ജനങ്ങള്‍ക്ക് മുഴുവന്‍ (പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക് ) ഉപകാരപ്രദമായ ഒരു ഫത്വ സൗദി സ്ത്രീകള്‍ മുതലാക്കാന്‍ ഒരുങ്ങുന്നു എന്നു വാര്‍ത്ത. Shaikh Abdul Mohsin Bin Nasser Al Obaikan എന്ന പണ്ഠിതന്‍ പുറപ്പെടുവിച്ച ഫത്വ എന്തെന്നു വച്ചാല്‍ "സ്ത്രീകളും അവരുടെ പെണ്‍മക്കളുമായി അടുത്തിടപഴകാന്‍ തങ്ങളുടെ ഡ്രൈവര്മാരെ പ്രാപ്തരാക്കാന്‍ സ്ത്രീകള്‍ ഡ്രൈവര്‍മാരെ സ്വന്തം മുലയൂട്ടണം" എന്നാണ്. അങ്ങനെ ചെയ്യുക വഴി ഡ്രൈവര്‍മാര്‍ ആ സ്ത്രീകള്‍ക്ക് മകനെ പോലെയാകും പോലും.. ഓരോരോ നിയമങ്ങളേ.. അങ്ങനെയായാല്‍ പിന്നെ പെണ്മക്കള്‍ക്ക് അയാള്‍ ആങ്ങളയായി. അപ്പോള്‍ പിന്നെ അവര്‍ക്ക് അയാളുമായി തുറന്നിടപെടുന്നതിന് ഇസ്ലാം നിയമത്തില്‍ വിലക്കുകളില്ലല്ലൊ...
സൗദിയില്‍ സ്ത്രീകള്‍ക്ക് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഡ്രൈവിങ് ലൈസന്‍സ് നിഷിദ്ധമാണ്. സ്ത്രീകള്‍ക്ക് ഡ്രൈവര്‍മാരോടൊപ്പം പുറത്തു പോകാന്‍ വിലക്കുകളും ഉണ്ട്. അപ്പോള്‍ പിന്നെ ഇതല്ലാതെ ഒരു മാര്‍ഗ്ഗവും ആ പണ്ഠിതന്‍ കണ്ടില്ല. ഇങ്ങനെ ചെയ്താലും കുഴപ്പമില്ല, "സ്ത്രീകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന പ്രശ്നമേ ഇല്ല".
സ്ത്രീകളും അടങ്ങിയിരിക്കാന്‍ പോകുന്നില്ല എന്നാണ് അറിഞ്ഞത്. ഇനിയെങ്കിലും ലൈസന്‍സ് കിട്ടിയില്ലെങ്കില്‍ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മുല കൊടുത്ത് മക്കളാക്കും എന്നാണവര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അതിനായി മുദ്രാവാക്യം തന്നെ ഉണ്ടാക്കിയിരിക്കുന്നു.. "We either be allowed to drive or breastfeed foreigners,". നല്ല മൂവ്‌മെന്റ്...
ഗള്‍ഫ് ന്യൂസില്‍ വന്ന വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത് ഈയൊരു ഫത്വ തികച്ചും പരിഹാസ്യമാണെന്നാണ്. സൗദി പൗരന്മാരുടെ തന്നെ സംശയം കേട്ടാല്‍ ഇതു തികച്ചും ശരിയാണെന്നാണ് തോന്നുന്നത്. ഒരാളുടെ സംശയം 'ഇങ്ങനെ മുല കൊടുക്കുന്നത് ഭര്‍ത്താവിന്റെ മുമ്പില്‍ വച്ചു വേണോ അതോ ഭര്‍ത്താവില്ലാത്തപ്പോള്‍ വേണോ' എന്നാണ്. ഇനിയൊരാളുടെ പേടി ഭര്‍ത്താവില്ലാത്തപ്പോള്‍ ഇതു ചെയ്യുന്നതിനിടയില്‍ ഭര്‍ത്താവ് കയറി വന്നാല്‍ ആ ഭാര്യയെ ആരു രക്ഷിക്കും എന്നാണ്.
കലികാലം... അല്ലാതെന്തു പറയാന്‍?..
ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സംശയം. ഭാര്യമാരുടെ മുല കുടിച്ചിട്ടുള്ള ഭര്‍ത്താക്കന്മാര്‍ ഈ നിയമ പ്രകാരം ഭാര്യമാര്‍ക്ക് മകനായി മാറുമോ? അങ്ങനെ വന്നാല്‍..................
Sunday, June 20, 2010
ഇങ്ങനെയും ഫത്വ...
Posted by
അനില്‍ശ്രീ...
at
9:58 PM
31
മറുപടികള്‍
Labels: പ്രതികരണം, ലേഖനം, വിശ്വാസങ്ങള്‍
Subscribe to:
Posts (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
