ജേഡ് ഗുഡിയെ ഒരുവിധം എല്ലാവര്‍ക്കും അറിയാമായിരിക്കും. നമ്മുടെ "അഭിമാനമായ" ശില്പാ ഷെട്ടിയെ (ലിങ്ക് 1 , ലിങ്ക് 2) ബിഗ് ബ്രദര്‍ ഷോയില്‍ വംശീയമായി അപമാനിച്ച താരം. അതിന്റെ പേരില്‍ ലോകം മുഴുവന്‍ പ്രതിഷേധത്തിനിരയായ സ്ത്രീ.
ജേഡ് ഗുഡിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഗുരുതരമായി ക്യാന്‍സര്‍ ബാധിച്ച അവര്‍ക്ക് ഇനി ഡോക്ടര്‍മാര്‍ വിധിച്ചിരിക്കുന്നത് കൂടിയാല്‍ എട്ടാഴ്ചയാണ്. ക്യാമറക്ക് മുമ്പില്‍ വച്ച് തന്നെ മരിക്കണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. അതവരുടെ 'സ്വ'കാര്യം.
***************************************
ഇനി, എനിക്ക് മോശപ്പെട്ടതെന്ന് തോന്നിയ ഒരു സൈറ്റിലേക്കാണ് നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നത്. (ഈ സൈറ്റ് കണ്ടിട്ട് ഇത് ഉണ്ടാക്കിയവന്മാരെ മനസ്സ് കൊണ്ടെങ്കിലും രണ്ട് ചീത്ത വിളിച്ചില്ലെങ്കില്‍ മോശമാണെന്ന് തോന്നുന്നു.) ജേഡ് ഗുഡിയുടെ മരണസമയം പ്രവചിക്കുന്നവര്‍ക്ക് ഒരു ആപ്പിള്‍ ഐപോഡ് ( Apple ipode) സമ്മാന വാഗ്ദാനവുമായി ഒരു വെബ്‌സൈറ്റ് രൂപം കൊണ്ടിരിക്കുന്നു. അതാണ് www.whenwilljadegoodydie.com (ലിങ്ക് നേരിട്ട് തരുന്നില്ല).
ഒരാളുടെ ദാരുണ മരണം പ്രവചിച്ച് സമ്മാനം കൊടുക്കുക അല്ലെങ്കില്‍ നേടുക എന്ന ദുഷിച്ച ചിന്താഗതിയുള്ള മനുഷ്യരും അവരുടെ ലോകവുമാണ് എന്നെ ഈ പോസ്റ്റ് ഇടുവാന് പ്രേരിപ്പിച്ചത്. സാധാരണ മരണമായിരുന്നെങ്കില്‍ ഇത്ര വലിയ നീറ്റല്‍ തോന്നില്ലായിരുന്നു. ഇത് ഏത് നിമിഷവും മരണം കാത്തിരിക്കുന്ന ഒരു സ്ത്രീയുടെ മരണത്തെയണിവര്‍ കളിയാക്കുന്നത്. പറയുന്ന ന്യായങ്ങള്‍ അവരുടെ സൈറ്റില്‍ തന്നെ വായിച്ച് നോക്കുക. ഈ സൈറ്റിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത് അവരുടെ ന്യായം. പക്ഷേ അത് അംഗീകരിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല.
ഒരുപക്ഷേ ഇത് കാണുമ്പോള്‍ അവരെ സ്നേഹിക്കുന്ന ചിലര്‍ക്കെങ്കിലും വേദനിക്കും. മരണം അടുത്തെത്തി എന്നറിഞ്ഞിട്ട് ജീവിക്കുന്നവര്‍ക്കും അവരുടെ മരണത്തെ വേദനയോടെ കാത്തിരിക്കുന്നവര്‍ക്കും ഇത്തരം സൈറ്റുകള്‍ എന്ത് വികാരമാണ് ജനിപ്പിക്കുക എന്നാലോചിച്ചു പോയി.
