ഭാരതത്തില്‍ അങ്ങോളമിങ്ങോളം ഉള്ള സ്വാമിമാരുടെ ഒരു പ്രതീകം മാത്രമാണ് സന്തോഷ് മാധവന്‍ എന്ന് ഞാന്‍ കണക്കാക്കുന്നു. കണക്കു കൂട്ടലുകളില്‍ വന്ന എന്തോ ഒരു പാളിച്ച, അത് അദ്ദേഹത്തെ വെട്ടിലാക്കി എന്നേ ഉള്ളു. 'അദ്ദേഹത്തെ' എന്ന് ബഹുമാനത്തോടെ പറഞ്ഞതിന്റെ കാരണം സന്തോഷിന്റെ കഴിവിനെ അംഗീകരിച്ചത് കൊണ്ടാണ്. ഇത്രയേറെ വിദ്യാസമ്പന്നരായ ഒരു ജനതയുടെ ഭാഗമായ കുറെ ഏറെ പേരെ വിഡ്ഡിയാക്കുക എന്നത് ചില്ലറ കാര്യമല്ലല്ലോ.
ഇന്ന് സന്തോഷിനെ, അല്ല അമൃത ചൈതന്യയെ കുറ്റം പറയുന്നവരില്‍ കുറെ ഏറെ പേര്‍ക്കെങ്കിലും അതിനുള്ള അര്‍ഹത ഉണ്ടോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. അവരില്‍ എത്ര പേരുടെ പോക്കറ്റിലോ വീട്ടിലോ, സായി ബാബയുടെ ഫോട്ടോ, അല്ലെങ്കില്‍ അമൃതാനന്ദമയിയുടെ ഫോട്ടോ, അല്ലെങ്കില്‍ അമ്മ ഭഗവാന്റെ ഫോട്ടോ, അല്ലെങ്കില്‍ ശ്രീ ശ്രീ രവിശങ്കറുടെ ഫോട്ടോ, അല്ലെങ്കില്‍ എനിക്ക് പേരറിയാത്ത അനേകം അനേകം ആള്‍ ദൈവങ്ങളില്‍ ഒരാളുടെ ഫോട്ടോ കാണുമെന്ന് ചിന്തിച്ച് നോക്കൂ. ഈ പറഞ്ഞ ദൈവങ്ങളില്‍ നിന്നും എത്രമാത്രം വ്യത്യസ്തനാണ് ശ്രീ സന്തോഷ് എന്ന് എനിക്കറിയില്ല. ഒരിക്കല്‍, ഇവരുടെ ഒക്കെയും തുടക്ക കാലങ്ങളില്‍ ഇവരില്‍ പലരും ഒരു സന്തോഷ് ആയിരുന്നിരിക്കണം. ഇന്ന് തിളങ്ങി നില്‍ക്കുന്ന എല്ലാ ആള്‍ദൈവങ്ങള്‍ക്കും ഉള്ള ആസ്തി എവിടെ നിന്ന് വന്നു എന്ന് ഇവരെ പൂജിക്കുന്ന ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?
ഇന്നലെ വരെ സന്തോഷ് പറയുന്നത് സന്തോഷത്തോടെ അനുസരിച്ചിരുന്ന പലരും സ്വയം മുഖം രക്ഷിക്കാന്‍ ഓടുന്നത് കാണാന്‍ രസമുണ്ട്. ഇനി നാളെ അമൃതാനന്ദമയി-യെ പറ്റി ഇങ്ങനെ ഒരു പരാതി വന്നു കൂട എന്നില്ലല്ലോ. (വരില്ല എന്നറിയാം, കാരണം ഇന്നവര്‍ ഉയരങ്ങളില്‍ അല്ലേ ഇരിക്കുന്നത് ). വന്നാല്‍ ഇന്ന് സന്തോഷ് മാധവന്റെ ഗതി തന്നെ ആകില്ലേ അവരുടേതും? അപ്പോള്‍ ഇന്ന് അവരെ അമ്മയും, ദൈവവും ആയി കാണുന്നവര്‍ എന്ത് പറയും? ആലോചിക്കാന്‍ നല്ല രസം. ഇത് ചോദിക്കുന്നത് ഇന്നലെ വരെ സന്തോഷിന്റെ കാല്‍ നക്കിയിരുന്ന കലാ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ നായകന്മരുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നത് കൊണ്ടാണ്.
ഇനിയും നമ്മുടെ ജനങ്ങള്‍ മനസ്സിലാക്കില്ല എന്നതാണ് ഏറെ ദു:ഖകരം. പിടിക്കപ്പെടുന്നവര്‍ മാത്രമേ കള്ളനാണയങ്ങള്‍ ഉള്ളു എന്ന് അവര്‍ പറയും . പിടിക്കപ്പെടാത്തവരുടെ അടുത്ത് പോയാല്‍ ശാന്തി കിട്ടുന്നെങ്കില്‍ ജനങ്ങള്‍ അവിടെ പോകുന്നതില്‍ എന്താ തെറ്റ് എന്ന് ചോദിക്കുന്നവര്‍ ആയിരിക്കും കൂടുതല്‍. ഇന്ന് സന്തോഷ് മാധവന്‍ എന്ന അമൃത ചൈതന്യ പിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ (പരാതി കൊടുത്ത ആ സ്ത്രീക്ക് നന്ദി. ) അയാള്‍ മറ്റൊരു വള്ളിക്കാവിന് അധിപന്‍ ആകില്ലായിരുന്നു എന്ന് പറയാനാകുമോ? ഒരു 'ആശ്രമ' അധിപതി ആകില്ലായിരുന്നു എന്ന് ആരു കണ്ടു? അങ്ങനെ ആയിക്കഴിഞ്ഞ് അയാള്‍ പിടിക്കപ്പെടുമായിരുന്നു എന്ന് ഉറപ്പിച്ച് പറയാനാകുമോ? ഇല്ല. ഈ തരത്തിലുള്ള സ്വാമി വിഗ്രഹങ്ങള്‍ എല്ലാം വളരുന്നത് ആതുര സേവനം എന്ന് ലേബലില്‍ ആണെന്ന് കൂടി ചേര്‍ത്തു വായിച്ചാല്‍ എല്ലാവരേയും ഒരു ചരടില്‍ കെട്ടാന്‍ എളുപ്പമായി.
