ഇന്നത്തെ തീയതി :

Monday, October 20, 2008

ചാന്ദ്രയാന്‍ 1 - അടിസ്ഥാന വിവരങ്ങള്‍

ചാന്ദ്രയാന്‍-1 , INDIA's First Mission to Moon

ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപകരണം എന്നാണോ ശരി?) ആണ് ചന്ദ്രയാന്‍-1. ഈ വരുന്ന ഒക്ടോബര്‍ 22-ന് ചെന്നയില്‍ നിന്നും 80km മാറി ആന്ധ്രപ്രദേശില്‍ ഉള്‍പ്പെടുന്ന ശ്രീഹരിക്കോട്ടയില്‍ നിന്നും ഈ പേടകവും വഹിച്ചു കൊണ്ടുള്ള PSLV-C11 കുതിച്ചുയരുമ്പോള്‍ അത് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ധന്യ മുഹൂര്‍ത്തമായിരിക്കും എന്നതില്‍ സംശയമില്ല. റഷ്യക്കും അമേരിക്കക്കും, ജപ്പാനും പിന്നാലെ ഇന്ത്യയും ചന്ദ്രന്റെ 'മണ്ണില്‍' എത്താന്‍ പോകുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞന്മാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.


ഇതിന്റെ ലക്ഷ്യത്തെ കുറിച്ച് ISRO തന്നെ പറയുന്നത് നോക്കൂ.
1. ചന്ദ്രോപരിതലത്തെ കുറിച്ചുള്ള ശാസ്ത്രത്തിന്റെ അറിവ് വിപുലീകരിക്കുക.
2. ഇന്ത്യയുടേ സാങ്കേതികരംഗത്തെ കഴിവ് വികസിപ്പിക്കുക.
3. ഗ്രഹങ്ങളെ കുറിച്ച് പഠനം നടത്താന്‍ ഇന്ത്യയിലെ യുവ ശാസ്ത്രജ്ഞന്മാര്‍ക്കുള്ള അവസരങ്ങള്‍ ധാരാളമയി സൃഷ്ടിക്കുക.

ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചാല്‍ തന്നെ ദൗത്യം ഏതാണ്ട് വിജയമാണ് എന്ന് നമുക്ക് ഉറപ്പിക്കാം.

പേടകത്തെപറ്റി.
1300-1400Kg ഭാരം വരുന്ന ഈ ഉപകരണം നിര്‍മിച്ചിരി‍ക്കുന്നത് പ്രധാനമായും അലുമിനിയം ഹണികോമ്പ് മെറ്റല്‍ ഉപയോഗിച്ചാണ്. 590kg ആയിരിക്കും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഇതിന്റെ ഭാരം. 700 W പവര്‍ നല്‍ക്കുന്ന ഒരു സോളാര്‍ പാനല്‍ ആണ് ഇതിന് വേണ്ട എനര്‍ജി നല്‍കുന്നത്. സൂര്യപ്രകാശം കിട്ടാത്ത സമയങ്ങളില്‍ ഒരു 36 Ampere-Hour (Ah) Lithium ion battery ഇതിന് ശക്തി പകരും.
VSSC തിരുവനന്തപുരം, Liquid Propulsion Systems Centre (LPSC), ISRO Inertial Systems Unit (IISU) തിരുവനന്തപുരം, Space Applications Centre (SAC), Physical Research Laboratory (PRL) of അഹമ്മദാബാദ്, ബാംഗലൂരിലെ Laboratory for Electro-optic Systems (LEOS), എന്നിവയുടെ സഹകരണത്തോടെ ബങ്കലൂരു ISRO Satellite Centre-ല്‍ നിര്‍മിച്ചതാണ് ഈ പേടകം.

ഭ്രമണപഥം

PSLV-C11 ഉപയോഗിച്ച് വിക്ഷേപിച്ച് കഴിഞ്ഞാല്‍ ആദ്യമെത്തുന്ന ഭ്രമണപഥത്തില്‍ ഭൂമിയോട് അടുത്ത പോയിന്റിന്റെ ഉയരം (perigee) 250km-ഉം ഏറ്റവും അകലമുള്ള പോയിന്റ് (Apogee) 23000km ഉയരത്തിലും ആണുള്ളത്. ഏതാനും തവണ ഭൂമിയെ ചുറ്റിയ ശേഷം വീണ്ടും വലിയ രണ്ട് ഭ്രമണപഥത്തിലേക്ക് പേടകം വിക്ഷേപിക്കപ്പെടുന്നു. അതിനായി Liquid Apogee Motor (LAM) ഉപയോഗിക്കുന്നു. അവിടെ അകലമുള്ള പോയിന്റുകള്‍ യഥാക്രമം 37,000 km-ഉം 73,000 km-ഉം ആയിരി‍ക്കും.