നാളെയിത് വ്യാപകമായാല്‍ ഒരു പക്ഷേ നമ്മൂടെ നാട്ടിലും ഇത്തരം സൈറ്റുകള്‍ വരില്ല എന്നാരു കണ്ടു? രോഗാതുരനായി ആശുപത്രിയില്‍ കിടക്കുന്ന ഒരു മതനേതാവിന്റെ മരണം, അല്ലെങ്കില്‍ രാഷ്ട്രീയക്കാരന്റെ മരണം ഒക്കെ പ്രവചിക്കാന്‍ ആരെങ്കിലും സൈറ്റ് തുടങ്ങിയാല്‍ ....!! അവനെ വച്ചേക്കില്ല അല്ലേ?.. അതേ ന്യായം ഈ സ്ത്രീക്കും കൊടുത്തു കൂടെ?
::::::::::::::::::::::: X ::::::::::::::::::::::: X::::::::::::::::::::::: X::::::::::::::::::::::: X
ജേഡ് ഗുഡി വംശീയമായി അധിഷേപിച്ചത് ഭാരതത്തെയാണെന്നോ, കറുത്തവരെയാണെന്നോ, അതല്ല ശില്പ്പയെ ആണെന്നോ എന്നൊന്നും തര്‍ക്കിക്കാന്‍ ഞാനില്ല. അതിലും വലിയ അധിഷേപങ്ങള്‍ നിത്യജീവിതത്തില്‍ പലരും അനുഭവിക്കുന്നുണ്ടാവാം. സെലിബ്രിറ്റികളായപ്പോള്‍ വാര്‍ത്തയായി, മല്‍സരത്തില്‍ ശില്പ അത് മുതലെടുത്തു. അത്രമാത്രം.
17 comments:
ഒരാളുടെ ദാരുണ മരണം പ്രവചിച്ച് സമ്മാനം കൊടുക്കുക അല്ലെങ്കില്‍ നേടുക എന്ന ദുഷിച്ച ചിന്താഗതിയുള്ള മനുഷ്യരും അവരുടെ ലോകവുമാണ് എന്നെ ഈ പോസ്റ്റ് ഇടുവാന് പ്രേരിപ്പിച്ചത്. സാധാരണ മരണമായിരുന്നെങ്കില്‍ ഇത്ര വലിയ നീറ്റല്‍ തോന്നില്ലായിരുന്നു. ഇത് ഏത് നിമിഷവും മരണം കാത്തിരിക്കുന്ന ഒരു സ്ത്രീയുടെ മരണത്തെയണിവര്‍ കളിയാക്കുന്നത്. പറയുന്ന ന്യായങ്ങള്‍ അവരുടെ സൈറ്റില്‍ തന്നെ വായിച്ച് നോക്കുക. ഈ സൈറ്റിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത് അവരുടെ ന്യായം. പക്ഷേ അത് അംഗീകരിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല
അനിലിനോട് യോജിക്കാൻ സാധ്യമല്ല.
മരണം ധാരുണമാണ് അനിലിനെങ്ങനെ തോന്നുന്നു. അത് ചിലപ്പോൽ ജീവിക്കുന്നതിലും സുഖമുളള സംഗതിയാണേൻകിലോ,
മരിച്ചവരാരും തിരിച്ച് വന്നിട്ട് ഇത് ദാരുണമാണ് എന്ന് പറഞ്ഞാലേ അത് വേദനാജനകമാണ് എന്ന് പറായാനോക്കൂ.
കണ്ട് നിലക്കുന്നർ ഈ ഞാനടക്കം സങ്കടപ്പെട്ടിട്ടെന്ത് കാര്യം അനിലേ ..
:)
യഥാര്‍ത്ഥത്തില്‍ നമ്മുടെ നാട്ടിലാണ് ഇത്തരം സൈറ്റുകള്‍ വേണ്ടിയിരുന്നത്.. നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രീയ നേതാക്കന്മാര്‍ക്ക്... :)
സൈറ്റിലൂടെ ഒരാളുടെ മരണം പ്രവചിക്കുക നല്ല ഉദ്ദേശത്തിൽ അല്ലെൻകിൽ ഞാൻ എതിർക്കുന്നു. അപമാനിക്കുന്നത് ശരിയായ നിലപാടും അല്ല.
അതല്ല അതിന്റെ ഉദ്ദേശം എൻകിൽ അനുകൂലിക്കുകയും ചെയ്യും അതെ മൻസ്സോടെ തന്നെ.
