ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് SMS-ന്റെ കുറവ് മൂലമാണ് എന്നു. പക്ഷേ ,ഈ SMS എന്നതൊരു ശുദ്ധ തട്ടിപ്പാണെന്ന് എനിക്കു തോന്നുന്നു .
ഉദാ: കഴിഞ്ഞ ദിവസം ഒരു എലിമിനേഷന് റൗണ്ട് കണ്ടു. ഇത് കുറഞ്ഞത് ഒരാഴ്ച എങ്കിലും മുന്‍പേ ഷൂട്ട് ചെയ്തതായിരിക്കും. അതില്‍ 'ഔട്ട്' ആയ കുട്ടികളും 'ഇന്‍' ആയ കുട്ടികളും അതിന്റെ തലേ ദിവസം വരെ നിങ്ങളോട് വോട്ട് ചോദിച്ചവര്‍ ആയിരിക്കും. അപ്പോള്‍ നിങ്ങള്‍ ചെയ്ത വോട്ട് എവിടെ പോയി? ആരെങ്കിലും ചിന്തിച്ചോ? ഇനിയെങ്കിലും ആരും SMS ചെയ്ത് വഞ്ചിതരാകാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങളൂടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക.
ഇനി അന്തര്‍നാടകത്തിലേക്ക്..
ഒരു SMS അയക്കുമ്പോള്‍ നിങ്ങള്‍ക്ക് പോകുന്നത് 4 മുതല്‍ 6 വരെ രൂപാ വരെ.. അതില്‍ കുറച്ച് ഫോണ്‍ കമ്പനിക്കും ബാക്കി സ്പോണ്‍സര്‍ക്കും ലഭിക്കുന്നു. ഏറ്റവും കൂടുതല്‍ SMS കിട്ടിക്കൊണ്ടിരിക്കുന്ന ആള്‍ക്കാരെ നില നിര്‍ത്തികൊണ്ട് (SMS കൂടുതല്‍ കിട്ടിയാല്‍ അവര്‍ക്ക് പരിപാടി നഷ്ടമില്ലാതെ നടത്തി കൊണ്ട് പോകാം.) മറ്റുള്ളവര്‍ക്ക് ഓരോ 'അന്യായങ്ങള്‍' പറഞ്ഞ് വിധികര്‍ത്താക്കള്‍ മാര്‍ക്ക് കുറക്കുന്നു. എന്നിട്ട് സ്വാഭാവികമായ രീതിയില്‍ അവരെ പരിപാടിയില്‍ നിന്ന് പുറത്താക്കുന്നു. അത് പക്ഷേ നിങ്ങള്‍ കണ്ട് കൊണ്ടിരിക്കുന്ന റൗണ്ടില്‍ നിങ്ങള്‍ അയക്കുന്ന SMS മൂലം അല്ല എന്ന് മാത്രം. അതായത് പരിപാടിയുടെ തിരക്കഥ മുന്‍പേ എഴുതപ്പെട്ടതാണെന്നര്‍ത്ഥം.
വിധികര്‍ത്താക്കള്‍ക്ക് ഭാരിച്ച പ്രതിഫലം കിട്ടുന്നതിനാല്‍ അവര്‍ യഥാര്‍ത്ഥ പ്രതിഭയെ പോലും അവഗണിക്കും. പങ്കെടുക്കുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കും ഇതിനുള്ളിലെ നാടകങ്ങള്‍ പുറത്ത് പറയാന്‍ പാടില്ലത്രേ..കാരണം അവര്‍ ഒപ്പ് വച്ചിരിക്കുന്ന നിബന്ധനകളില്‍ ഇതെല്ലാം ഉള്‍പ്പെടും.
ഇനി എന്റെ സംശയങ്ങള്‍?
ശരിക്കും ഇവര്‍ ജനങ്ങളെ വഞ്ചിക്കുന്നു എങ്കില്‍ ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഇവിടെ ആരുമില്ലേ?
ഒരു പൊതു താല്പര്യ ഹര്‍ജി കൊടുത്താല്‍ ഓരോരുത്തര്‍ക്കും കിട്ടുന്ന വോട്ടും അതിന്റെ ഉറവിടവും ഇതിന്റെ സംഘാടകര്‍ക്ക് കോടതിയില്‍ ബോധിപ്പിക്കേണ്ടി വരുമല്ലോ.