ഇവിടെ നിന്നും വീണ്ടും LAM ഫയര്‍ ചെയ്ത് അതിലും വലിയ ഭ്രമണപഥത്തില്‍ എത്തിക്കുന്ന (Apogee=387,000 km) ചന്ദ്രയാന്‍ പതിനൊന്ന് ദിവസം കൊണ്ട് ഭൂമിയെ ഒരു തവണ വലം വയ്ക്കും. രണ്ടാമത്തെ ചുറ്റലിനിടയില്‍ പേടകം ഭൂമിയെ ചുറ്റുന്നചന്ദ്രനെ ഏതാനും നൂറു കിലോമീറ്ററുകള്‍ അകലത്തില്‍ കണ്ടെത്തും. ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് പോകാതെ വീണ്ടും പലപ്രാവശ്യം LAM ഫയര്‍ ചെയ്ത് ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും ഏതാണ്ട് 100km എന്ന ഉയരത്തില്‍ ചന്ദ്രയാന്‍ തന്റെ ഭ്രമണപഥം ക്രമീകരിക്കും. അവിടെ നിന്നാണ് ചന്ദ്രനില്‍ Moon Impact Probe (MIP) ഇടിച്ചിറങ്ങുന്നതുള്‍പ്പെടെ, പിന്നീടുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍.

നിയന്ത്രണം

രണ്ടുവര്‍ഷക്കാലത്തോളം ബഹിരാകാശത്ത് ചെലവഴിക്കുന്ന ചന്ദ്രയാന്‍ ഒന്നിന്റെ നിയന്ത്രണം ബങ്കലൂരിനടുത്ത് പീനിയയയില്‍ ഉള്ള Spacecraft Control Centre (SCC)-ന് ആയിരിക്കും. പേടകത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ കൈമാറുന്നതും സൂക്ഷികുന്നതും വിതരണം ചെയ്യുന്നതും Indian Space Science Data Centre (ISSDC)-ല്‍ ആയിരിക്കും.റേഡിയോ സന്ദേശങ്ങള്‍ സ്വീകരിക്കുന്നത് Indian Deep Space Network (IDSN)-ല്‍ സ്ഥാപിച്ചിരിക്കുന്ന 18m-ഉം 32m ഉം വ്യാസമുള്ള രണ്ട് ആന്റിനകള്‍ വഴിയാണ്.


ശാസ്ത്ര ഉപകരണങ്ങള്‍ (Payloads)

ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന പതിനൊന്ന് ശാസ്ത്ര ഉപകരണങ്ങളില്‍ (Payloads) അഞ്ചെണ്ണം ഇന്ത്യയില്‍ തന്നെ നിര്‍മിച്ചിരിക്കുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം. മൂന്നെണ്ണം യൂറോപ്യന്‍ സ്പേസ് ഏജന്‍സിയില്‍ നിന്നും (ഇതില്‍ തന്നെ ഒരെണ്ണം ഇന്ത്യയുടെ കൂടെ സഹകരണത്തോടു കൂടിയും, മറ്റൊരെണ്ണം ഇന്ത്യയുടെ കൂടെ സംഭാനയോടും കൂടി നിര്‍മിച്ചതാണ്.), ഒരെണ്ണം ബല്‍ഗേറിയയില്‍ നിന്നും, രണ്ടെണ്ണം അമേരിക്കയില്‍ നിന്നും ഉള്ളതാണ്.

ഇന്ത്യയില്‍ നിന്നുള്ളവ.