അതാണ് ഞാന്‍ പറഞ്ഞത് , സന്തോഷ മാധവന്‍ ഒരു പ്രതീകം മാത്രമാണ്. ഇന്ന് വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ദൈവങ്ങളുടേയും, കേരളത്തില്‍ എല്ലായിടത്തും പൊട്ടി മുളക്കുന്ന ചെറിയ ദൈവങ്ങളുടെയും എല്ലാം ഒരു പ്രതീകം. ഇവര്‍ക്ക് വളരാന്‍ വെള്ളം ഒഴിച്ച് കൊടുക്കുന്ന, ഇവരുടെ കാല്‍ നക്കുന്ന പട്ടികളെ അല്ല നമ്മുടെ സമൂഹത്തിന്‍ ആവശ്യം എന്നെങ്കിലും നമ്മുടെ ജനങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ? ?
ഹിന്ദുക്കളുടെ ഇടയില്‍ മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും ഉണ്ട് ഇത്തരം ആള്‍ദൈവങ്ങള്‍ എന്ന് കൂടി ചേര്‍ക്കേണ്ടിയിരിക്കുന്നു. എന്നാലേ ഒരു പൂര്‍ണ്ണ ചിത്രം കിട്ടുകയുള്ളൂ. പല സിദ്ധന്മാരും ഇടക്ക് പിടിക്കപ്പെടാറുണ്ടല്ലോ. പിടിക്കപ്പെടുന്നവര്‍ നിര്‍ഭാഗ്യവാന്മാര്‍, പിടിക്കപ്പെടാത്തവര്‍ ഭാഗ്യവാന്മാര്‍. അത്രയേ ഉള്ളു.
വാല്‍ക്കഷണം.
പാവം സന്തോഷ് മാധവന്‍ , എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരുന്നു. നാളെ ആരായി തീരേണ്ട ആളായിരുന്നു. ഭാരതത്തിന് നഷ്ടമായത് ഒരു ഗുരുവിനെയാണ്. അനേകം മക്കളുടെ ദുരിതം അകറ്റേണ്ടിയിരുന്ന ഒരു അച്ഛനെയാണ്. അനേകര്‍ക്ക് സാന്ത്വനം ഏകുന്ന ഒരു ആതുര സേവകനെയാണ്. അനേകം പേര്‍ക്ക് തൊഴില്‍ നല്‍കിയേക്കാമായിരുന്ന ഒരു ബിസ്സിനസ്സുകാരെനെയാണ്. എത്ര സ്ത്രീകളെ കെട്ടിപ്പിടിച്ച് അനുഗ്രഹം നല്‍കേണ്ടയിരുന്ന കൈകള്‍ ആയിരുന്നു അത്. എല്ലാം കഴിഞ്ഞോ, അതോ ഇനിയും വരുമോ ? കാത്തിരുന്നു കാണാം.
Just remember, all these are happening in Kerala, the most literate state in India.
Wednesday, May 14, 2008
സന്തോഷ് മാധവന്‍ - ഒരു പ്രതീകം
Posted by അനില്‍ശ്രീ... at 11:52 AM
Labels: ആള്‍ദൈവങ്ങള്‍, വിശ്വാസങ്ങള്‍
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
34 comments:
പാവം സന്തോഷ് മാധവന്‍ , എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരുന്നു. നാളെ ആരായി തീരേണ്ട ആളായിരുന്നു. ഭാരതത്തിന് നഷ്ടമായത് ഒരു ഗുരുവിനെയാണ്. അനേകം മക്കളുടെ ദുരിതം അകറ്റേണ്ടിയിരുന്ന ഒരു അച്ഛനെയാണ്. അനേകര്‍ക്ക് സാന്ത്വനം ഏകുന്ന ഒരു ആതുര സേവകനെയാണ്. അനേകം പേര്‍ക്ക് തൊഴില്‍ നല്‍കിയേക്കാമായിരുന്ന ഒരു ബിസ്സിനസ്സുകാരെനെയാണ്. എത്ര സ്ത്രീകളെ കെട്ടിപ്പിടിച്ച് അനുഗ്രഹം നല്‍കേണ്ടയിരുന്ന കൈകള്‍ ആയിരുന്നു അത്. എല്ലാം കഴിഞ്ഞോ, അതോ ഇനിയും വരുമോ ? കാത്തിരുന്നു കാണാം.
നല്ല പോസ്റ്റ്! അനുഭവിച്ച കാര്യങ്ങള്‍ വളരെ പെട്ടെന്നു് മറക്കുക എന്നതു് ഒരു മനുഷ്യസ്വഭാവമാണെന്നു് തോന്നുന്നു. ഇത്തരം നികൃഷ്ടജീവികളുടെ തുറുപ്പും അതുതന്നെ! എപ്പോഴെങ്കിലും ഇനിയും ഇതുപോലെ എത്രയോ ആള്‍ദൈവങ്ങളുടെ മുഖംമൂടികള്‍ കൊഴിഞ്ഞുവീഴും. അതോടൊപ്പം ഇനിയും പുതിയ പുതിയ ആള്‍ദൈവങ്ങള്‍ രൂപമെടുക്കുകയും ചെയ്യും. It is just a question of time.
മനുഷ്യരെ ബോധവാന്മാരാക്കുക എന്നതല്ലാതെ ഇതിനെതിരായി ഫലപ്രദമായ മറ്റു് മാര്‍ഗ്ഗങ്ങളൊന്നുമില്ല. മനുഷ്യരുടെ ബോധവത്കരണത്തെ മുന്‍വിധിയോടെ എതിര്‍ക്കുന്നതു് പലപ്പോഴും ഇതുപോലുള്ള ഗുരുക്കള്‍ക്കു് ഇരയാവാന്‍ കൂടുതല്‍ സാദ്ധ്യതയുള്ള അതേ മനുഷ്യര്‍ തന്നെയാണു് എന്നതാണു് ഏറ്റവും വലിയ വിരോധാഭാസം.
