ഐ പി എല്‍ കേരള ടീം കേരളത്തിന്റെ ആവശ്യമോ അതോ ശ്രീ തരൂരിന്റെ ആവശ്യമോ എന്നത് ഇപ്പോള്‍ സംശയമായിരിക്കുന്നു. കാരണം കേരളത്തിന്റെ ആവശ്യമാണെന്ന് ശശി തരൂരിന്റെ ആരാധകരും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും സ്റ്റാഫും ഒക്കെ പറയുന്നു. കേരള ടീം എങ്ങനെ കേരള ജനതയുടെ ആവശ്യമായെന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല. കേരള ടീം വന്നാല്‍ വികസനം വരുമെന്നൊക്കെ പറയുന്നത് കേട്ടു. പട്ടിണി അകറ്റാനും തൊഴിലില്ലായ്മ ഇല്ലാതാക്കനും ഈ ടീം വരുന്നതു കൊണ്ടായെങ്കില്‍ നല്ലതു തന്നെ.
ഈ ടീമുകൊണ്ട് കേരളത്തിനുണ്ടാകുന്ന ലാഭത്തെ പറ്റി പുറമെ ചിന്തിച്ചാല്‍,
1. കേരളത്തിന്റെ പേരില്‍ ഒരു ടീം ഉണ്ടായാല്‍ നാം മലയാളികള്‍ക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു ടീം ആകും,
2. കളി നടക്കുന്ന സീസണില്‍ കൊച്ചിയിലും പരിസരത്തുമുള്ള ബിസിനസ്സുകാര്‍ക്കും കച്ചവടക്കാര്‍ക്കും കുറച്ച് ലാഭം ഉണ്ടാകും.
3. സര്‍ക്കാരിനു നികുതി ഇനത്തില്‍ കുറച്ച് പൈസ കിട്ടും.
4. നമ്മുടെ കളിക്കാരില്‍ നാലഞ്ച് പേര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിക്കാരോടൊപ്പം കളിക്കാനും കുറച്ച് കാശ് സമ്പാദിക്കാനും കഴിയും.
ഇനി നഷ്ടങ്ങളെ കുറിച്ചാണെങ്കില്‍,
1. കളി നടക്കുന്ന ദിവസങ്ങളില്‍ കൊച്ചിയിലുള്ള ജനങ്ങള്‍ ട്രാഫിക് ജാമിലും തിരക്കിലും വലയും.
2. തുടര്‍ച്ചയായി കളി നടക്കുന്നതിനാല്‍ ആ നാളുകളില്‍ പല മേഘലകളിലും പ്രൊഡക്റ്റിവിറ്റി കുറയും. (ഇത് ഇല്ലെങ്കില്‍ കൂടുമോ എന്നൊന്നും ചോദിക്കരുത്.)
3. നികുതി കിട്ടുമെങ്കിലും സെക്യൂരിറ്റി ഇനത്തിലും മറ്റു ചിലവുകള്‍ക്കായും കുറെയേറെ ചിലവാകും.
ഇതൊക്കെയാണ്‍ ഒറ്റ നോട്ടത്തില്‍ എനിക്ക് മനസ്സിലായത്. 1533 കോടി രൂപ മുടക്കി ഒരു ടീം വാങ്ങിയവര്‍ അത് കേരളത്തിന് വേണ്ടിയാണ് വാങ്ങിയതെന്നൊന്നും വിശ്വസിക്കാന്‍ ഞാനില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ വടക്കേ ഇന്ത്യക്കാര്‍ കേരളത്തിനെതിരെ പടക്കു വന്നിരിക്കുന്നു എന്നൊക്കെയാണ് വരുത്തി തീര്‍ത്തിരിക്കുന്നതെന്ന് തോന്നുന്നു. അവരുടെ സമരം ശശി തരൂരിനെതിരെയല്ല, മറിച്ച് കേരളത്തിനെതിരെ ആണെന്നാണ് ഇന്നത്തെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടത്.
ഏതായാലും 1533 കോടി രൂപ കേരളത്തിനു വേണ്ടി എവിടെ നിന്നു വന്നുവെന്നൊന്നും അഭ്യസ്ഥ വിദ്യരായ, സമ്പന്നരായ മലയാളികള്‍ ചിന്തിക്കുന്നില്ല എന്നത് നല്ലതു തന്നെ !! പക്ഷേ അത് മുടക്കിയവരും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും ലാഭം കിട്ടാനല്ലാതെ മലയാളികളെ ക്രിക്കറ്റിന്റെ ആവേശ കൊടുമുടിയില്‍ എത്തിക്കാനാണെന്നൊക്കെ പറയുന്നത് വെറുതെയാണെന്ന് എനിക്കു തോന്നുന്നു.
ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതം തുറന്ന പുസ്തകമായില്ലെങ്കിലും ഇടക്കൊക്കെ തുറന്നു നോക്കാവുന്നതായിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.
Wednesday, April 14, 2010
IPL - കേരള ടീം കേരളത്തിന്റെ സ്വത്ത് ??
Posted by അനില്‍ശ്രീ... at 7:16 PM 13 മറുപടികള്‍
Labels: കേരളം, ക്രിക്കറ്റ്, ലേഖനം
Subscribe to:
Posts (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്‍. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...