1. Terrain Mapping Camera (TMC): ISRO യുടെ അഹമ്മദാബാദിലെ Space Applications Centre (SAC)-ല്‍ നിര്‍മിച്ച ഇതിന്റെ ലക്ഷ്യം ചന്ദ്രോപരിതലത്തിന്റെ പടം എടുക്കുക എന്നത് തന്നെയാണ്. 20KM വരെ വീതിയിലുള്ള പ്രദേശത്തിന്റെ പടം 5m റെസലൂഷനില്‍ എടുക്കുന്ന ഈ CCD കാമറ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ആണ് നമുക്ക് നല്‍കുക.

2. Hyperspectral Imager (HySI): ചന്ദ്രോപരിതലത്തിലെ ധാതുക്കളെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെ 80m റെസലൂഷനില്‍ ചിത്രങ്ങള്‍ എടുക്കുന്ന മറ്റൊരു CCD ക്യാമറ ആണിത്. ഇതും ഒരു SAC ഉല്പ്പന്നം ആണ്.

3. Lunar Laser Ranging Instrument (LLRI): ചാന്ദ്രയാന്‍ പേടകം ചന്ദ്രനില്‍ നിന്നും എത്ര ഉയരത്തിലാണെന്ന് മനസ്സിലാക്കുന്നതിനും, ചന്ദ്രോപരിതലത്തിന്റെ ഉയര്‍ച്ച താഴ്ചകളെ പറ്റി പഠിക്കുന്നതിനും ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലത്തെ കുറിച്ച് പഠിക്കുന്നതിനും ഉപകരിക്കുന്ന ഈ ഉപകരണം ബാംഗ്ലൂരിലെ Laboratory for Electro Optic Systems (LEOS)-ന്റെ സംഭാവന ആണ്.

4. High Energy X-ray Spectrometer (HEX): ഉപരിതലത്തിലെ ജലാംശത്തിന്റെ സാനിധ്യത്തെ പറ്റിയും, യുറേനിയം തോറിയം തുടങ്ങിയവയുടെ ഗാഢതയെ പറ്റിയും പഠിക്കാന്‍ Cadmium Zinc Telluride (CZT) ഡിറ്റെക്ടറുകള്‍ ഉപയോഗിച്ചിരിക്കുന്ന ഈ ഉപകരണം വികസിപ്പിച്ചെടുത്തത് ISRO യുടെ അഹമ്മദാബാദിലെ Physical Research Laboratory (PRL) യും ബാങ്കലൂരിലെ സാറ്റലൈറ്റ് സെന്ററും ചേര്‍ന്നാണ്.

5. Moon Impact Probe (MIP): ചന്ദ്രയാനിലെ ഏറ്റവും 'വിലപ്പെട്ട' ഉപകരണം എന്ന് വിശേഷിപ്പിക്കാവുന്ന ഇത് നിര്‍മിച്ചിരിക്കുന്നത് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പെസ് സെന്ററില്‍ (VSSC) ആണ്. 29Kg ഭാരം വരുന്ന MIP ചന്ദ്രോപരിതലത്തില്‍ 20 മിനിറ്റ് നേരത്തേക്ക് ഇറങ്ങും. ഭാവിയില്‍ മനുഷ്യനുമായി ലാന്‍ഡ് ചെയ്തേക്കാവുന്ന ചന്ദ്രയാന്‍ പദ്ധതികള്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ എന്ന് വേണമെങ്കില്‍ ഈ ഇറക്കത്തെ നമുക്ക് കാണാം. ഇത് ഇറങ്ങുന്ന വീഡിയോ ചിത്രങ്ങളും ഈ ഉപകരണം റിക്കോര്‍ഡ് ചെയ്യും.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവ

1. Chandrayaan-1 Imaging X-ray Spectrometer (C1XS): ചന്ദ്രന്റെ ഉപരിതലത്തില്‍ ചിതറി കിടക്കുന്ന മഗ്നീഷ്യം, അലൂമിനിയം, സിലിക്കോണ്‍, അയണ്‍ , റ്റൈറ്റാനിയം തുടങ്ങിയ ധാതു പദാര്‍ത്ഥങ്ങളുടെ വ്യക്തമായ ഘടന ഈ ഉപകരണത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഇതില്‍ നിന്നും ചന്ദ്രന്റെ ഉല്പത്തിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും എന്ന് കരുതുന്നു. ഇത് നിര്‍മിച്ചിരിക്കുന്നത് ഇംഗ്ലണ്ടിലെ Rutherford Appleton Laboratory യും ബങ്കലൂരിലെ ISRO Satellite Centre-ഉം ചേര്‍ന്നാണ്.