അതിന് നാട്ടിലുള്ള ആരെങ്കിലും തയ്യാറാകുമോ?...തയ്യാറായാല്‍ എല്ലാ ചാനലിലും ഇങ്ങനെ നടക്കുന്ന SMS തട്ടിപ്പ് അവര്‍ തനിയെ നിര്‍ത്തും ... അല്ലെങ്കില്‍ പാവപ്പെട്ടവരെ പറ്റിക്കുന്ന ഈ പരിപാടി തുടര്‍ന്നു കൊണ്ടേയിരിക്കും.
ഒ,ടോ... ഇതിന്റെ അവതാരകയെ പറ്റി ഒരു വാക്ക്... മലയാളവും ഇംഗ്ലീഷും ശരിയായി പറയാനറിയാത്ത തുണി അലര്‍ജിയുള്ള "രഞ്ജിനി", സ്വരങ്ങള്‍ക്കും അക്ഷരസ്ഫുടതക്കും പ്രാധാന്യമുള്ള ഒരു സംഗീത പരിപാടിയുടെ അവതാരക ആയതില്‍ നിന്ന് തന്നെ ഇതിന്റെ കച്ചവട ലക്ഷ്യം മനസ്സിലാക്കാവുന്നതെയുള്ളു.
(ഇന്നലെ വന്ന ഒരു മെയില്‍ ആണ് ഇങ്ങനെ ഒരു കുറിപ്പിനാധാരം. അതില്‍ പറഞ്ഞിരുന്നതെല്ലാം ശരിയാണോ എന്നറിയില്ല. ശരിയാവാം എന്ന് തോന്നിയത് കൊണ്ടാണ് ഇതെഴുതുന്നത്)
Sunday, October 21, 2007
ഐഡിയ സ്റ്റാര്‍ സിംഗര്‍.... ഒരു തട്ടിപ്പ് നാടകം..??
Posted by അനില്‍ശ്രീ... at 2:59 PM
Labels: ഏഷ്യാനെറ്റ്, നാട്ടുകാര്യം, പ്രതികരണം, റിയാലിറ്റി ഷോ
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
34 comments:
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് SMS-ന്റെ കുറവ് മൂലമാണ് എന്നു. പക്ഷേ ,ഈ SMS എന്നതൊരു ശുദ്ധ തട്ടിപ്പാണെന്ന് എനിക്കു തോന്നുന്നു .
നിങ്ങള്‍ക്ക് എന്തു തോന്നുന്നു?
ലക്ഷങ്ങള്‍ മുടക്കാതെ, സ്റ്റാമ്പ് ഡ്യുട്ടി അടക്കാതെ,ആധാരം എഴുത്ത് ആഫീസില്‍ പോകാതെ... കിട്ടുന്ന ഒന്നാണല്ലൊ ഈ ബ്ലോഗ്. അതിനാലാണു നമ്മളെ പോലെ ഉള്ള ഒരു സാധാരണക്കാരന് ഈ ബ്ലോഗ് വാങ്ങിയത് കെട്ടോ.....ഇനിയിപ്പോള്‍ എനിക്കും ബ്ലോഗാമല്ലോ....
മുകളിലുള്ളത് അനിലിന്റെ തന്നെ വരികള്‍!!
ഹാ ബ്ലോഗിക്കോളൂ!!
എന്റെ മാഷെ..
എനിക്കു തോന്നുന്നില്ല ഇതു(സ്റ്റാര്‍ സിംഗര്‍) കണ്ടിട്ടൊ കേട്ടിട്ടൊ sms അയക്കുമെന്ന്, ചിലപ്പോള്‍ ആ പങ്കെടുക്കുന്ന കുട്ടി പരിജയക്കാരനൊ കാരിയൊ ആണെങ്കില്‍ മാത്രം sms അയക്കും..
എസ്സമ്മെസ്സിന്റെ ആധികാരിത വെളിപ്പെടുത്തത്തോളം ഇത് ശുദ്ധ തട്ടിപ്പാണ്.. അനില്‍ശ്രീയുടെ വാക്കുകള്‍ക്ക് എന്റെ ഒരു ഒപ്പ്
ശരിയാണു മാഷേ... പറഞ്ഞത് സത്യം തന്നെ എന്നാണ് തോന്നുന്നത്... ഇതിനേക്കുറിച്ച്
മറ്റൊരു ബ്ലോഗറായ ശ്യാം പറഞ്ഞത് നോക്കൂ...
:)
ഒരു ഡൌട്ട്... അപ്പോള്‍ ഈ റിയാലിറ്റി ഷോകളൊന്നും ‘ലൈവ്’ അല്ലേ? ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്.
