്‍
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...