എത്ര ബോധവത്കരിച്ചാലും കുറെ വിഡ്ഢികള്‍ എന്നും ലോകത്തില്‍ ഉണ്ടായിരിക്കുമെന്നതു് മറ്റൊരു വസ്തുത!
പണ്ടേതോ ക്രിമിനല്‍ പറഞ്ഞ പോലെ സന്തോഷ് മാധവന്‍ ഇപ്പോള്‍ മറ്റ് അമ്മ-അച്ഛന്‍ ദൈവങ്ങളെ നോക്കി മനസ്സിലെങ്കിലും പറയുന്നത് ഇതായിരിക്കും.
The only difference between us is that I am caught and you are not.
നല്ല പോസ്റ്റ്.
നന്നായിരിക്കുന്നു ആത്മരോക്ഷം.
സന്തോഷ് മാധവനും , വള്ളികാവില്‍ അമ്മയുടെ പ്രഥമ ശിഷ്യനും (ലാപ്ടോപ്പ് സ്വാമി) തമ്മില്‍ വല്ലാത്ത ഒരു സമാനത, അല്ലെ.. (കാഴ്ചയില്‍ എങ്കിലും)
“പാവം സന്തോഷ് മാധവന്‍ , എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരുന്നു. നാളെ ആരായി തീരേണ്ട ആളായിരുന്നു. ഭാരതത്തിന് നഷ്ടമായത് ഒരു ഗുരുവിനെയാണ്. അനേകം മക്കളുടെ ദുരിതം അകറ്റേണ്ടിയിരുന്ന ഒരു അച്ഛനെയാണ്. അനേകര്‍ക്ക് സാന്ത്വനം ഏകുന്ന ഒരു ആതുര സേവകനെയാണ്. അനേകം പേര്‍ക്ക് തൊഴില്‍ നല്‍കിയേക്കാമായിരുന്ന ഒരു ബിസ്സിനസ്സുകാരെനെയാണ്. എത്ര സ്ത്രീകളെ കെട്ടിപ്പിടിച്ച് അനുഗ്രഹം നല്‍കേണ്ടയിരുന്ന കൈകള്‍ ആയിരുന്നു അത്“
അവസാനത്തെ പാരഗ്രാഫ് എന്നെ കരയിപ്പിച്ചു..:(
പിടിക്കപ്പെടുന്നവര്‍ മാത്രമേ കള്ളനാണയങ്ങള്‍ ഉള്ളു എന്ന് അവര്‍ പറയും . പിടിക്കപ്പെടാത്തവരുടെ അടുത്ത് പോയാല്‍ ശാന്തി കിട്ടുന്നെങ്കില്‍ ജനങ്ങള്‍ അവിടെ പോകുന്നതില്‍ എന്താ തെറ്റ് എന്ന് ചോദിക്കുന്നവര്‍ ആയിരിക്കും കൂടുതല്‍. ,,,,
പങ്ക് വെക്കുന്നു..
നല്ല പ്രതികരണം.
എന്തോരു പ്രതീകം.
മികച്ച പോസ്റ്റ്.
പിടിക്കപ്പെട്ടവന്‍ മാത്രമാണോ കളളന്‍ ?
:)
The only difference between us is that I am caught and you are not.
yes its correct.. radheyan
ശ്രീയുടെ പോയിന്റ് സൂപ്പര്‍. അവര്‍ തമ്മില്‍ നല്ല സാമ്യം ഉണ്ട്.
പോസ്റ്റ് നന്നായിട്ടുണ്ട് അനില്‍ ... സന്തോഷ് മാധവന്‍ പിടിക്കപ്പെട്ടതില്‍ വലിയ വിശേഷമൊന്നുമില്ല . എത്രയെത്ര സന്തോഷ് മാധവന്മാര്‍ ഇവിടെ വിലസുന്നു? എത്രയെത്ര കള്ളസ്വാമിമാരുടെ മുഖം മൂടികള്‍ തുറന്നു കാട്ടപ്പെട്ടു ? എന്നിട്ടും ഇവിടെ സന്തോഷ് മാധവന്മാര്‍ക്ക് വളര്‍ന്ന് വരാനുള്ള അവസരങ്ങള്‍ ലഭിക്കുന്നില്ല്ലേ ? മനുഷ്യര്‍ എല്ലാവരും സമന്മാരാണ് . ചിലര്‍ക്ക് ചില കഴിവുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും അത്ര തന്നെ . എന്നാല്‍ അസാധാരണമോ മനുഷ്യേതരമോ ആയ കഴിവുകളോടെ അരും തന്നെ ഭൂമിയില്‍ ജനിച്ചിട്ടുമില്ല , ജനിക്കുകയുമില്ല. എന്തിനാണ് ഇങ്ങനെ ചില സ്വയം പ്രഖ്യാപിത സിദ്ധന്മാരെ ആളുകള്‍ തൊഴുകയും ആരാധിക്കുകയും ചെയ്യുന്നത് , അവരില്‍ നിന്ന് എന്താണ് ഇവരൊക്കെ പ്രതീക്ഷിക്കുന്നത് എന്നത് ഗവേഷണാര്‍ഹമായ കാര്യമാണ് . എനിക്കേതായാലും സന്തോഷ് മാധവനോട് സഹതാപമേയുള്ളൂ .എത്രയോ ചൈതന്യസ്വാമിമാര്‍ സര്‍വ്വപ്രതാപികളായി വിരാജിക്കുമ്പോള്‍ ഈ പാവം പിടിക്കപ്പെട്ടുപോയല്ലോ എന്ന് .
"ഭാരതത്തില്‍ അങ്ങോളമിങ്ങോളം ഉള്ള സ്വാമിമാരുടെ ഒരു പ്രതീകം മാത്രമാണ് സന്തോഷ് മാധവന്‍ എന്ന് ഞാന്‍ കണക്കാക്കുന്നു."
അതില്‍ തെറ്റില്ല അതിനുള്ളസ്വാതന്ത്ര്യം അനിലിനുണ്ട്. പക്ഷേ അടച്ചു പറയുന്നതിനെക്കുറിച്ച് എനിക്കു പറയാനുള്ളത്, ഒറ്റത്തടിയാണെങ്കിലും കവുങ്ങിനും തെങ്ങിനും ഒരേ തളപ്പു പറ്റില്ലെന്നു തന്നെയാണ്.