ഓഫ്: ടിവികാണുന്ന പരിപാടി ഇല്ല എന്നുതന്നെ പറയാം; കണ്ടാലും അതുവല്ല സിനിമയും ആവാനേ തരമുള്ളൂ... അതുകൊണ്ട് ഇതിനെക്കുറിച്ച് വലിയ പിടിയില്ല. പക്ഷെ, വായിച്ചും കേട്ടുമൊക്കെ അറിഞ്ഞത് ഈ വക പ്രോഗ്രാമുകള്‍ ലൈവ് ആണെന്നാണ്. അങ്ങിനെയാണെങ്കില്‍, SMS തട്ടിപ്പാവുമോ?
--
എനിക്കും കിട്ടിയിരുന്നു ഈ മെയില്‍. അതില്‍ ഔട്ടാകാന്‍ പോകുന്ന കുട്ടികളുടെ പേരൊക്കെ മുന്‍കൂട്ടി ഇട്ടിട്ടുണ്ട്. അപ്പോള്‍ ഈ SMS പരിപാടി തട്ടിപ്പു തന്നെയാണെന്നാ എനിക്കും തോന്നുന്നത്.
ഞാനീ പരിപാടി സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്. നന്നായി പാടുന്ന കുട്ടികളാണ്. പിന്നെ കേള്‍ക്കാന്‍ കൊതിക്കുന്ന കുറെ പാട്ടുകളും. അതിനു വേണ്ടി മാത്രം :-)
കോമഡിക്കാര് പറഞ്ഞതുപോലെ ഒരു ഐഡിയയുമില്ലാത്തവരായിരിക്കണം SMS അയക്കുന്നത്.കണ്ടാലും കേട്ടാലും ഓക്കാനം വരുന്ന ഇതിന്റെ അവതാരകയെ ഓടിക്കാന്‍ ആരെങ്കിലും ഹര്‍ജി കൊടുക്കുകയാണെങ്കില്‍ പറയൂ.. ഞാനു കൂടാം
-“ കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര് എന്തു കൊണ്ടെന്നാല്‍ സ്വര്‍ഗരാജ്യം അവനുള്ളതാകുന്നു..”
രന്ജ്ജിനി എന്നാണു തുണി ഒന്നും ഇടാതെ വന്നു നിന്നതു? ഇവന്റെ ഒക്കെയ് ഒരു ഒടുക്കത്തെ സദാചാരം.
STAR SINGER പരുപാടി തത്സമയം അല്ല. അതില്‍ നിന്നും വ്യ്ക്തം അല്ലെ ഫുള്‍ തട്ടിപ്പാണു പരുപാടി എന്നത്.
ഐഡിയ പോലുള്ള വന്പന്മാര്ക്കെതിരെ പൊതുതാല്പര്യ ഹര്‍ജി വിലപ്പോവുമോ എന്നറിയില്ല . എന്തായാലും നമ്മള് ബ്ലോഗ്ഗേര്‍സ് എങ്കിലും ഇതിനെതിരെ ഇതുപോലെ ഉറക്കെ പ്രതിഷേധിക്കുകയും മാക്സിമം ആള്‍ക്കാരെ വഞ്ചിതരാകാതെ പിന്തിരിപ്പിക്കുകയും ചെയ്താല്‍ അത്രയും ആയി. കല ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. പക്ഷേ അതു ഇതുപോലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കൊണ്ടാവരുത്. പ്രസ്തുത പരിപാടിയുടെ നൂറാം എപ്പിസോഡ് celebraiton-ല്‍ മത്സരാര്ഥികള്് പാടിക്കൊണ്ട് തകര്‍ത്ത് ഡാന്‍സ് ചെയ്യുന്നത് കണ്ടു. പാട്ടു നേരത്തെ പാടി റെക്കോഡ് ചെയ്തതാണെന്ന് വ്യക്തമാണ്. ചിലര്‍ അതിനൊപ്പം ചുണ്ടെത്തിക്കാന്് തന്നെ പാടുപെടുന്നത് കണ്ടു. എന്നാല്‍ പിന്നെ എന്തിനാണ് നമ്മളെ പറ്റിക്കാന്‍ വായുടെ മുനിപ്ല് ആ കുത്രാണ്ടം ഫിറ്റ് ചെയ്തിരിക്കുന്നത് ?