ഉദ:1. നാളെ ആരെങ്കിലും മനുഷ്യായുസ്സ് അറിയുവാനുളള ഒരു വഴി അല്ലെങ്കിൽ എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടു പിടിച്ചാൽ ഈ പന്നി എന്റെ ആയുസ്സ് എത്ര കാലമുണ്ട് എന്നറിയാൻ വേണ്ടി ചോദിച്ച് നോട്ട് ചെയ്ത് വെക്കും.
ഇനി എന്റെ മരണ തിയ്യതി ആരെങ്കിലും എന്നോട് പറഞ്ഞാൽ അതിവിടെ ഒരു അപമാനിക്കലോ പരിഹാസമോ ആകുന്നില്ല.
2. വേറോരു വിധത്തിൽ പറഞ്ഞാൽ ഒരു ദൂര യാത്ര പോകുന്നവനെ യാതയയപ്പ് നല്കുന്നത് പോലെ സന്തോഷമായി മനസ്സിൽ തങ്ങി നില്ക്കുന്ന ദുഖം കാണിക്കാതെ യാത്രയാക്കുന്നു.
മരണത്തെ ഭയക്കുന്നവനും അത് ഭയാനകമാണ് എന്ന് ധരിക്കുന്നവർക്കുമാണ് ഇത് എപ്പോഴും ദാരുണമായി എന്ന് കാണാതെ കാണാൻ കഴിയുന്നത്.
അനില് ഗുഡിയുടെ രോഗത്തെക്കാളും അവർക്കെതിരെ സംഘടിതമായ സൈറ്റിലൂടെയുളള ആക്രമത്തെ പ്രധാന്യവല്ക്കരിച്ചു എന്ന തോന്നന്നിലാൺ എഴുതിയത്.
# രോഗി രോഗി തന്നെയാണ്, രോഗത്തിലൂടെയുളള ജീവിതം ക്ലേശകരവുമാണ്.
മരണം പ്രവചിയ്ക്കുന്നതും മത്സരമായി അല്ലേ മാഷേ... കഷ്ടം!
ആളുകള്‍ കൊല്ലാന്‍ മത്സരിക്കുന്ന ഇക്കാലത്ത് ഇതും...!
Vayichappol, ee lokathinte pokku engottanennu chinthichupoyi. Nalla post.
പന്നീ....
ഈ പോസ്റ്റ് ഇടുമ്പോള്‍ ഇതിനൊരു വിശദീകരണം വേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. കാരണം മരണം ദാരുണമാണെന്നോ അല്ലെന്നോ ഉള്ളതായിരുന്നില്ല പോസ്റ്റിനാധാരം. പക്ഷേ അങ്ങനെ ഒരു വാക്ക് അതില്‍ വന്നു എന്നതില്‍ പിടിച്ചു തൂങ്ങുന്ന നിങ്ങളോട് ഉത്തരം പറയേണ്ടതുണ്ടല്ലോ.
"മരിച്ചവരാരും തിരിച്ച് വന്നിട്ട് ഇത് ദാരുണമാണ് എന്ന് പറഞ്ഞാലേ അത് വേദനാജനകമാണ് എന്ന് പറായാനോക്കൂ."
ദാരുണമല്ല എന്ന് ആരെങ്കിലും വന്ന് പറഞ്ഞിട്ടുണ്ടോ? ക്യാന്‍സര്‍ വന്ന് മരിക്കുന്നത് വേദനാജനകമാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. ചിലര്‍ സ്വര്‍ഗമുണ്ടെന്ന് പറയുന്നതും ഇങ്ങനെയൊക്കെയല്ലേ? ഉണ്ടെന്ന് ആരും തിരികെ വന്ന് പറഞ്ഞിട്ടില്ലല്ലോ.
ഏതൊരു മരണവും ചിലര്‍ക്കെങ്കിലും ദാരുണമായ ഒരു സംഭവം ആയിരിക്കും. സ്വാഭാവിക മരണമാണെങ്കില്‍ പോലും. മരണപ്പെടുന്നയാളിന്റെ അടുത്ത ബന്ധുക്കള്‍ക്ക് എങ്കിലും. ദാരുണം എന്ന് എഴുതിയത് പത്രത്തിലൊക്കെ കണ്ടു പരിചയിച്ച ഒരു വാക്ക് ആയതുകൊണ്ടാണ്. ഇനി പത്രത്തില്‍ ഇങ്ങനെ കണ്ടാലും ഉടന്‍ വിയോജനക്കുറിപ്പ് എഴുതി അറിയിക്കുമോ? ഇരുപത്തേഴ് വയസ്സുള്ളൊരു സ്ത്രീ ക്യാന്‍സര്‍ വന്ന് മരണം കാത്തിരുന്ന് ഏറ്റുവാങ്ങുന്നത് അവര്‍ക്കും അവരുടെ അടുത്തുള്ളവര്‍ക്കും ദാരുണമായതാണ് എന്ന് തോന്നി.