പ്രേമാനന്ദനും,ചന്ദ്രസ്വാമിയ്ക്കും,പിന്നെയും കുറേ നാട്ടു കള്ള സ്വാമിമാര്‍ക്കു ശേഷവും അമൃതാനന്ദമയിക്കും,ബാബയ്ക്കും,ശ്രീ ശ്രീ രവിശങ്കറിനും ആളുകള്‍ കുറയുകയല്ല ഉണ്ടായത് എന്നാണു തോന്നുന്നത്.അവരുടെ അലൗകീക പ്രഭാവമാണെന്നൊന്നും ഞാന്‍ പറയുന്നില്ല എന്തു കൊണ്ട് ജനം വീണ്ടുമീവഴികള്‍ തിരഞ്ഞെടുക്കുന്നു?.
അടിസ്ഥാനപരമായ എന്തിന്റെയോ കുറവു നികത്താനാണെന്നെനിക്കു തോന്നുന്നു ഒന്നല്ല ഒരു നൂറു സ്വാമിമാരെ ഒരുമിച്ചറസ്റ്റുചെയ്തു ജയിലിലടച്ചാലും ജനമനസ്ഥിതിയ്ക്കൊരു മാറ്റം വരണമെങ്കില്‍ മറ്റു പലതിലും മാറ്റം വരേണ്ടിയിരിക്കുന്നു.
"അമൃതാനന്ദമയിക്കും,ബാബയ്ക്കും,ശ്രീ ശ്രീ രവിശങ്കറിനും ആളുകള്‍ കുറയുകയല്ല ഉണ്ടായത് എന്നാണു തോന്നുന്നത്."
അത് ഇവരുടെ ഒക്കെ മാര്‍ക്കറ്റിംഗ് തന്ത്രം...
മനുഷ്യനെ ശ്വാസം വിടാന്‍ പഠിപ്പിച്ചു പഠിപ്പിച്ചു ആള്‍ ദൈവമായവരുടെ പിന്നിലെ വിജയ രഹസ്യം..
ചെറു പുഞ്ചിരിയോടെയുള്ള സന്തോഷ് മാധവന്‍റെ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല (കൂടുതല്‍ നേരം റ്റി.വി. കണ്ടതു കൊണ്ടാകാം)
അനില്‍..
രോഷം കൊള്ളേണ്ടത് ഇവരോടൊന്നുമല്ല, നിയമത്തോടാണ്. ജീന്‍വാന്‍ജീയെപ്പോലുള്ളവര്‍ ഒരു ചെറിയതെറ്റുചെയ്താല്‍ അവരെ തൂക്കിലേറ്റിയാലും കലിപ്പു മാറാത്ത നിയമം, സജ്ജീവ് ദത്തിനെപ്പോലുള്ളവര്‍ എന്തുചെയ്താലും പേരിന് ശിക്ഷ നല്‍കി അവരെ സാന്ത്വനം ചെയ്യുന്ന നിയമം. ഈ സന്തോഷ്മാധവന്‍ ഗോതമ്പുണ്ട തിന്നുമൊ തിന്നിക്കുമൊ? ദേഹാസ്ഥം മൂലം ആശുപത്രിയില്‍ അഡ്മിറ്റുചെയ്തുവെന്ന് കേള്‍ക്കാം. പൊതു സമൂഹത്തില്‍ നന്മയുടെ മുഖംമൂടി ധരിച്ച് വിരാജിച്ചിരുന്ന ഏതെങ്കിലും പ്രമുഖന്‍ കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായാല്‍ കോടതിയില്‍ നിന്നും നേരെ ജയിലിപ്പോയിട്ടുണ്ടൊ?
സന്തോഷ് മാധവനെന്ന കള്ളനാണയത്തെ നോക്കിക്കാണുന്നതുപോലെ ആമൃതാനന്ദമയിയെയും ബാബയേയും സായിബാബയേയും കാണുന്നത് ശരിയാണെന്നെനിക്കു തോന്നുന്നില്ല. ഒരു രാഷ്ട്രീയക്കാരന്‍ തെറ്റുചെയ്താല്‍ എല്ലാ രാഷ്ട്രീയക്കാരും ആ ലേബലില്‍ കാണാന്‍ പറ്റുമൊ? ഗുരു നിത്യചൈതന്യ യതിയെ എന്തുകോണ്ട് ഈ സായ്ബാബയുടെയും അമൃതാനന്ദമയിയുടെയും കൂട്ടത്തില്‍ കൂട്ടിയില്ല..?
അന്യന്റെ മുതല്‍കൊണ്ട് ആര്‍ഭാഡ ജീവിതം നയിക്കുന്ന (വേഷത്തിലും ജീവിതക്രമത്തിലും) ഏതൊരു വ്യക്തിയും കള്ള നാണയങ്ങള്‍ തന്നെ.
എന്തായാലും സന്തോഷ് മാധവനെ എന്ന സ്വാമിയുടെ ലോകത്തിന് ചെയ്യപ്പെടേണ്ടിയിരുന്ന നന്മകള്‍ സെറഫിന്‍ എന്ന സ്ത്രീ മൂലം തട്ടിത്തെറിച്ചുപോകുന്നതു കാണുമ്പോള്‍ വല്ലാത്ത മാനസീക വ്യഥ എനിക്കനുഭവപ്പെടുന്നു..!
ശരിയാണ് കുഞ്ഞന്‍.. പക്ഷേ യതിയെവിടെ , ഈ പറയുന്ന ആള്‍ദൈവങ്ങള്‍ എവിടെ ?
ഇന്നത്തെ സമൂഹത്തില്‍ ഇതു പോലെയുള്ള ധാരാളം ആള്‍ ദൈവങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇങ്ങേരെ ഒരു പ്രതീകം ആയി കണ്ടത്. സമൂഹത്തിന് നല്ലത് ചെയ്യുന്നവര്‍ ആരായാലും ചെയ്യുന്നത് നല്ലത് തന്നെ. പക്ഷേ അതില്‍ സംശയത്തിന്റെ നിഴല്‍ വരാന്‍ പാടില്ല. അതില്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് സ്ഥാനം കാണരുത്. അവരെ ദൈവവല്‍ക്കരിക്കേണ്ട കാര്യവുമില്ല.