2. Smart Near Infrared Spectrometer (SIR-2): ജര്‍മനിയിലെ Max Plank Institute നിര്‍മിച്ചിരിക്കുന്ന ഈ ഉപകരണം ചന്ദ്രന്റെ ഉപരിതലത്തിന്റെ നിര്‍മാണ ഘടന യെ പറ്റി പഠിക്കാന്‍ ഉപയോഗികുന്നു. ഉള്ളില്‍ നിന്ന് പോലുമുള്ള റേഡിയേഷനുകള്‍ പിടിച്ചെടുക്കാന്‍ ശേഷി ഉള്ളതാണ് ഈ ഉപകരണം.

3. Sub keV Atom Reflecting Analyser (SARA): ചന്ദ്രോപരിതലത്തിലെ വിവിധ പദാര്‍ത്ഥങ്ങളുടെ സങ്കരങ്ങളെ കുറിച്ചും അവയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചു പഠിക്കുക എന്ന് ലക്ഷ്യത്തോടെ സ്വീഡനിലെ Institute of Space Physics-ഉം VSSC യിലെ Space Physics Laboratory (SPL) യും ചേര്‍ന്ന് നിര്മിച്ച ഉപകരണം ആണിത്.

4. Radiation Dose Monitor (RADOM): പ്രധാനമായും ചന്ദ്രനു ചുറ്റുമുള്ള റേഡിയേഷനുകളെ പറ്റിയും വിവിധ തരം കോസ്മിക്‍ റേ-കള്‍ ചന്ദ്രനു ചുറ്റുമുണ്ടാക്കുന്ന വ്യതിയാനങ്ങളെ പറ്റിയും പഠിക്കാന്‍ ഉപയോഗിക്കുന്ന ഈ ഉപകരണം നിര്‍മിച്ചിരിക്കുന്നത് Bulgarian Academy of Sciences-ലാണ്.

5. Mini Syntheic Aperture Radar (MiniSAR): ചന്ദ്രന്റെ ഇരുളടഞ്ഞ "മൂലകളിലുള്ള" മഞ്ഞു പാളിയെ പറ്റി പഠിക്കുക എന്നതാണ് നാസയുടെ ഈ ഉപകരണത്തിന്റെ ലക്ഷ്യം. ഉപരിതലത്തില്‍ നിന്നും ഏതാനും മീറ്റര്‍ താഴെ വരെയുള്ള ഐസിനെ പറ്റി പഠിക്കാന്‍ ഈ ഉപകരണം ഉപയോഗിക്കാം.

6. Moon Mineralogy Mapper (M3): ഭാവിയിലെ പദ്ധതികളെ ലക്ഷ്യം വച്ചു കൊണ്ടുള്ള ഈ ഉപകരണവും ധാതുക്കളെ പറ്റി പഠിക്കാനുള്ള ഒരു സ്പെക്ട്റോമീറ്റര്‍ ആണ്. ഇതും നാസയുടെ സംഭാവന ആണ്.

ഭാവി
ചന്ദ്രയാന്‍-1 വിജയമായാല്‍ അടുത്ത ലക്ഷ്യം റഷ്യയുമായി സഹകരിച്ചു കൊണ്ടുള്ള ചന്ദ്രയാന്‍-2 ആണ്. തന്നെയുമല്ല മനുഷ്യനില്ലാതെ ചൊവ്വയിലേക്കുള്ള ദൗത്യവും ISRO പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ക്കെല്ലാം ചന്ദ്രയാന്‍-1 ന്റെ വിജയം അനിവാര്യമാണ്. ഇതിന്റെ വിജയത്തിനുള്ള എല്ലാ ആശംസകളും അര്‍‍പ്പിക്കുന്നു.

ഇത്രയൊക്കെ വളര്‍ന്ന് ഏതൊരിന്ത്യാക്കാരനും അഭിമാനിക്കാവുന്ന തലത്തിലേക്ക് ഉയര്‍ന്ന ഇന്ത്യന്‍ ശാസ്ത്രലോകത്തിനും ഇതിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു. ഇവര്‍ക്കിടയില്‍ നിറഞ്ഞ മലയാളി സാന്നിദ്ധ്യത്തില്‍ നമുക്ക് അഭിമാനിക്കാം, സ്വകാര്യമായി അഹങ്കരിക്കാം.