[ അനുബന്ധം : എനിക്കറിയാവുന്ന ചില സുഹൃത്തുക്കള്‍ ഒരു ചാനല്‍-ല്‍ ഒരു കോമഡി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. സമ്മാനവും കിട്ടി. കിട്ടിയത് സ്വര്‍ണനാണയം. ഷൂട്ടിങ് എല്ലാം കഴിഞ്ഞു ഇറങ്ങാന്‍ നേരം അവര്‍ ഒരു 500 രൂപ കയ്യില്‍ വച്ചു കൊടുത്തിട്ട് പറഞ്ഞു. മറ്റേത് ഞങ്ങള്‍ ഷൂട്ട് ചെയ്യാന്‍ നേരം വെറുതെ തന്നതാനെന്ന്നു.
അവര്‍ രൂപ അവരുടെ മുഖത്ത് വലിച്ചെറിഞ്ഞിട്ടു ഇനി ഇതുപോലെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന ശപഥവുമായി വീട്ടില്‍ പോയി. ഇതൊക്കേയാണേ ഇവിടെ നടക്കുന്നത്. ]
എല്ലാ എസ് എം എസ് പ്രോഗ്രാമും ഇങ്ങനെ ഒക്കെ തന്നെ അല്ലേ പറ്റിക്കല്‍സ് മാത്രം ഇവിടെ എത്രയോ റേഡിയോ പ്രോഗ്രാം ഉണ്ട് എല്ലാം ചെയ്യുന്നതും ഇത് തന്നെ അല്ലേ? നാടുകാരെ പറ്റിക്കുക. എസ്. എം. എസ് അയ്ക്കുന്നവരെ വേണം പിടിച്ച് തൊഴിക്കാന്‍. പിന്നെ ഐഡിയ സ്റ്റാര്‍ സിംഗര്‍ രജ്ജിനിയുടെ കാര്യം എല്ലാവരും നോട്ട് ചെയ്യുന്നറാണ്.
കേരളത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരാണ് ഈ പരിപാടിയുടെ പ്രധാന പ്രേക്ഷകര്‍ എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അവരുടെ സാങ്കേതികവിദ്യയിലുള്ള അജ്ഞത ചാനലുകാര് മുതലെടുക്കുന്നു. മറ്റൊരു വിഭാഗം ജനങ്ങള്‍, കൊച്ചുത്രേസ്യ പറഞ്ഞതുപോലെ, നന്നായി പാടുന്ന കുട്ടികളുടെ കഴിവ് ആസ്വദിക്കുന്നു. അവര്‍ വോട്ടു ചെയ്യാനും മറ്റും മിനക്കെടാറില്ല. എസ്.എം.എസ് വിഷയത്തില്‍ ചാനലുകളും മൊബൈല്‍ കമ്പനികളും തമ്മില്‍ രഹസ്യധാരണ ഉണ്ട് എന്നത് സത്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മൊബൈല്‍ഫോണ്‍ നിരക്കുകള്‍ നിലവിലുള്ള ഇന്ത്യയില്‍ ഒരുകൂട്ടം ചാനല്കോമാളികള് നടത്തുന്ന ഈ കൊള്ള ശക്തമായി എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. എന്തിനും ഏതിനും പൊതുതാത്പര്യഹര്‍ജിയുമായി കോടതിയിലേക്കോടുന്ന ‘ജോമോന് പുത്തന്‍പുരയ്ക്കല്‍’ ചത്തോ?. എവിടെ ചാനലുകാര്ക്കെതിരായി ഹര്ജികൊടുത്താല് അങ്ങോര് വിവരമറിയും.
SMS പരിപാടി തീര്‍ച്ചയായും തട്ടിപ്പ് തന്നെ. പക്ഷെ ജഡ്ജസ് പക്ഷഭേതം കാണിക്കുന്നു എന്നുള്ള അഭിപ്രായം എനിക്കില്ല.
ഒരാഴ്ചയല്ല രണ്ടാഴ്ച മുന്‍പേ ഇല്യമിനേഷന് റൗണ്ട് ഷൂട്ട് ചെയ്യുന്നതാണ്. പല മെയില്‍ ഗ്രൂപ്പിലൂടേയും പുറത്താകുന്നവരുടെ ലിസ്റ്റും വരാറുണ്ട്..
ഇതൊക്കെ ചാനലുകളില്‍ വരുന്ന ഒരു സിനിമയോ സീരിയലോ പോലെ അങ്ങ് കണ്ട് ആസ്വദിക്കുക അതങ്ങു മറന്നേക്കുക അല്ലാതെ അതിനൊക്കെ എസ്.എംസ്. എസ് ഒക്കെ അയച്ച സമയവും പണവും കളയണോ..