പിന്നെ ഇദ്ദേഹത്തോടുള്ള ഞാന്‍ രോഷം അല്ല പ്രകടിപ്പിച്ചത് എന്ന് തോന്നുന്നു. പകരം ഇവനെ ഒക്കെ തൊഴാന്‍ പോകുന്നവരോടാണ് ദേഷ്യം. പിടിക്കപ്പെടുന്നതു വരെ അവന്മാരെ ഒക്കെ പൂജിക്കുന്നവരോടാണ് കൂടുതല്‍ ദേഷ്യം.
എത്രയോ ചൈതന്യസ്വാമിമാര്‍ സര്‍വ്വപ്രതാപികളായി വിലസുന്നു. ഇനി എത്ര അണിയറയില്‍ അരങ്ങേറ്റം കാത്തിരിക്കുന്നു.
മനുഷ്യ മനസ്സിന്‍റെ മാറ്റമാണു് അനിവാര്യം. മാതൃകയാകേണ്ടവര്‍ തന്നെ മുന്‍ പന്തിയില്‍ നില്‍ക്കുമ്പോള്‍ സാധാരണക്കാരന്‍ ആ വലയില്‍ വീണു പോകുന്നതു് സ്വാഭാവികം.
മാഷേ നല്ല പോസ്റ്റു്.
ഇവിടെയും ഒരു പോസ്റ്റു കണ്ടിരുന്നു.
http://vilayaattam.blogspot.com/2008/05/blog-post.html?ext-ref=comm-sub-email
കാവലാന്‍.. ശരി തെങ്ങിനും കവുങ്ങിനും ഒരു തളപ്പ് പറ്റില്ല എന്ന് സമ്മതിക്കുന്നു. ഈ കവുങ്ങ് ഈ വലിപ്പത്തില്‍ വച്ച് മുറിഞ്ഞതിനാല്‍ അല്ലേ പറ്റില്ലാത്തത്? ഇല്ലെങ്കില്‍ ഇതും വളര്‍ന്ന് തെങ്ങ് പോലെ ആയേനെ. ഇന്നുള്ള പല ആള്‍ദൈവങ്ങളൂം ഇതു പോലെ തന്നെ വളര്‍ന്നവര്‍ തന്നെ.
മനസമാധാനം കിട്ടാനാണ് ഇവിടെയൊക്കെ പോകുന്നത് എന്നാണ് പറയുന്നതെങ്കില്‍ ഒന്നും പറയാനില്ല. കാരണം അവിടെ ഒക്കെ നടക്കുന്ന ആരാധനാ രീതികള്‍ കാണുമ്പോള്‍ പഞ്ചപുശ്ചം അടക്കി നില്‍ക്കുന്നവരോട് സഹതാപം ആണ് തോന്നാറുള്ളത്.
ഭക്താ,
നോം പ്രപഞ്ചമാകുന്നു. വത്സാ.. (സോറി വിത്സണ്‍ അല്ല) നാം കേവലം ഒരു പ്രതീകമല്ല മറിച്ച് പ്രസ്ഥാനമാകുന്നു. ഓം ശാന്തി ഓം..
സന്തോഷ മാധവന്‍ മാത്രമല്ല എന്നാല്‍ മിക്കവരും ഒരു പ്രതീകം ആകും.
കള്ളനും കൊലപാതികയുമായ ഒരു മന്ത്രിയെ പിടിച്ചതുകൊണ്ട് ജനാധിപത്യമേ പാടില്ല എന്ന് പറയില്ലല്ലോ. അല്ലെങ്കില്‍ കള്ളനെ പിടിച്ചതുകൊണ്ട് മനുഷ്യകുലവും. മറിച്ചും. അതുപൊലേ ഉള്ളൂ.
വണ്‍ ബാഡ് ആപ്പിള്‍ ഈസ് ഓണ്‍ലി വണ്‍ ബാഡ് ആപ്പിള്‍. മറ്റുള്ള ആപ്പിളുകളെ ഒന്നൂടെ ശ്രദ്ധിക്കണം എന്ന് മാത്രം.
പിന്നെ സന്തോഷ മാധവന്‍ പോലുള്ള നേതാക്കളെ പിടിക്കുമ്പോള്‍ സാധാരണക്കാരെക്കാളും കൂടുതല്‍ ശിക്ഷ കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം.
സന്തോഷ് മാധവന്റെ പേരില്‍ മറ്റു സ്വാമിമ്മാരെയേല്ലാം കള്ളന്മാരാക്കി വിവാദം ഉണ്ടാക്കാനുള്ള പരിപ്പാടിയാണൊ അനിലെ.?
മാതാ അമൃതാനന്ദമയി ദേവിയും സത്യ സായി ബാബയുമൊക്കെ അനേകം പാവങ്ങളുടെ രക്ഷകനാണ്.അവരെക്കുറിച്ചു പറഞ്ഞാല്‍
അവര്‍ക്കും നോവും(എനിക്ക് പണ്ടെ ഈ മനുഷ്യ ദൈവങ്ങളില്‍ വിശ്വാസമില്ല നമ്മള് പണ്ടെ അങ്ങന്നെയാ)
അനില്‍ശ്രീ പറഞ്ഞതിനോടു യോജിക്കുന്നു, സന്തോഷ് മാധവന്‍ ഒരു പ്രതീകം മാത്രമാണു. മനുഷ്യദൈവങ്ങള്‍ക്കു വിരാചിക്കുവാന്‍ പറ്റിയ രാജ്യമാണു നമ്മുടെ ഭാരതം. സാധാരണക്കാര്‍ മുതല്‍ ഹൈക്കോടതി ജഡ്ജി വരെയുള്ളവര്‍ ഈ മനുഷ്യദൈവങ്ങളെ ആരാധിക്കുകയും അവരുടെ മുമ്പില്‍ സാഷ്ടാംഗപ്രണാമം നടത്തുകയും ചെയ്യുന്നു. മനുഷ്യര്‍ പ്രബുദ്ധരാരാവാതിരിക്കുന്ന കാലത്തോളം ഈ മനുഷ്യദൈവങ്ങള്‍ക്കു നല്ല മാര്‍ക്കറ്റുണ്ടാകും.