*************** ************** *****************

അറിയിപ്പ്

ഇത് ശാസ്ത്രീയമായി ഒരു ആധികാരിക ലേഖനമല്ല. വായിച്ചറിഞ്ഞ അറിവുകള്‍ വച്ച് എഴുതിയതാണ്. ISRO വെബ്‌സൈറ്റ് ആണ് വിവരങ്ങള്‍ക്കാധാരം. ചന്ദ്രയാന്‍ ദൗത്യത്തെ കുറിച്ചുള്ള "അടിസ്ഥാന വിവരങ്ങള്‍" പങ്കിടുകയും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിനന്ദനം അര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശം. നീണ്ടു പോകും എന്നതിനാല്‍ പല കാര്യങ്ങളും ചുരുക്കി എഴുതിയതാണ്. ഇതില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തുക.

23 comments:

അനില്‍ശ്രീ... said...

ചന്ദ്രയാന്‍-1 വിജയമായാല്‍ അടുത്ത ലക്ഷ്യം റഷ്യയുമായി സഹകരിച്ചു കൊണ്ടുള്ള ചന്ദ്രയാന്‍-2 ആണ്. തന്നെയുമല്ല മനുഷ്യനില്ലാതെ ചൊവ്വയിലേക്കുള്ള ദൗത്യവും ISRO പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ക്കെല്ലാം ചന്ദ്രയാന്‍-1 ന്റെ വിജയം അനിവാര്യമാണ്. ഇതിന്റെ വിജയത്തിനുള്ള എല്ലാ ആശംസകളും അര്‍‍പ്പിക്കുന്നു.

ഇത്രയൊക്കെ വളര്‍ന്ന് ഏതൊരിന്ത്യാക്കാരനും അഭിമാനിക്കാവുന്ന തലത്തിലേക്ക് ഉയര്‍ന്ന ഇന്ത്യന്‍ ശാസ്ത്രലോകത്തിനും ഇതിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു.

ഇത് ശാസ്ത്രീയമായി ഒരു ആധികാരിക ലേഖനമല്ല. വായിച്ചറിഞ്ഞ അറിവുകള്‍ വച്ച് എഴുതിയതാണ്. ISRO വെബ്‌സൈറ്റ് ആണ് വിവരങ്ങള്‍ക്കാധാരം. ചന്ദ്രയാന്‍ ദൗത്യത്തെ കുറിച്ചുള്ള "അടിസ്ഥാന വിവരങ്ങള്‍" പങ്കിടുകയും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിനന്ദനം അര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശം. നീണ്ടു പോകും എന്നതിനാല്‍ പല കാര്യങ്ങളും ചുരുക്കി എഴുതിയതാണ്. ഇതില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തുക.

ടോട്ടോചാന്‍ said...

നന്നായിരിക്കുന്നു അനില്‍, ഇനിയും തുടരുക. അഭിനന്ദനങ്ങള്‍....

ഒരു “ദേശാഭിമാനി” said...

നമ്മുക്കു അഭിമാനിക്കാവുന്ന ഈ ദൌത്യം വിജയകരമായിതിർട്ടെ! നമ്മുടെ ശാത്രജ്ഞരുടെ കഴിവുകൾ ലോകസമക്ഷം കാഴ്ചവക്കട്ടെ! അവരുടേയും യസ്സസ് ഉയരട്ടേ! സർവ്വോപരി നിഗൂഢമായ പല വിവരങ്ങളും ഗ്രഹിക്കാൻ സാധിക്കട്ടേ!

അഭിനന്ദനങ്ങൾ!

തോന്ന്യാസി said...

അനില്‍‌ജി,

ശാസ്ത്രീയമായ ആധികാരികത ഇല്ലാ എന്നുള്ളത് ഈ ലേഖനത്തിന്റെ പ്രസക്തി ഒട്ടും കുറയ്ക്കുന്നില്ല.....

നാസ,യൂറോപ്യന്‍ സ്പേസ് ഏജന്‍സി തുടങ്ങിയവ ഈ ദൌത്യത്തില്‍ അര്‍പ്പിച്ചിരിയ്ക്കുന്ന വിശ്വാസം തന്നെ ഇന്ത്യയുടെ വിജയത്തിന് തെളിവാണ്.....

