ബ്ലോഗ് പോസ്റ്റുകള്‍ പെട്ടെന്ന് കോപ്പി ചെയ്യാന്‍ പറ്റാത്ത രീതിയില്‍ HTML, തിരുത്തുന്ന ഒരു രീതി സിമി ചാക്കോയുടെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഉണ്ടായിരുന്നു. അന്ന് ആ പോസ്റ്റ് കാണാത്തവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.
< onselectstart="'return"> എന്ന ഒരു tab modification ആയിരുന്നു സിമി പറഞ്ഞു തന്നത്.
അത് പ്രയോഗിച്ചപ്പോള്‍ എന്തോ ശരിയായില്ല എന്ന അപ്പൂവിന്റെ പരാതി ആണ് ഈ പോസ്റ്റ് ഇടാന്‍ കാരണമായത്... സിമിയോ മറ്റ് സാങ്കേതിക വിദഗ്ദരായ ബ്ലോഗര്‍മാരോ അപ്പുവിനെയും മറ്റു ബ്ലോഗര്‍മാരെയും സഹായിക്കും എന്ന് കരുതുന്നു.
എന്റെ അനുഭവത്തില്‍ അത് ശരിക്കും വര്‍ക്ക് ചെയ്യുന്ന ഒരു പരിപാടി തന്നെയാണ്. ഞാന്‍ അന്നത് ചെയ്തു നോക്കിയതുമാണ്. അടിച്ചു മാറ്റാന്‍ പറ്റിയത് ഒന്നും എന്റെ ബ്ലോഗില്‍ ഇല്ലല്ലോ എന്ന് കരുതി പിന്നീട് ഞാന്‍ അത് മാറ്റി. ഇനി റ്റെമ്പ്ലേറ്റ് അനുസരിച്ച് എവിടെയെങ്കിലും മാറ്റം വരുമോ എന്നൊന്നും എനിക്കറിയില്ല. സംശയമുള്ളവര്‍ക്ക് അറിവുള്ള ആരെങ്കിലും പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു.
ഇതിനെ പറ്റി കൂടുതല്‍ അറിയാവുന്നവര്‍ അത് എല്ലാവരിലേക്കും എത്തിച്ചു കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഉള്ള ഒരു ദോഷമായി എനിക്ക് തോന്നിയത് കമന്റുകളില്‍ ചില ഭാഗങ്ങള്‍ ക്വോട്ട് ചെയ്യുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതാണ്. കാരണം കോപ്പി & പേസ്റ്റ് പറ്റില്ലല്ലോ. പക്ഷേ ക്രിയാത്മകമായി ബ്ലോഗില്‍ എന്തെങ്കിലും ചെയ്യുന്നവര്‍ ഇങ്ങനെ എങ്കിലും തങ്ങളുടെ ബ്ലോഗ് സംരക്ഷിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. സിമി പറഞ്ഞപോലെ ഇതൊരു പൂര്‍ണ്ണമായ സംരക്ഷണം അല്ല എന്നറിയാം. എന്നാലും ... ഒരു ചെറിയ മനസമാധാനത്തിന് വേണ്ടി ചെയ്യാം. അത്രയേ ഉള്ളു.
ഇതിന്റെ പേരില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞാന്‍ പ്രാപ്തനല്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ. ആയതിനാല്‍ ആരെങ്കിലും ഒക്കെ സഹായിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ സംശയങ്ങള്‍ സിമിയുടെ പോസ്റ്റില്‍ തന്നെ ചോദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സിമിയുടെ പോസ്റ്റിലേക്കുള്ള ലിങ്ക് ( " ബ്ലോഗ് മോഷണം തടയാന്‍ " )
സിമിക്ക് നന്ദി , ഈ വഴി മറ്റാരോ കൂടി നേരത്തെ കൊടുത്തിരുന്നു എന്നാണ് ഓര്‍മ. ആരാണെന്ന് ഓര്‍മയില്ല.
(പിന്നെ റ്റെമ്പ്ലേറ്റില്‍ എന്ത് മാറ്റം വരുത്തുന്നതിനു മുമ്പും അത് മുഴുവന്‍ ഒരു വേര്‍ഡ് ഷീറ്റിലോ നോട്ട്പാഡിലോ കോപ്പി ചെയ്ത് വയ്ക്കണം. എന്തെങ്കിലും പ്രശ്നം വന്നാല്‍ ആദ്യത്തേത് തിരികെ പേസ്റ്റ് ചെയ്താല്‍ മതിയല്ലോ.)
Wednesday, May 28, 2008
ബ്ലോഗ് കോപ്പി ചെയ്യുന്നത് തടയാന്‍ ഒരു വഴി
Posted by
അനില്‍ശ്രീ...
at
7:54 AM
16
മറുപടികള്‍
Labels: ബൂലോകം
Subscribe to:
Posts (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
