ജസീറ സമരപ്പന്തല്‍ എന്തിന് ഡല്‍ഹിയിലേക്ക് മാറ്റി എന്ന് ചോദിച്ചവരുണ്ട്. സ്വന്തം നാട്ടില്‍ നടത്തിയ സമരത്തിനു ശേഷം രണ്ടു മാസം തിരുവനന്തപുരത്തു സമരം നടത്തിയിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ( ഇടതു വലതു പക്ഷാഭേതം ഇല്ല) ആ സമരം ഏറ്റെടുത്ത് നടത്താന്‍ തയ്യാറായില്ല. എന്തു കൊണ്ടെന്ന് ചോദ്യത്തിനുള്ള ഉത്തരം എല്ലാവര്‍ക്കും അറിയാം എന്ന് കരുതാം. ഡല്‍ഹിയിലേക്ക് സമരം മാറ്റി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ ചിത്രം മാറി (കേരളത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലേ എന്ന ചോദ്യം തല്‍ക്കാലം ചോദിക്കുന്നില്ല). രമേശ് ചെന്നിത്തല സമരപ്പന്തലില്‍ എത്തി. കുട്ടികളുടെ വിദ്യാഭ്യാസത്തെ പറ്റിയാണ്‍ അങ്ങേര്‍ക്കും ആകുലത. (പഠിക്കാന്‍ പോകാത്ത അല്ലെങ്കില്‍ അതിന്‍ കഴിവില്ലാത്ത അനേകം കുട്ടികള്‍ കേരളത്തിലുണ്ടെങ്കിലും അവരെ ഒന്നും ആരും കാണുന്നില്ലേ എന്നത് മറ്റൊരു ചോദ്യം). വി ഡി സതീശനോ വേണു ഗോപാലോ മറ്റാരൊക്കെയോ സമര പന്തലില്‍ ചെന്ന് സുഖവിവരം തിരക്കി പോലും. കേരളത്തില്‍ വച്ച് അത് ചെയ്തു കൂടായിരുന്നോ? ജസീറക്ക് കൊടുത്ത ഉറപ്പ് പാലിക്കുന്നുണ്ടോ എന്നെങ്കിലും അന്വേഷിച്ചോ ഈ മാന്യന്മാര്‍? സാക്ഷര കേരളം, പ്രബുദ്ധ കേരളം എന്നൊക്കെ പറയുമ്പോഴും ഏതെങ്കിലും യുവജന സംഘടനകളോ വിദ്ധ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോ ജസീറയെ പിന്താങ്ങുവാന്‍ (എന്റെ അറിവില്‍) കേരളത്തില്‍ ഇല്ലായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്‍. ഇടക്ക് ചില ഒറ്റപ്പെട്ട ഇടപെടലുകള്‍ ഉണ്ടായിരുന്നു എന്നത് മറക്കുന്നില്ല. ഡല്‍ഹിയിലെ അക്രമങ്ങളെ കുറ്റം പറയുമ്പോഴും അവിടെയുള്ള വിദ്ധ്യാര്‍ത്ഥി സംഘടനകള്‍ ജസീറക്ക് പിന്തുണയുമായി എത്തുന്നു എന്നത് ഒരു നല്ല ലക്ഷണമായി കാണുന്നു. ജസീറയുടെ സമരത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
Sunday, October 13, 2013
ജസീറയുടെ സമരം - ഭാവുകങ്ങള്‍
Posted by അനില്‍ശ്രീ... at 4:13 PM 0 മറുപടികള്‍
Labels: കേരളം, പത്രവാര്‍ത്ത, ലേഖനം
പൈലീന്‍ ദുരന്തനിവാരണം- സാങ്കേതിക വിജയം
ശാസ്ത്ര സാങ്കേതിക വിദ്യകള്‍ മനുഷ്യനെ എങ്ങനെയെല്ലാം രക്ഷിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‍ ഇന്നലെ നാം കണ്ടത്. പണ്ടായിരുന്നെങ്കില്‍ നടന്നേക്കാമായിരുന്ന ഒരു വന്‍ ദുരന്തമാണ്‍ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വിദഗ്ദരും സര്‍കാരും നമ്മൂടെ സൈന്യവും ഒത്തു ചേര്‍ന്ന് കുരെയെങ്കിലും തടഞ്ഞത്. കുറഞ്ഞ പക്ഷം ആള്‍നാശത്തിന്റെ കണക്കിലെങ്കിലും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ ഗതിയും വേഗവും ഏകദേശം കൃത്യമായി പ്രവചിച്ചത് നമ്മള്‍ തന്നെ വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ സഹായത്തോടെ ആണെന്നത് അഭിമാനാര്‍ഹം തന്നെ.
ചന്ദ്രയാന്‍ വിക്ഷേപണം (ചാന്ദ്രയാന്‍ 1 - അടിസ്ഥാന വിവരങ്ങള്‍ ) നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ചവര്‍ ധാരാളം ഉണ്ട്. വെറുതെ പണം ധൂര്‍ത്തടിക്കുന്നു എന്നായിരുന്നു എന്ന ആക്ഷേപം. ഇന്‍സാറ്റ് പദ്ധതിയുടെ തുടക്കത്തില്‍ അങ്ങനെ ഒരു അക്ഷേപം ഉണ്ടായിരുന്നോ എന്നറിയില്ല. ഉണ്ടായിരുന്നുവെങ്കിലും ഇല്ലെങ്കിലും അന്ന് അതിനു വേണ്ടി ചിലവാക്കിയ പണം ഇതുപോലെയൊക്കെയുള്ള അവസരങ്ങളില്‍ മുതലായി എന്നാണ്‍ എനിക്ക് തോന്നുന്നത്. നമ്മുടെ ചൊവ്വാ ദൗത്യത്തിനും ഇതു പോലെ തന്നെയുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരും. പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഇന്ന് നമ്മള്‍ നടത്തുന്ന പരീക്ഷണങ്ങളും നിരീക്ഷണങ്ങളും അന്നത്തെ ജനതക്ക് ഉപകാരപ്രദമായേക്കും എന്നത് അതില്‍ നിന്ന് പിന്‍മാറാതെയിരിക്കാന്‍ നമുക്ക് പ്രേരണയാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
Posted by അനില്‍ശ്രീ... at 10:43 AM 0 മറുപടികള്‍
Subscribe to:
Posts (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...