നല്ല കഴിവുള്ള കുട്ടികല് തന്നെയാണ് പങ്കെടുക്കുന്നത് എന്നതില്‍ സംശയമില്ല. അതേ പോലെ ജഡ്ജസും..
പിന്നെ അവതാരികയുടെ കാര്യം ഒരുപാട് സ്റ്റേജ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെ പല പരിപാടികളിലും ഒരേപോലെ അവതാരികയായി ഒക്കെ കഴിവു തെളിയിച്ചതാണ് അവര്‍.
മറ്റൊരു സംശയം. ഹിന്ദിയിലും മറ്റ് എല്ലാ ഭാഷകളിലും ഇതേ പോലെ ഒരുപാട് റിയാലിറ്റി ഷോകള്‍ അരങ്ങേറുന്നുണ്ടല്ലോ എന്തേ നമ്മള് മലയാളികള്‍ മാത്രം ഇതിനെ ഇത്ര കാര്യമായി എടുക്കുന്നു..??
പാട്ട് പാടുന്ന കുട്ടികള്‍ കഴിവുള്ളവര്‍ തന്നെയാണ്. അതിന് സംശയം ഇല്ല. അതുകൊണ്ടാണ് എല്ലാവരും ഈ പരിപാടി മുടങ്ങാതെ കാണുന്നത്. പക്ഷേ ഇതിനിടയില്‍ നടക്കുന്ന ‘SMS‘ എന്ന നാടകത്തെ പറ്റിയാണ് സംശയം പറഞ്ഞത്.
വിന്‍സ് ..സദാചാരം ഇതില്‍ പ്രതിപാദ്യ വിഷയം അല്ല. ആ പരിപാടിയുടെ വാണിജ്യ ലക്ഷ്യത്തെ കുറിച്ചാണ് ഉദ്ദേശിച്ചത്.ഇതിലും നല്ലതായി ശുദ്ധമലയാളത്തിലോ “ശുദ്ധ ഇംഗ്ലീഷിലോ” പരിപാടി അവതരിപ്പിക്കുന്നവര്‍ ധാരാളം ഉണ്ടല്ലോ. പിന്നെ ഒരു അലങ്കാരമായി തുണി അലര്‍ജി എന്ന് പറഞ്ഞത്, ഒരു പക്ഷെ സാഹസികന്റെ ലോകം എന്ന പരിപാടിയും, ജൂവലറികളുടെ പരസ്യവും ഒക്കെ കണ്ടിട്ടുള്ളവര്‍ക്ക് മനസ്സിലായി കാണും.
നജീം...ഹിന്ദിക്കാരും ഇതുപോലെ പ്രതിഷേധിക്കാറുണ്ടാകും... അല്ലെങ്കില്‍ തന്നെ, അവര്‍ ഒന്നും മിണ്ടാതെ ഇരുന്ന് ഇതൊക്കെ സഹിക്കുന്നു എന്ന് കരുതി മലയാള്ലികളും ഇതൊക്കെ വെള്ളം തൊടാതെ വിഴുങ്ങണം എന്ന് പറയാമോ?..നമ്മുടെ മനസ്സില്‍ തോന്നുന്ന പ്രതിഷേധം അത് ഇവിടെ എങ്കിലും പറയാമല്ലോ...
ഹരീ... അമ്രൃത ടി.വി ചില റിയാലിറ്റി ഷൊയുടെ ഫൈനല്‍ മാത്രം ലൈവ് ആക്കിയിരുന്നു. അതുപോലെ കൈരളി ടി.വി ഗന്ധര്‍വ സംഗീതവും ഫൈനല്‍ ലൈവ് കാണിച്ചിരുന്നു . ബാക്കിയെല്ലാം തന്നെ റെക്കോര്‍ഡ് ചെയ്തതാണ്. പിന്നെ, ഇടക്കൊക്കെ തീയറ്ററില്‍ നിന്നിറങ്ങി ടി.വി ഒക്കെ കാണണേ......
വര്‍ത്തമാനം, കുഞ്ഞന്‍ , സഹയാത്രികന്, Haree | ഹരീ, കൊച്ചുത്രേസ്യ, പേര്.. പേരക്ക!!, മാണിക്യം, വിന്‍സ്, ഹരിശ്രീ (ശ്യാം) , IPE JOSEPH, AJESH CHERIAN, വാല്മീകി, ഏ.ആര്. നജീം ...
അഭിപ്രായം പറഞ്ഞതിന് എല്ലാവര്ക്കും നന്ദി.
i think the name of program has to be changed to "IDEA DANCE SINGER"
എന്റെ അനിലേ, മലയാളികളായ 90 ശതമാനം പേര്‍ക്കെങ്കിലും അറിയാം എസ്.എം.എസ് ഒന്നുമല്ല ഇതിന്റെ മാനദണ്ഡമെന്ന്. കഴിഞ്ഞ പ്രാവശ്യം സെഞ്ചുറിയന്‍ ബാങ്കിലെ എന്റെ സഹപ്രവര്‍ത്തകനായിരുന്ന സേതുമാധവന്റെ മകള്‍ രാധിക അവസാനത്തെ 10 കുട്ടികളില്‍ ഉണ്ടായിരുന്നു. അവരെ ഒഴിവാക്കിയതൊന്നും എസ്.എം.എസിന്റെ കുറവുകൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല.
പിന്നെ ഫോണ്‍-ഇന്‍ പ്രോഗ്രാമിലൊക്കെ വിളിക്കുന്നവരെ ഒന്ന് ശ്രദ്ധിച്ചാലറിയാം അവരുടെ മാനസികാവസ്ഥ... ഇനി അവതാരകരുടെ കാര്യമാണെങ്കില്‍, അടിച്ചുപൊളി (അടിപൊളി), ഭയങ്കരം എന്ന വാക്കുകള്‍ മാത്രം സംസാരിക്കാന്‍ അറിഞ്ഞാല്‍ മതി. മറ്റുള്ളതിനൊന്നും വലിയ പ്രസക്തിയില്ല അനിലേ.....
പാടി തെളിഞ്ഞുവരുന്നവരുടെ നല്ല പാട്ടുകള്‍ കേള്‍ക്കാം എന്നതിനാലാണ് ഇത് കാണുന്നത്. ഇപ്പോള്‍ ഇത് ഒരു ഡാന്‍സ് പരിപാടിയായി മാറുകയാണോ എന്നു തോന്നിപോകുന്നു. എസ്.എം.എസ് ആവശ്യപ്പെടുന്നത് തീര്‍ച്ചയായും ചാനലുകാര്ക്കു, മൊബൈലുകാര്‍ക്കും കാശ് ഉണ്ടാക്കാന്‍ തന്നെ. ഇത് കഴിവുള്ളവരെ അവഗണിക്കുകയും, കൂടുതല്‍ വോട്ട് സംഘടിപ്പിക്കുന്നവരെ വിജയി ആക്കുകയും ചെയ്യുന്ന പരിപാടി തന്നെ. കൂട്ടത്തില്‍ പൊതുജനങളെ പറ്റിക്കുകയും. ഇവര്‍ സ്റ്റാര്‍ സിംഗര്‍ അല്ല, എസ്.എം.എസ്. സിംഗര്‍ ആണ്.
ഇതിനെക്കുറിച്ച് നേരത്തെ ഒരു പോസ്റ്റ് ഇട്ടിരുന്നു, ഇവിടെ:
http://krish9.blogspot.com/2007/09/blog-post_24.html#links
സുഹ്രുത്തുക്കളെ
ഈ റിയലിറ്റി ഷോകളുടെ റിയാലിറ്റികളെ കുറിച്ചു ചിന്തിക്കുന്നു എന്നതു തന്നെ പ്രത്യാശ പകരുന്ന ഒന്നാണു.
ഒരു കാര്യം ഓര്‍കുക..ഈ പരിപടികളുടെ പുറകിലെല്ലാം കോടികളുടെ വ്യവസായമുണ്ട്. അല്ലാതെ മലയാളീകളുടെ കലാഭിരുചികളെ പരിപോഷിപ്പിചു കളയാം എന്നു കരുതിയിട്ടല്ല. നമ്മുടെ ആവശ്യങളും അഭിരുചികളും ഇന്ന് വിപണിയാണു നിശ്ചയിക്കുന്നത്. ആഗോള വിപണി നമ്മെ പിടികൂടുന്നത് ഈ ദൃശ്യ മാധ്യമങ്ങളിലൂടെയാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. ഇത്തരം പരിപാടികള്‍ കാണുന്നു എന്നതുതന്നെ അവരെ വളര്‍ത്തുന്ന പ്രവൃത്തിയാണു.