ഇനി പറയുന്നത് പന്നിക്ക് മനസ്സിലാകും എന്ന് കരുതുന്നു. ഇരിക്കൂറില്‍ ജീപ്പ് ഇടിച്ച് കുറച്ച് കുട്ടികള്‍ മരിച്ച ഒരു സംഭവമുണ്ടായി. അതില്‍ മരിച്ച കുട്ടികളുടെ അന്ത്യം 'ദാരുണ'മാണെന്ന് പറയുമ്പോള്‍ "മരണത്തെ ഭയക്കുന്നവനും അത് ഭയാനകമാണ് എന്ന് ധരിക്കുന്നവർക്കുമാണ് ഇത് എപ്പോഴും ദാരുണമായി എന്ന് കാണാതെ കാണാൻ കഴിയുന്നത്" എന്നൊക്കെ പറയുന്നത് എന്തോ മാനസികപ്രശ്നമാണ്.
എന്നെ സംബന്ധിച്ച് സ്വര്‍ഗ്ഗത്തിലും നരകത്തിലുമോ മരണാനന്തര ജീവിതത്തിലോ, തല്‍ക്കാലം ഞാന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ മരണം എന്നത് ഒരു ജീവിതത്തിന്റെ അവസാനമാണ് എന്ന് കരുതുന്നു. അതില്‍ ഭയന്നിട്ടോ ഒളിച്ചോടിയിട്ടോ കാര്യമില്ല. അനിവാര്യമായതാണ്. പിന്നെ മരണഭയം എന്നത് പട്ടിക്കായാലും പന്നിക്കായാലും മറ്റു മനുഷ്യര്‍ക്കായാലും ഉള്ളീല്‍ ഇത്തിരി ഒക്കെ കാണും എന്ന് തോന്നുന്നു. കൊല്ലാന്‍ പിടിക്കുന്ന കാള പോലും കയര്‍ പൊട്ടിച്ച് ഓടുന്നത് അതുകൊണ്ടായിരിക്കുമല്ലോ.ഈ വിഷയത്തില്‍ ഒരു ഡിബേറ്റിന് ഇപ്പോഴില്ല.
ശ്രീ പറഞ്ഞ "മരണം പ്രവചിയ്ക്കുന്നതും മത്സരമായി " എന്നതായിരുന്നു പ്രധാന പോയിന്റ്.
ഒരാളുടെ മരണം അയാളെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളമെങ്കിലും സുഖകരമായ കാര്യമല്ല. അതുകൊണ്ടുതന്നെ മരണപ്രവചനമത്സരത്തോട് യോജിപ്പുമില്ല. പക്ഷെ ആദ്യമായി കേള്‍ക്കുന്ന കൌതുകത്തിന് അവിടെ പോയി നോക്കി.
ആ സൈറ്റിനോട് വെറുപ്പ് തോന്നുന്നത് മത്സരം കാരണമല്ല. മത്സരം വെറും ഒരു പബ്ലിസിറ്റി ട്രാക്ക് മാത്രം. ആ സൈറ്റ് വ്യക്തിഹത്യയാണ്. മരണം കാത്തുകിടക്കുന്ന ഒരാളിനോടെന്നല്ല, ആരോടും ചെയ്തുകൂടാത്തത്.
അനിൽ ശ്രീ, ഒരു ഡിബേറ്റോ ഒർ നിങ്ങൾ പറഞ്ഞതിന് എതിര് പറയുകയൊ എന്റെ ലക്ഷ്യം അല്ല. മതവും ഇവിടെയില്ല.
എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാൻ പറഞ്ഞത്, എനിക്ക്പറയാനുളള അഭിപ്രായ സ്വതന്ത്യം നിങ്ങളുടെ ബ്ലോഗിൽ ഇല്ലെങ്കിൽ എന്റെ കമ്ന്‍റ്റ് ഞാൻ തന്നെ ഡിലീറ്റ് ചെയ്തോളാം.