കഷ്ടം! എന്നല്ലാതെ എന്തു പറയാന്‍?
ഈ അനൂപിന് എന്തിന്റെ കേടാ :)
അനില്‍ ശ്രീ..
പോസ്റ്റ് സമയോചിതമായി.
സന്തോഷ് മാധവനെ കുറിച്ചു പറഞ്ഞതു കൊണ്ടല്ല,
മറ്റു ആള്‍ദൈവങ്ങളെയും സ്വാമിമരേയും (ആസ്സാമികള്‍!)കുന്തമുനയില്‍ നിര്‍ത്തുന്ന വിശകലനം ആയതിനാല്‍. അമൃതാനന്ദമയിക്കുവരുന്ന വിദേശനാണ്യത്തിന്റെ കണക്ക് ഇന്നും ജനങ്ങളില്‍ നിന്ന് മറച്ചുവെക്കപ്പെട്ടിരിക്കയാണ്. രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ശക്തികള്‍ക്കൊപ്പമാണ് എന്നും ഇത്തരം ആസ്സാമികള്‍ നിന്നിട്ടുള്ളത്.
അവരെ തിരിച്ചറിയുന്നതിനുള്ള അവസരമായി ഇതെടുത്താല്‍ മതിയായിരുന്നു.
കോതനല്ലൂരിന്റെ വാദത്തില്‍ കഴമ്പൊന്നുമില്ല.
കോടി നേടുമ്പോള്‍ ഒരംശം പരസ്യത്തിന്...
ആലുക്കാസ്,ടെക്നോളജി
വാല്‍ക്കഷണം സൂപ്പര്‍..!!
അനൂപേ..
"നാട്ടിലാണെല്‍ ഒന്നു ചെയ്യാനില്ലാത്തപ്പോള്‍ ഒരു തൂമ്പായും എടുത്തിറങ്ങും.ഇവിടെയാണെല്‍ ഒരു പണിയില്ലാത്തപ്പോള്‍ ബ്ലോഗിങ്ങ് നടത്തും" എന്ന അനൂപിന്റെ മറുപടി തന്നെ ഞാന്‍ ഇവിടെ തരുന്നു. അല്ലാതെ ഇതിലൊക്കെ എന്തു വിവാദം ഉണ്ടാക്കാനാ?
ഇനി പറയട്ടെ.. ഈ സ്വാമിമാരുടേയും അമ്മമ്മാരുടെയും മുമ്പില്‍ പോയി കാലു നക്കാനും കെട്ടിപ്പിടിക്കാനും ആന്റണിയെ പോലെയും , രാജഗോപാലിനെ പോലെയുമുള്ള കേന്ദ്രമന്ത്രിമാര്‍ പോകുന്നത് ആശ്വാസം കിട്ടാനാണെന്ന് വിശ്വസിക്കുന്നുണ്ടോ? അവര്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങള്‍ കാണും. എന്നു കരുതി എല്ലാവരും പോകണമെന്നുണ്ടോ?
അനൂപ് കമന്റ് ഇടാത്ത ഒരു പോസ്റ്റ് അംബിയുടേതായി ഇവിടെ കിടപുണ്ട്. (എന്റെ ഫേവറിറ്റ് ലിസ്റ്റില്‍ ഉള്ളത് കൊണ്ട് തപ്പിപ്പിടിക്കേണ്ടി വന്നില്ല. സമയം പോലെ മുഴുവന്‍ മനസ്സിരുത്തി ഒന്നു വായിക്കണം.) ഇവരുടെ ഒക്കെ ആതുരസേവനത്തിന്റെ മഹിമ പറയുമ്പോള്‍ ഇത് കൂടി അറിഞ്ഞിരിക്കുക. കമന്റ് ഇടാന്‍ വേണ്ടി കമന്റ് ഇടുമ്പോള്‍ എല്ലാം അറിഞ്ഞിരിക്കണമല്ലോ. കുറെ പാവങ്ങളെ സഹായിക്കുമ്പോള്‍ അവര്‍ക്ക് അതില്‍ നിന്നു കിട്ടുന്നത് പരസ്യമാണ് എന്നു തോന്നിപ്പോകുന്നു. കോടികള്‍ മുടക്കി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പരസ്യം കൊടുക്കുമ്പോള്‍ ഇവര്‍ അത് പതിനായിരങ്ങളില്‍ അല്ലെങ്കില്‍ ലക്ഷങ്ങളില്‍ ഒതുക്കുന്നു. അതാണ് കാര്യം.
ഇനി ഒരേ ഒരു ചോദ്യം. ഇവര്‍ മരിച്ചു കഴിഞ്ഞാല്‍ എന്തായിരിക്കും ഇവരുടെ സ്ഥാനം ? സുധാണി എന്ന അമൃതാനന്ദമയി മരിച്ചു കഴിഞ്ഞാല്‍ അവരെ ദൈവത്തെ പോലെ പൂജിക്കണോ? അതിനു ശേഷം അവരുടെ പേരിലുള്ള സ്ഥാപനങ്ങളൂം അവയുടെ ഭരണവും ആരു നടത്തും? ആതുര സേവനത്തിന്റെ പേരില്‍ അവര്‍ തുടങ്ങി വച്ചിരിക്കുന്നത് ഒന്നാന്തരം ബിസ്സിനസ്സ് സ്ഥാപനങ്ങള്‍ അല്ലേ? ഇതൊക്കെ പാവങ്ങള്‍ക്ക് ആശ്വാസം കൊടുക്കാനാണെന്ന് അനൂപിന് തോന്നിയോ?
ഞാന്‍ അമൃതാ സ്ഥപനങ്ങളെ മാത്രം പറഞ്ഞത് അനൂപിന്റെ കമന്റില്‍ തൂങ്ങിയതു കൊണ്ടാണ് കേട്ടോ. ഇതിനു സമാനമായ പല ആള്‍ദൈവ സ്ഥാപനങ്ങളും ഇങ്ങനെ തന്നെയൊക്കെയാണ്. എല്ലാം ആണെന്ന് ഞാന്‍ പറയില്ല.