ചന്ദ്രയാന്‍-1 ന് പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്ന എല്ലാ ശാസ്ത്രജ്ഞര്‍ക്കും വിജയാശംസകള്‍....

അനില്‍ജിക്ക് പ്രത്യേക നന്ദി.....

Unknown said...

സമൂഹത്തിലെ ദാരിദ്ര്യം, നിരക്ഷരത, അന്ധവിശ്വാസങ്ങള്‍ മുതലായവയൊക്കെ ആദ്യമേ മാറിയിരുന്നെങ്കില്‍ എന്നു് ആഗ്രഹിക്കാതിരിക്കാന്‍ ഭാരതീയന്‍ എന്നതില്‍ അഭിമാനിക്കുന്ന ആര്‍ക്കാണു് കഴിയുന്നതു്? പക്ഷേ ജനങ്ങളില്‍ ഭൂരിപക്ഷവും അവയൊന്നും മാറരുതു് എന്നാഗ്രഹിക്കുന്ന സാമൂഹികഘടകങ്ങളുടെ നിയന്ത്രണത്തില്‍ ആയിരിക്കുന്നിടത്തോളം അങ്ങനെയുള്ള ആഗ്രഹങ്ങള്‍ കുറെ ഏറെ നാളുകള്‍ സ്വപ്നങ്ങളായി അവശേഷിക്കുകയേ ഉള്ളു! സമൂഹത്തിലെ ചെന്നായ്ക്കളെ ആരാധിക്കുന്ന നിലവരെ ആട്ടിന്‍‌കൂട്ടം എത്തിയിരിക്കുന്നു എന്നതു് അവസ്ഥയെ കൂടുതല്‍ കലുഷിതമാക്കുകയും ചെയ്യുന്നു.

അതുകൊണ്ടു് പ്രായോഗികമായി ചിന്തിക്കുകയേ തത്കാലം നിവൃത്തിയുള്ളു. മാറാന്‍ കൂട്ടാക്കാത്ത അവസ്ഥയെ മാറ്റിയിട്ടു് വളരാന്‍ ഒരു സമൂഹത്തിനും ആവില്ലല്ലോ.

ലേഖനത്തിനു് നന്ദി. ഭാരതീയ ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ക്കു് എല്ലാ വിജയാശംസകളും!

അനില്‍ശ്രീ... said...

ടോട്ടോചാന്‍ (edukeralam)
ഒരു “ദേശാഭിമാനി”
തോന്ന്യാസി
സി. കെ. ബാബു

അഭിപ്രായങ്ങള്‍ക്ക് നന്ദി. ഈ സം‌രംഭം വിജയിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം

smitha adharsh said...

എന്നെ സമ്മതിക്കണം..ഇതു മുഴുവന്‍ ഞാന്‍ വായിച്ചു കേട്ടോ...

അനില്‍ശ്രീ... said...

ചാന്ദ്രയാന്‍ -1 അങ്ങനെ വിജയകരമായി വിക്ഷേപിച്ചു. ബാക്കി ഘട്ടങ്ങളും വിജയകരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.

Lathika subhash said...

അനില്‍ശ്രീ,
ഞാനിപ്പോഴാ ഈ പോസ്റ്റ് കണ്ടത്.
നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍!

രാവിലെ വിക്ഷേപണം കണ്ടപ്പോള്‍ ഞാനും ഒരു അഭിനന്ദനക്കുറിപ്പെഴുതി.
ആധികാരികമല്ല.
സന്തോഷം കൊണ്ടെഴുതിപ്പോയതാ.
അവിടെ വന്നതിനു നന്ദി.

തറവാടി said...

അഭിമാനം.

വഴികാട്ടി / pathfinder said...

Good post

ബഷീർ said...

അനില്‍ശ്രീ

നമ്മുടെ നാടിന്റെ യശസ്സ്‌ ഉയരട്ടെ. ഈ ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ എല്ലാ അഭിനന്ദനങ്ങളും നേരുന്നു.

ഈ പോസ്റ്റിനും അഭിനന്ദനങ്ങള്‍

ശ്രീ said...