:)
ആ സ്വാതന്ത്ര്യമില്ലായിരുന്നെങ്കില്‍ ഞാന്‍ തന്നെ അത് ഡിലിറ്റ് ചെയ്തേനെ..
ഇത് വായിച്ചപ്പോള്‍ ശരിക്കും ഷോക്കായി..
മനസ്സില്‍ ഒരു നീറ്റലും..
“എന്ന ദുഷിച്ച ചിന്താഗതിയുള്ള മനുഷ്യരും അവരുടെ ലോകവുമാണ് എന്നെ ഈ പോസ്റ്റ് ഇടുവാന് പ്രേരിപ്പിച്ചത്“.
ശരിയാണ് അവര്‍ എന്ത് ന്യായം പറഞ്ഞാലും ഈ ചെയ്യുന്ന “തെമ്മാടിതരത്തിന്” അനൂകൂലിക്കുന്നവര്‍ ആരെങ്കിലും കാണുമോ..
ചിന്തകള്‍ പങ്ക് വെക്കുന്നു
മരണം റെക്കോഡ് ചെയ്യണം എന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ സ്വകാര്യതീരുമാനമാണെങ്കിലും, അവര്‍ എന്തിനാണത് ചെയ്യുന്നത്? മരിച്ചുകഴിഞ്ഞിട്ട് അവര്‍ക്ക് തന്നെ കാണാനല്ലല്ലോ. പബ്ലിക്കിന് കാണാനല്ലേ. അങ്ങനെയുള്ള ഒരാളുടെ മരണസമയം പ്രവചിക്കുന്നത് മറ്റൊരു വട്ട്. അതും ഒരൊത്തുകളിയാണോ?
മരണം റിക്കോര്‍ഡ് ചെയ്യണമെന്നല്ല അവര്‍ ഉദ്ദേശിച്ചത്. അവര്‍ ചെയ്തു കൊണ്ടിരിക്കുന്ന വര്‍ക്കിന്റെ സ്ഥലത്ത് തന്നെ, അതായത് ടി.വി ഷോയുടെ ഷൂട്ടിങ്ങിനിടയില്‍ തന്നെ മരണം വരട്ടെ എന്നാണവര്‍ പറഞ്ഞത്. ചില നാടക നടന്മാര്‍ സ്റ്റേജില്‍ തന്നെ മരിക്കണം എന്ന് ആഗ്രഹം പറയുന്നപോലെ.
മരണത്തെ പരാജയപ്പെടുത്താന്‍ സര്‍വ്വേശ്വരന്‍ അവരെ അനുഗ്രഹിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
അവര്‍ മുമ്പ് എന്ത് ചെയ്തു/പറഞ്ഞു എന്നത് ഒരിക്കലും മരണം പ്രവചിക്കാന്‍ ഒരു സൈറ്റ് ഉടക്കാന്‍ ശ്രമിച്ചവരെ ന്യായീകരിക്കാന്‍ കഴിയില്ല.
കാരണം മരണം ആരുടെയായുലും വിഷമം തോന്നുന്നത് തന്നെ.ബ്രിട്ടനില്‍ ആറായിരം പേര്‍ പ്രതിവര്‍ഷം ഒവേറിയന്‍ കാന്‍സര്‍ വന്നു മരിക്കുന്നു.ജേഡ് ഗുടിയുടെ മരണം സ്ത്രീകളെ ഈ രോഗത്തിനെതിരെ അവബോധം ഉണ്ടാക്കാന്‍ സഹായിക്കട്ടെയെന്നു ബ്രിട്ടനിലെ അര്‍ബുദരോഗ വിദഗ്ദര്‍ അഭിപ്രായപ്പെടുകയുണ്ടായി.
എന്തായാലും ചെറുപ്പത്തിലെ ഇങ്ങനെയൊരു ദുരന്തം ഏറ്റുവാങ്ങുന്ന ജേഡ് ഗുഡിയോട് നമ്മുടെ വിഷമം കാട്ടാനെ നമുക്കാവൂ.
മരണം ഒരു റിയാലിറ്റി ഷോ ആക്കാനുള്ള ശ്രമം.
അതേ സമയം
പന്നിയുടെ വാദഗതികള്‍ വിചിത്രം തന്നെ!!!
Post a Comment