കുഞ്ഞന്റെ കമന്റിനുള്ള മറുപടിയില്‍ ഞാന്‍ പറഞ്ഞില്ലേ, "സമൂഹത്തിന് നല്ലത് ചെയ്യുന്നവര്‍ ആരായാലും ചെയ്യുന്നത് നല്ലത് തന്നെ. പക്ഷേ അതില്‍ സംശയത്തിന്റെ നിഴല്‍ വരാന്‍ പാടില്ല. അതില്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് സ്ഥാനം കാണരുത്." . അതാണ് ആതുരസേവനം. അത് മനോഹരമായി ചെയ്തു കാണിച്ച ധാരാളം മഹാന്മാരും മഹതികളും നിറഞ്ഞ നാട്ടിലാണ് ഇന്ന് ഈ കള്ള ദൈവങ്ങള്‍ വിലസുന്നത് എന്നോര്‍ക്കുക.
സന്തോഷ് മാധവന്‍ ഒരു പ്രതീകം മാത്രമാണ്.
പണത്തിനു ആര്‍ത്തിമൂത്ത പ്രബുദ്ധകേരളം ഏത് ഏഭ്യന്റെ മുന്നിലും മുട്ടുമടക്കും. ഭസ്മം തിന്നും. വേണ്ടമെങ്കില്‍ അവന്റെ വിസര്‍ജ്യത്തെ വരെ പൂജിക്കും.
പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങാന്‍ ഒരു പീഡകന്റെ മുന്നില്‍ സ്വന്തം മകളെ നഗ്നയാക്കി ഇരുത്തിയതു വരെ എത്തി നമ്മള്‍. നാളെ നരബലിയും മടങ്ങിവരും. ഉറപ്പ്.
കാരണം മലയാളം ഇന്ന് മാഫിയയുടെ കൈയില്‍ ആണു. സ്പിരിച്ചുവല്‍ മാഫിയ തഴച്ചു. ഇനി രക്ഷയില്ല.
ഒരു ഫിസിക്സ് അദ്ധ്യാപകനെ അറിയാം എനിക്ക്. ഒരു സ്വാമി പറഞ്ഞു വൃദ്ധിക്ഷയത്തിനു കാരണം വീടിന്റെ പൊസിഷന്‍ ആണെന്നു. വിറ്റു ഉടനെ വീടും പറമ്പും. (ഭൂ മാഫിയയും, സ്പിരിച്ചല്‍ മാഫിയയും കൈ കോര്‍ത്തപ്പോള്‍ തോറ്റു പോയത്, ശാസ്ത്ര അദ്ധ്യാപകന്‍ ആണെന്നോര്‍ക്കുക...ഇത് നടന്ന സംഭവം ആണു. അതിശയോക്തിയല്ല)
ആയിരം കോടി അനധികൃതമായി ഉണ്ടാക്കി അതില്‍ പത്തുകൊടി കൊണ്ട് ആശുപത്രി കെട്ടിപ്പടുത്ത് ആതുരാലയം നടത്തി കണ്ണില്‍ പൊടിയിടുന്ന അമ്മ ബാബമര്‍ ഇനിയും വരും. കാരണം ഇത് കേരളം ആണു. നമ്മളെ രക്ഷിക്കാന്‍ ആര്‍ക്കുമിനി ആവില്ല..
മഷിനോട്ടത്തിനും കുട്ടിച്ചാത്തന്‍ സേവയ്ക്കും
വെബ് സൈറ്റു വരെ ഉണ്ടക്കി, അന്ധവിശ്വാസത്തിന്റെ അന്ധകാരത്തിലേക്ക് നടക്കുകയാണു മലയാളി. പട്ടക്കാരനും പൂജാരിയും ബാങ്ക് ബാലന്‍സ് നോക്കി നടക്കുമ്പോള്‍ ചിരിക്കാന്‍ പോലും ആവുന്നില്ല..
ജയ് സന്തോഷ്.. നീ മിടുക്കനാണു. വിഡ്ഡികളുടെ മുന്നിലാണു നീ വിഡ്ഡിവേഷം കെട്ടിയത്. പേടിക്കേണ്ട. ജയിലില്‍ നിന്നു വന്നാലും തട്ടവുമായി കാലു കഴുകിയ വെള്ളം കുടിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും ഇവിടെ.. ചീയേഴ്സ് ഫോര്‍ യു
വളരെ ശരിയായി പറഞ്ഞു മനൂ ... ആള്‍ദൈവങ്ങളുടെ സ്വന്തം നാടായ കേരളത്തില്‍ ഇനി നേരിനും നെറിക്കും സ്ഥാനമില്ല . സ്വന്തം കാര്യവും അത് നേടുയെടുക്കാനുള്ള കൌശലവും മാത്രമാണ് ഇന്ന് മലയാളിയെ നയിക്കുന്നത് . ആത്മീയതയും , മാര്‍ക്സിസവും , മദ്യവും , ലോട്ടറിട്ടിക്കറ്റും , ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഒക്കെ എത്ര സമര്‍ത്ഥമായി സമൃദ്ധമായി കേരളത്തില്‍ വിപണനം ചെയ്യപ്പെടുന്നു ! കേരളത്തിന്റെ പേരില്‍ ഓരോ മലയാളിയും ലജ്ജിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത് .
nannayi ezhuthiyirikkunnu. manuvinte commentum nannayi.
"കുറ്റം പറയുന്നവരില്‍ കുറെ ഏറെ പേര്‍ക്കെങ്കിലും അതിനുള്ള അര്‍ഹത ഉണ്ടോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. അവരില്‍ എത്ര പേരുടെ പോക്കറ്റിലോ വീട്ടിലോ, സായി ബാബയുടെ ഫോട്ടോ, അല്ലെങ്കില്‍ അമൃതാനന്ദമയിയുടെ ഫോട്ടോ, അല്ലെങ്കില്‍ അമ്മ ഭഗവാന്റെ ഫോട്ടോ, അല്ലെങ്കില്‍ ശ്രീ ശ്രീ രവിശങ്കറുടെ ഫോട്ടോ, അല്ലെങ്കില്‍ എനിക്ക് പേരറിയാത്ത അനേകം അനേകം ആള്‍ ദൈവങ്ങളില്‍ ഒരാളുടെ ഫോട്ടോ കാണുമെന്ന് ചിന്തിച്ച് നോക്കൂ. "
+ വാല്‍ക്കഷണം.