നല്ല പോസ്റ്റ്, മാഷേ.

Manoj മനോജ് said...

അനില്‍ ഇങ്ങനെയൊരു പോസ്റ്റിട്ടത് നന്നായി.
എന്തിനാണ് ഇപ്പോള്‍ ഇന്ത്യ ചന്ദ്രനെ കുറിച്ച് പഠിക്കുന്നത് എല്ലാം അമേരിക്ക കണ്ട് പിടിച്ചില്ലേ എന്ന ചോദ്യം പലയിടത്തു നിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അമേരിക്ക ചന്ദ്രനില്‍ കാല്‍ കുഥ്റ്റിയിട്ടില്ല എന്ന് 2000ത്തില്‍ ഫോക്സ് ടി.വി. ലോകത്തോട് പറഞ്ഞപ്പോള്‍ ശരിയായിരിക്കുമോ എന്ന സംശയം എല്ലാവരിലും ഉളവാക്കിയിരുന്നു.
പിന്നെ ഇന്ത്യ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ മിക്ക രാജ്യങ്ങളും വീണ്ടും ചന്ദ്രനെ ലക്ഷ്യം വെച്ചു. മറ്റൊന്നും കൊണ്ടല്ല അവിടെയുള്ള തോറിയം, യുറേനിയം ഇവ കൂടാതെ ഹീലിയം എന്ന വാതകം ഇവയെല്ലാമാണ് ഇപ്പോള്‍ രാജ്യങ്ങളെ ചന്ദ്രനിലേയ്ക്ക് ആകര്‍ഷിച്ചിരിക്കുന്നത്. ആദ്യം കണ്ടെത്തുവന്‍ ധനവാന്‍ എന്ന ടോംബ് റെയ്ഡേഴ്സിന്റെ അതേ അടവ്. പല രാജ്യങ്ങളും ചന്ദ്രനിലെ അവകാശത്തെ പറ്റി പരസ്പര ധാരണയായിട്ടുണ്ട് എന്നുള്ളതും ഭാവി ബഹിരാകാശ യാത്രകളുടെ ഇടതാവളം ചന്ദ്രനായിരിക്കും എന്നതില്‍ ആര്‍ക്കും സംശയമില്ല എന്നതാണ് കാണിക്കുന്നത്.

Lathika subhash said...

അനില്‍,
ഇതാ ഈ അഭിനന്ദനം കൂടി പിടിച്ചോ.
എന്റെ പോസ്റ്റില്‍
October 22, 2008 7:19 PM
Anonymous alamelu said...

thanks a lot chechee for this post. i m also feeling proud to be an indian.


chechee, i want to congratulate anil sre for his detailed post .that will be helpful to each of us. but im not able to send him my thanks . through this i congratulate him.

October 22, 2008 7:35 PM

അനില്‍ശ്രീ... said...

ലതികാ .... അഭിനന്ദനങ്ങള്‍ക്ക് നന്ദി..
തറവാടി... അതേ ഇന്ത്യക്കിത് അഭിമാനം തന്നെ....

വഴികാട്ടി, ബഷീര്‍ വെള്ളറക്കാട്‌ , ശ്രീ ,,,നന്ദി

Manoj മനോജ് .. ഇന്ത്യ എന്തിന് പോകുന്നു എന്നൊക്കെ പല പോസ്റ്റുകളിലും കമന്റുകളിലും ഞാനും കണ്ടിരുന്നു. ഒരു തരം പിന്തിരിപ്പന്‍ ചോദ്യമായി മാത്രം ഞാന്‍ അതിനെ കണക്കാക്കുന്നു. ഇന്ത്യ അവിടെ പോയത് കൊണ്ട് പട്ടിണിക്കാര്‍ക്ക് എന്തു നേട്ടം എന്നുവരെ ചോദിക്കുന്നവരുണ്ട്. ശരിയാണ്. പക്ഷേ പോയില്ല എന്നതു കൊണ്ട് പട്ടിണി മാറുമോ? ഇപ്പോള്‍ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കുക ഒരു പക്ഷേ അടുത്ത തലമുറയോ അതിനടുത്ത തലമുറയോ ആയിരിക്കും. ഇന്നത്തേക്ക് ഇന്നുള്ളവര്‍ക്ക് മാത്രമുള്ളതല്ലല്ലോ ജീവിതം.