മലയാളിക്ക് ഉണ്ടായിരുന്നു എന്ന് പറയുന്ന പല മൂല്യങ്ങളും ഈ പരിപാടികളില്‍ കുരിതികഴിക്കപെടുകയാണു . നമ്മള് പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തു വൃത്തികേടും ജനങ്ങള്‍ക്കു മുന്നില്‍ കാനിക്കാന്‍ തയ്യാറാണു. ഭാര്യ ഭര്‍ത്താവാകാനും, ഭര്‍ത്താവ് ഭാര്യയാകാനും തയ്യാര്‍!
നോക്കികൊള്ളു........ കുറച്ചു കാലത്തിനുള്ളില്‍ മലയാളി സെക്സ് ടൂറിസത്തിനു അങികാരം കൊടുക്കും. മക്കളെ അഭിമാനത്തൊടെ അതിനയക്കുകയും ചെയ്യും. ഈ റിയലിറ്റി ഷോകള്‍ അതിനുള്ള കാലുവപ്പാണു.
പ്രശാന്ത്
ഞാന്‍ ആ പരിപാടി കാണാറില്ല.
ജാടകളുടെ സംസ്ഥാന സമ്മേളനമാണ് അതെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞു കേട്ടു.
കോയിസ് said...
ഞാനും ഇങ്ങനെയുള്ള ചവര്‍ പരിപാടികള്‍ കാണാറില്ല..!
കാരണം റൂമില്‍ ടിവിയില്ലാ..:(
ഉള്ളയിടത്തു മലയാളവുമില്ലാ..:(
കൃഷ് മാഷേ... ആ ലിങ്ക് തന്നത് നന്നായി.. അന്നത് വായിക്കാന്‍ പറ്റിയിരുന്നില്ല.
G.manu, മുരളി മേനോന് (Murali Menon), കൃഷ് | krish, പ്രശാന്ത് വരവൂര്‍, ഷാഫി, പ്രയാസി, എല്ലാവര്ക്കും നന്ദി.
ഒരു സംശയം, വാര്‍ത്താ ചാനലുകളിലും മറ്റുമുള്ള എസ്.എം.എസ്സ് പോളുകള്‍ തട്ടിപ്പാണോ?
ഉഷാ ഉതുപ്പ് അടങ്ങിയ ഒരു സംഘം അബുദാബിയില്‍ ഈ 25-ന് പരിപാടി അവതരിപ്പിക്കുന്നു. ടി.വി യില്‍ ഇന്നലെ അതിന്റെ പരസ്യം കണ്ടു. ആ സമയം കാണിക്കേണ്ട എപ്പിസോഡുകള്‍ അവര്‍ ഇപ്പോഴേ റക്കോര്‍ഡ് ചെയ്തൂ കഴിഞ്ഞിരിക്കും..... എന്തിന് ചിലപ്പോള്‍ അടുത്ത എലിമിനേഷന് പോലും ഇപ്പോള്‍ ഷൂട്ട് ചെയ്തിട്ടുണ്ടാവും... SMS അയക്കൂ കൂട്ടരെ... ചത്ത കുഞ്ഞിന്റെ ജാതകം എങ്ങാനും മാറിയാലോ?....
പറഞ്ഞത് ശരിയാണ്.. :-)
പക്ഷേ ആധികാരിമായി പറഞ്ഞാല്‍,
ഒരു sms നു 3Rs. അതില്‍ ഒരു രൂപ മൊബൈല്‍ company ക്ക്. പിന്നെ ഒരു രൂപ ടീവീ ചാനെലിനു. പിന്നെ ഒരു രൂപ ആ software company ക്ക്. :-)
അനില്‍ ഭായ്, സൂര്യ ടിവി യില്‍ ഒരു റിയാലിറ്റി ഷോ തുടങ്ങിയതിലും വേഗത്തില്‍ കെട്ടിപ്പൂട്ടിപ്പോയത് നല്ല് ലക്ഷണമായി എടുക്കാം നമുക്ക് :-) ഇങ്ങിനെയുള്ള ലേഖനങ്ങളിലൂടെയോ അല്ലാതെയോ, എല്ലാര്ക്കും കാര്യം മനസ്സിലായിത്തുടങ്ങി.
Kanunna Janam Shuddha viddhikal kazhuthakal cahnnelukarudeyum sponsormarudeyum ellam palla veerpikkal.
Shankar
Anil sree,
what you mentioned is absolutely correct.
പറഞതും കേട്ടതും സത്യങള്‍..
എനിക്കു കുറഞ്ഞത് 5 എപ്പിസോഡെങ്കിലും മുമ്പിലുള്ള കാര്യങള് അറിയാന്‍ കഴിഞിരുന്നു.. പിന്നെ, വേറൊന്നും ചെയ്യാനും ഇല്ല, ഉറക്കവും വരുന്നില്ല എന്ന അവസ്ഥ ആണെങ്കില്‍ മാത്രം കാണാറുള്ള ഒരു ഷോ എന്ന വിലയേ കൊടുക്കാറുള്ളു.
പൊതു താല്പര്യ ഹര്‍ജി ആയി പരിഗണിക്കണം എന്ന് പറഞ്ഞ് ഞാന്‍ ഇന്ന് ഹൈക്കോര്‍ട്ടിലേക്ക് ഒരു ലെറ്റര്‍ അയച്ചു.SMS scrandel എങ്കിലും നിയന്ത്രിക്കണം എന്ന് പറഞ്ഞാണ് അയച്ചത്. SMS അയക്കുന്നത് നാട്ടിലെ നിഷ്കളങ്കര്‍ ആയ ആള്ക്കാര് ആണ് . അവരുടെ വിശ്വാസത്തെ ആണ് ഇവര്‍ വഞ്ചിക്കുന്നത്.
ഇന്നലെ ഔട്ട് ആകുന്ന കുട്ടികള്‍ക്ക് അറിയാമായിരുന്നു അവര്‍ ഔട്ട് ആകുമെന്ന്. ഔട്ട് ആകുമ്പോള്‍ പാടാനുള്ള പാട്ടും പ്രാക്ടീസ് ചെയ്തിട്ടാണ് അവര്‍ വന്നത്. കണ്ടില്ലേ...
പരിപാടി നല്ലതല്ല എന്ന് എനിക്ക് അഭിപ്രായം ഇല്ല.
താങ്കളുടെ ബ്ലോഗിലെ വാചകങ്ങള്‍ ഞാന്‍ അടിച്ചുമാറ്റി എന്റെ ബ്ലോഗ് അഥവാ ബ്ലോഗ്ശ്രീയില്‍ ഇട്ടെന്ന താങ്കളുടെ ആരോപണത്തെ ഞാന്‍ വളരെ പരസ്യമായി വിമര്‍ശിക്കുന്നു. താങ്കളുടെ ബ്ലോഗ് ഞാന്‍ ആദ്യമായിട്ടാണ് കാണുന്നതെന്നു മാത്രമല്ല, എന്റെ ബ്ലോഗില്‍ ഇട്ടിരിക്കുന്ന വാചകങ്ങള്‍ കേരളൈറ്റ്സ് എന്ന യാഹുവിലുള്ള ഒരു ഗ്രൂപ്പില്‍ നിന്നുമുള്ള വിവരങ്ങള്‍ അനുസരിച്ചാണ്. അതിനു തെളിവായി എന്റെ ബ്ലോഗില്‍ അതായത് ബ്ലോഗ്ശ്രീയില്‍ ഇമേജു സഹിതം നല്‍കിയിട്ടുണ്ട്. ഒരു പോസ്റ്റ് വായിക്കുമ്പോള്‍ ശരിക്കും കുത്തിരിരുന്ന് വായിക്കാന്‍ എന്റെ മാന്യ സുഹ്രുത്തിനോടപേക്ഷിക്കുന്നു.
പ്രതികരിച്ചതിനു നദി.
സുജിത്ഭക്തന്
http://blogsree.wordpress.com
ഐഡിയ സ്റ്റാര്‍ സിംഗര്‍ തട്ടിപ്പ് തന്നെയാണ് സംശയമില്ല
പക്ഷേ രഞ്ജിനി തുണിയുടുത്തിട്ടുണ്ട് അത് പോരാ എന്നു മാത്രം (അവരൊരു പാവം)ഈ പരിപാടിയില്‍ ഒരിക്കല്‍ ഒരു സീരിയല്‍ ആര്‍ട്ടിസ്റ്റ് വന്നിരുന്നു അവരുടെ ഡാന്സ്സുണ്ടായിരുന്നു അന്ന് ശരിക്കും ഒരു ബ്ലു ഫിലിം പോലെയായിരുന്നു അത് എല്ലാവരും ആാസ്വദിക്കുകയും ചെയ്തു അന്നുണ്ടായിരുന്ന ക്യാമറാമാന് വളരെ നന്നായി അതൊപ്പിയെടുക്കുകയും ചെയ്തു ഇതൊക്കെ ബിസ്നസ്സിന്റെ ഒരു ഭാഗമായി കണ്ടാല്‍ മതി
Post a Comment