‘അല്ല അമൃത ചൈതന്യയെ കുറ്റം പറയുന്നവരില്‍ കുറെ ഏറെ പേര്‍ക്കെങ്കിലും അതിനുള്ള അര്‍ഹത ഉണ്ടോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും. അവരില്‍ എത്ര പേരുടെ പോക്കറ്റിലോ വീട്ടിലോ, സായി ബാബയുടെ ഫോട്ടോ, അല്ലെങ്കില്‍ അമൃതാനന്ദമയിയുടെ ഫോട്ടോ, അല്ലെങ്കില്‍ അമ്മ ഭഗവാന്റെ ഫോട്ടോ, അല്ലെങ്കില്‍ ശ്രീ ശ്രീ രവിശങ്കറുടെ ഫോട്ടോ, അല്ലെങ്കില്‍ എനിക്ക് പേരറിയാത്ത അനേകം അനേകം ആള്‍ ദൈവങ്ങളില്‍ ഒരാളുടെ ഫോട്ടോ കാണുമെന്ന് ചിന്തിച്ച് നോക്കൂ‘
ഇതിനു തരുന്നു ഒരു ഷേക്ക് ഹാന്റ്. ഗുരു നിത്യചൈത്ന്യയതിയോട് ഒരുപാടു ബഹുമാനം തോന്നിയിട്ടുണ്ട്. അതിനു കാരണം മേല്‍പ്പറഞ്ഞ ലിസ്റ്റിലുള്ളവരുടെ പോലെ അദ്ദേഹം സ്വയം ആള്‍ദൈവമാണെന്ന് പറഞ്ഞിട്ടില്ല, ഭാവിച്ചിട്ടില്ല. മനുഷ്യമനസ്സിന്റെ അകത്തളങ്ങളിലെ ഊരാക്കുടുക്കുകളിലൂടെ ഒരുപാട് സഞ്ചരിച്ചിട്ടുള്ള ആളാണെന്ന് ചെറുപ്പത്തിലെ വായിച്ച അദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു
ഇതേ വിഷയത്തില്‍ മറ്റൊരു ബ്ലോഗില്‍ ഇട്ട കമന്റ് ഇവിടെയും ഇടുന്നു.
ആര്‍ഷഭാരത സംസ്കാരത്തിന്റെ നല്ലൊരു "മൊതല്‍" ആയിരുന്നു. പൂജ, തന്ത്രം, മന്ത്രം, ബ്ലൂഫിലിം, ബലാത്സംഗം, പൊടിക്ക് ചാരിറ്റി, അനാഥാലയം, എല്ലാം കൊണ്ടും പാരമ്പര്യവാദികള്‍ക്കും ഭക്തകുചേലകള്‍ക്കും ഉത്തമ മാതൃകാ പുരുഷന്‍!
വലിയ വലിയ "മൊതലുകള്‍" പിടിക്കപ്പെടുന്നതിനുമപ്പുറമെത്തിക്കഴിഞ്ഞു.
ഇതുപോലെ കൊച്ചു കൊച്ചു മൊതലുകളെയെങ്കിലും പിടിക്കുന്നല്ലോ. അതു തന്നെ വലിയ കാര്യം!
ഭക്തജനങ്ങള്‍ക്ക് വരപ്രസാദമായി ഇതുപോലെ ഇനിയും ധാരാളം പൂജാരിമാരും, സ്വാമിമാരും, ആശ്രമങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
ഈ സ്വാമിയുടെ "കോഴ്സ്" കോളേജുകളില്‍ കരിക്കുലം ആവട്ടെ. ഒപ്പം ഇതുപോലെ പുതിയ ആളുകളെ പരിശീലിപ്പിക്കാന്‍ യൂണിവേഴ്‌സിറ്റികളും!
ഭക്തിയും ആത്മീയതയും അങ്ങനെ പടര്‍ന്ന് പന്തലിക്കട്ടെ. അപ്പോ പിന്നെ ഇതൊന്നും ഒരു കേസേ അല്ലാതെയാകും. എല്ലാം മായ! എല്ലാം പരബ്രഹ്മം!
പിന്നെ സന്തോഷ് മാധവന്‍ എന്ന "ആപ്പിള്‍കുട്ടപ്പനെ" ഇങ്ങനെ കരിവാരി തേയ്ക്കുന്നത് പലര്‍ക്കും ഇഷ്ടപ്പെടില്ല. അദ്ദേഹം വെറും ഒരു പാവം ബേഡ് ആപ്പിള്‍കുട്ടപ്പന്‍ മാത്രം!. അത് കൊണ്ട് നിങ്ങള്‍ അദ്ദേഹത്തെ വിട്ട് ആര്‍ഷഭാരതസംസ്കാരത്തിന്റെ സംഭാവനകളായ മറ്റ് ആപ്പിള്‍കുട്ടപ്പന്‍മാര്‍ക്ക് വേണ്ടത്ര ശ്രദ്ധയും പരിചരണവും പരിലാളനവും ഒക്കെ കൊടുക്കൂ ഭക്ത വത്സന്മാരേ, വത്സകളേ!
സാമൂഹിക പ്രസക്തിയുള്ള ടോപ്പിക്. വളരെ നന്നായി അവതരിപ്പിച്ചു ...ഇത്തരം കപട വിശ്വാസികളെ ജാതിയും മതവും നോക്കാതെ നാം ഒറ്റക്കെട്ടായി എതിര്‍ക്കണം..പോസ്റ്റിങ്ങ് തുടരുക.
ഇത സന്തോഷിനെ കൂടാതെ ആ വര്‍ഗ്ഗത്തില്‍ പെട്ട മറ്റു ചിലര്‍ ...ഇവിടെ നോക്കുക . വന്നു കണ്ടു അഭിപ്രായം എഴുതുക
http://kallapoocha.blogspot.com/
Post a Comment