ലതി.അലമേലുവിനുള്ള നന്ദി അറിയിക്കൂ...(ഞാന്‍ അവിടെയും കൊടുത്തിട്ടുണ്ട്)

അനില്‍ശ്രീ... said...

സ്മിതക്ക് ഒരു പ്രത്യേക അഭിനന്ദനം..

എന്നാലും ഇത് മുഴുവന്‍ വായിക്കാന്‍ പറ്റിയല്ലോ,, ഭയങ്കരം..

ശ്രീലാല്‍ said...

Thanks Anil for writing this.
-Sreelal

Appu Adyakshari said...

നല്ല പോസ്റ്റ് അനില്‍. ഇതിലെ ഉപകരണങ്ങളെക്കുറീച്ച് വിശദമായി എഴുതിയിരിക്കുന്ന ഭാഗം ഞാനിട്ട പൊസ്റ്റില്‍ റഫറന്‍സ് ലിങ്കായി നല്‍കിയിട്ടുണ്ട്. നന്ദി.

കുഞ്ഞന്‍ said...

അനില്‍ ഭായി..

ഞാന്‍ നേരത്തെ ഒരു കമന്റിട്ടു അതെവിടെ?

അനില്‍ശ്രീ... said...

എപ്പോള്‍ ? എവിടെ.. ഇല്ല കുഞ്ഞന്‍.. ഇതുവരെ അങ്ങനെ ഒന്നു വന്നിട്ടില്ല...

കുഞ്ഞന്‍ said...

അനിലേട്ടാ..

ശാസ്ത്രജ്ഞന്മാര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഒരു വലിയ കമന്റിട്ടിരുന്നു. വന്നൊ ഇല്ലയൊ നോക്കിയില്ല പിന്നീട് നോക്കിയപ്പോള്‍ കണ്ടില്ല.

ആ ആറു ഉപകരണത്തെപ്പറ്റി പറഞ്ഞത് വളരെ നന്നായി. ഞാന്‍ അപ്പുണ്ണിക്ക് ഒരു കൈയ്യടികൊടുത്തു അതിനേക്കാള്‍ നല്ലൊരു കൈയ്യടി ഇവിടെയും തരുന്നു. രണ്ടു പോസ്റ്റുകളും ബൂലോഗത്തെ കൂട്ടുകാര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്.

ഈ ദൌത്യത്തിന് ഡോക്ടര്‍ എ പി ജി കലാമിന്റെ പങ്ക് നമ്മള്‍ ഓര്‍ക്കേണ്ടതാണ്, അദ്ദേഹത്തിന്റെ പിന്തുണ ശാസ്ത്രജ്ഞന്മാര്‍ക്ക് കൂടുതല്‍ വേഗതവരുത്തുവാന്‍ പറ്റിയിട്ടുണ്ടാകും..!

പക്ഷെ 1969 ല്‍ ഇത്രയും സാങ്കേതികമായി വികസിക്കാത്ത ആ കാലഘട്ടത്തില്‍ ചന്ദ്രനില്‍ കാലു കുത്തുവാന്‍ കഴിഞ്ഞ രാജ്യത്തിന്റെ കഴിവ് അതു വച്ചുനോക്കുമ്പോള്‍ നമ്മുടെ നേട്ടത്തിന്റെ മാറ്റ് കുറവാണ്..എന്നാല്‍ ആറാമത്തെ രാജ്യം നമ്മളാണെന്നു അറിയുമ്പോള്‍ വീണ്ടും നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ കഴിവിനെ ഏറ്റവും അഭിമാനകരമായിട്ടും തിളക്കത്തോടെ കാണേണ്ടതാണ്.

നാളത്തെ തലമുറക്ക് നേട്ടങ്ങള്‍ കൊയ്യാനുള്ള ചവിട്ടു പടിയാകട്ടെ ഈ ചന്ദ്രയാന്‍ 1.

അനില്‍ശ്രീ said...

അങ്ങനെ ചാന്ദ്രയാന്‍ അതിന്റെ ഭ്രമണപഥത്തില്‍ എത്തി. ഇനി ചന്ദ്രനിലേക്ക് MIP ഇറക്കണം.. ഇതു വരെ എല്ലാം ഓ.കെ. ...

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി