ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന്‍ മകന്‍ അമ്മയോട് ചോദിച്ചു "കോണ്ടം എന്നാലെന്താണമ്മേ? എന്തിനുപയോഗിക്കുന്നതാണത്? "
എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ ഒരു നിമിഷം കുഴങ്ങിയ അമ്മ സത്യസന്ധമായി ഉത്തരം പറഞ്ഞു കൊടുത്തു.
" മോനേ,,, അമ്മ അതുപയോഗിച്ചിട്ടില്ലാത്തതിനാല്‍ അതിനെപറ്റി അറിയില്ല..."
XX ::::::::::::::::::::::::::::::::::::::::::::::: XX
നിങ്ങള്‍ തന്നെ പറയൂ... ഇങ്ങനെയൊക്കെ കുട്ടികള്‍ ചോദിക്കുമ്പോള്‍ എന്തു പറയും?
34 comments:
കോണ്ടം എന്നാലെന്താണമ്മേ?
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന്‍ മകന്‍ അമ്മയോട് ചോദിച്ചു "കോണ്ടം എന്നാലെന്താണമ്മേ? എന്തിനുപയോഗിക്കുന്നതാണത്? "
10 വയസ്സുകാരന് സത്യസന്ധമായ ഒരു ഒരുത്തരം കൊടുക്കണം അനില്‍ശ്രീ. 13 വയസ്സുകാരന്‍ അച്ഛനകുന്ന ഈ കാലത്ത്, 10 വയസ്സ് പക്ഷികളെയും തേനീച്ചകളെയും പറ്റി അറിയേണ്ട്ടത് തന്നെ ആണ്. അറിവില്ലായ്മ ഒരിക്കലും അതില്‍ നിന്നു മാറിനില്‍ക്കാനുള്ള കാരണമല്ല. കഴിയ്മുമെങ്കില്‍ ഇനി ആ പരസ്യം കാണുമ്പൊള്‍ ഒരു അവസരമായി കണക്കാക്കി അവനെ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കൂ.. അല്ലെങ്കില്‍ പറ്റിയ പുസ്തകങ്ങള്‍ വാങ്ങി കൊടുക്കൂ..
കവിത,
ഇത് എന്റെ ഒരു സുഹൃത്ത് പങ്ക് വച്ച അനുഭവമാണ്. നാളെ എന്റെ മകനും ഇത് ചോദിച്ചേക്കാം...
ഒരു ആണ്‍കുട്ടിയെ സംബന്ധിച്ച് പത്തു വയസ്സ് അതിന് പറ്റിയ പ്രായമാണെന്ന് എനിക്ക് തോന്നുന്നില്ല.ആണോ? ഇന്നാളും ഈ വിഷയത്തെ പറ്റി ആ പോസ്റ്റ് കണ്ടിരുന്നു.
ഇന്നത്തെ പത്തു വയസ്സുകാരന്‍ 2-3 കൊല്ലം കൊണ്ടു ജീവശത്രപരമായി അച്ഛനകാനുള്ള വളര്ച്ച നേടുമെന്നിരിക്കെ അവന്‍ ഇതു അറിയേണ്ടത് തന്നെ അല്ലെ?
അനില്‍ശ്രീ,
കാലം മാറി.
കുട്ടികളെ പറ്റിക്കാന്‍ ശ്രമിച്ചാല്‍ വിപരീത ഫലമാണ് ഉണ്ടാവുക.
എന്റെ മോള്‍ മൂന്നാം ക്ലാസ്സില്‍, അത് എയിഡ്സ് എന്ന രോഗം തടയാനുള്ള സാധനമാണെന്നു പറഞ്ഞ് തല്‍ക്കാലം തടിതപ്പി.
പക്ഷെ അലമാരിയില്‍ നിന്നും പാക്കറ്റെടുത്ത് തിരിച്ചും മറിച്ചും നോക്കിയപ്പോള്‍ അവള്‍ എന്തു കരുതിയെന്ന് ആലോചിച്ചിട്ട് പിടികിട്ടിയില്ല.
അനില്‍ശ്രീ, ഇതേ വിഷയത്തില്‍ ഞാനും ഒരു പോസ്റ്റിട്ടിരുന്നു. അതിലെ പ്രതികരണങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ, പ്രത്യേകിച്ച് സ്ത്രീജനങ്ങളുടെ.
പതിമൂന്ന് വയസ്സില്‍ അച്ഛനായി എന്നത് കൊണ്ട് മാത്രം പത്ത് വയസ്സ് എന്നത് ലൈംഗീക വിദ്യാഭ്യാസത്തിനുള്ള പ്രായമായി കണക്കാക്കാമോ? ജീവശാസ്ത്രം എന്ന പുസ്തകം ഞാന്‍ പഠിക്കാന്‍ തുടങ്ങിയത് ആറാം ക്ലാസ് മുതലാണ്. അതില്‍ തന്നെ ലൈംഗീക പഠനം ആരംഭിച്ചത് എട്ടാം ക്ലാസില്‍ ആണെന്നാണോര്‍മ്മ. അതായത് പതിമൂന്നാം വയസ്സില്‍.
ഇന്ന് കാലം മാറി. പത്ത് വയസ്സുകാരന്‍ പഠിക്കുന്നത് നാലാം ക്ലാസ്സിലാണ്. ആധുനിക ലോകത്ത് കുട്ടികള്‍ക്ക് ഇന്ന് കൂടുതല്‍ അറിവുകള്‍ നേടാന്‍ സാധിക്കുന്നു. പക്ഷേ അപ്പോഴും പക്വതയോടെ ഈ കാര്യങ്ങള്‍ പഠിക്കാന്‍ ഒരു നാലാം ക്ലാസ്സുകാരന് കഴിയുമോ എന്നതാണ് എന്റെ സംശയം. വയസ്സല്ല പ്രധാനം.
മറ്റു ജീവജാലങ്ങളുടെ ലൈംഗീക പ്രക്രിയ മനസ്സിലാക്കാന്‍ ഈ പ്രായത്തില്‍ അവസരം കൊടുക്കാമായിരിക്കും. അല്ലാതെ മനുഷ്യരിലെ ലൈംഗീക ബന്ധത്തെക്കുറിച്ചൊക്കെ മനസ്സിലാക്കാന്‍ എന്തെല്ലാം പറഞ്ഞു കൊടുക്കേണ്ടി വരും?
അനില്‍ശ്രീ, കൊണ്ടതിന്റെ ഉപയോഗം 10 വയസുക്കാരന് അത്ര കൃത്യമായി (പച്ചക്ക്) പറഞ്ഞു കൊടുക്കണം എന്നല്ല ഇതിന്റെ അര്ത്ഥം. എന്നാലും അറിയില്ല, ഞാന്‍ അത് ഉപയോഗിചിടില്ല എന്നെല്ലാം പറയുന്നതു തീര്ത്തും ആരോഗ്യകരമല്ല. അനില്ബ്ലോഗ് പറഞ്ഞ പോലെ എയിഡ്സ് വരാതിരിക്കാനുള്ള ഒരു സൂത്രം ആണ് എന്ന് ചെറിയ കുട്ടികളോട് പറയുന്നതു ഒരു നല്ല ഉത്തരം ആണെന്ന് തോന്നുന്നു. 10 വയസ്സുകരനോട് പറയണ്ട പോട്ടെ, പക്ഷെ ഒരു 14 വയുസ്സ്കാരന്‍ ഇതിന്റെ ശരിയായ ഉപയോഗം അറിയേണ്ടതല്ലേ? നമ്മള്‍ ഈ പ്രായത്തില്‍ ആണിത് അറിഞ്ഞത്, അത് കൊണ്ടു അവനും അപ്പോള്‍ അറിഞ്ഞാല്‍ മതി എന്ന് വിചാരിക്കുന്നതും ശരി അല്ല.
ഞാനും ഒരു കോണ്ടം കഥ എഴുതിയിരുന്നു. 2-3 ദിവസങ്ങള്‍ക്കു മുന്പ്.ഇതൊരു വല്ലാത്ത പുലിവാലു തന്നെ?
ഇത് ഒരു നുറുങ്ങ് ആയി പോസ്റ്റ് ചെയ്യണമെന്നായിരുന്നു പ്ലാന്‍..
അമ്മ പറഞ്ഞത് സത്യമാണല്ലോ.. അമ്മയല്ലല്ലോ, അച്ഛനാണല്ലോ ഉപയോഗിക്കുന്നത്.
അങ്ങനെ വെറുതെവസാനിപ്പിക്കാതെ അവസാനത്തെ ഒരു ചോദ്യം മനപൂര്‍വ്വം ചേര്‍ത്തതാണ്.
പതിനാലു വയസ്സുകാരന്‍ അറിഞ്ഞിരിക്കേണ്ടത് തന്നെ.. ഞാന്‍ ചോദിച്ചത് പത്തു വയസ്സ്കാരനെ പറ്റിയാണ്. കവിതാ, പല കാര്യങ്ങളും പുസ്തകത്തില്‍ പഠിക്കുന്നതിനു മുമ്പേ തന്നെ പഠിക്കുന്നതാണ്. അത് കൂട്ടുകാരുടെ അറിവ് പോലെയിരിക്കും പോലെയിരിക്കും. അതായത് കൂട്ടുകാരില്‍ നിന്ന് പലതും പഠിക്കും എന്നര്‍ത്ഥം.
കോണ്ടം.. കോണ്ടം.. എന്നു പാട്ടു പാടി നടക്കുന്നു എന്റെ ഏഴു വയസ്സുകാരന്‍ പുത്രന്‍.. അടുത്ത വര്‍ഷം ഗോമ്പറ്റീഷന് പാടാമെന്ന് ഞാനും :)
ലൈംഗികത വളരെ ചെറുപ്രായത്തിലെ കൊച്ചുകുട്ടികളുടെ മനസ്സില്‍ വളരെ അധികം മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പത്തുവയസ്സില്‍ കുട്ടിയോട് എല്ലാം 'പച്ചയായി' തുറന്നു പറയണം എന്നില്ലെങ്കിലും ലൈംഗികതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തീര്‍ച്ചയായും അനിവാര്യം തന്നെ ആണ്. കുട്ടികള്‍ പീഢിപ്പിക്കപ്പെട്ടാലും വീട്ടുകാര്‍ ഒന്നും അറിയാത്തതിന്റെ പ്രധാന കാരണം വീട്ടില്‍ തുറന്നുപറയാനുള്ള സാഹചര്യം ഇല്ല എന്നതാണ്. കുട്ടികളുടെ ചോദ്യം പുച്ഛിച്ചു തള്ളാതെ നോക്കണം. തീര്‍ച്ചയായും പതിമൂന്നോ പതിനാലോ വയസ്സുള്ളപ്പോള്‍ ഈ ചോദ്യം ചോദിച്ചാല്‍ ശരിയായ ഉത്തരം പറഞ്ഞു കൊടുത്തിരിക്കേണ്ടത് ആണ് (ഇപ്പോള്‍ കുട്ടികള്ക്ക് അതിന്‍റെ ആവശ്യം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. ഗൂഗിള്‍ സെര്‍ച്ച് ചെയ്താലോ, കൂട്ടുകാരില്‍ നിന്നോ ഒക്കെ കിട്ടാവുന്നത് ആണ്. പണ്ടും പതിമൂന്നു പതിനാലു വയസ്സില്‍ ഇതൊക്കെ അറിയാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല)
ഓ.ടോ: ഇത് വായിച്ചപ്പോള്‍ പഴയ ഒരു കഥ ഓര്‍മ്മ വന്നു. എന്‍റെ നാട്ടിലെ ഒരു കടയില്‍ ഊണ് സമയത്ത് സാധനം എടുത്തു കൊടുക്കാനായി മകനെ നിര്‍ത്തിയ ഒരു കടക്കാരന്റെയും കസ്റ്റമറുടെയും കഥ. കൊച്ചുമകന്‍ വില വിവരങ്ങള്‍ എല്ലാം ചോദിച്ച കൂട്ടത്തില്‍ കടയില്‍ വച്ചിരിക്കുന്ന കോണ്ടം എന്താണെന്നും അതിന്‍റെ വിലയും ചോദിച്ചു. അത് എലിവിഷമാണെന്നും അതിന്‍റെ വില എത്രയാണെന്നും അച്ഛന്‍ ഒഴുക്കന്‍ മട്ടില്‍ പറയുകയും ചെയ്തു.
കഷ്ടകാലത്തിന് ഉച്ചയ്ക്ക് എലിവിഷം വാങ്ങാനായി ഒരു അപ്പൂപ്പന്‍ എത്തുകയും പയ്യന്‍സ് ഈ 'എലിവിഷം' പൊതിഞ്ഞു കൊടുക്കുകയും, അപ്പൂപ്പന്‍ വീട്ടില്‍ കൊണ്ടുപോയി 'എലിവിഷം' കണ്ട് ഈ എലിവിഷം കൊണ്ട് എങ്ങിനെയാ എലിയെ പിടിക്കുന്നതെന്ന് അയല്‍പക്കംകാരോട് ചോദിക്കുകയും ചെയ്തെന്ന് നാട്ടിലെ സംസാരം.
ഹഹ..വല്ലഭന്‍ ഭായിയുടെ ഓഫ് വല്ലാത്ത ഓഫായിപ്പോയി..!
മുമ്പ് ഞാനും ഇതുപോലത്തെ ഒരെണ്ണം ഇട്ടിരുന്നു അനില്‍ ഭായി ദേ അത് ഇതാണ്
ഭാഗ്യം...ഞാന്‍ രക്ഷപ്പെട്ടു....ഇത് എന്റെ മുഖത്ത് നോക്കി ആരും ചോദിക്കില്ല..കാരണം ആദ്യ പാപം ഞാനിതുവരെ ചെയ്തില്ല...:):):):)
ശ്രീവല്ലഭന്‍, ഒരു കഥയോട് കൂടിയ നീണ്ട ഒരു മറുപടിക്ക് നന്ദി. കോണ്ടത്തെ കുറിച്ച് പറഞ്ഞു കൊടുക്കണമെങ്കില്‍ ലൈംഗീകബന്ധം എന്തെന്ന് പറഞ്ഞു കൊടുക്കണമല്ലോ. പത്തു വയസ്സുകാരന് അതിനുള്ള പ്രായമായോ എന്നറിയില്ല.. പതിനാല് ശരി..
കുഞ്ഞാ .. പോസ്റ്റ് ഞാന്‍ വായിച്ചിരുന്നു.
ചാണക്യാ.. ആദിപാപം ചെയ്യാന്‍ പരിപാടിയൊന്നിമില്ലേ :)
കാര്യങ്ങള്‍ മക്കള്‍ക്ക് (ആണായാലും പെണ്ണായാലും) പറഞ്ഞു കൊടുക്കണം. അമ്മക്കറിയില്ല എന്നത് അവനും സത്യസന്ധമായി തോന്നിയിരിക്കാം. പക്ഷെ അതറിയും എന്ന് കവന്‍ കരുതുന്ന പുറത്ത് ഏതെങ്കിലും ചേട്ടന്മാരോടവന്‍ ചോദിക്കാന്‍ സാധ്യത ഇല്ലേ? ആണ്‍കുട്ടികളെ പോലും പീഡിപ്പിക്കുന്ന കാലമാണ്. ഒരു പത്തു വയസ്സുകാരനെ വഴിതെറ്റിക്കാന്‍ ഉത്തരം പറഞ്ഞു കൊടുക്കുന്ന ചേട്ടന്മാര്‍ക്ക് കഴിയും.
അതുകൊണ്ട് ആ അമ്മ അവന് അച്ഛന്‍ കൂടി വന്നിട്ട് ലളിതമായ രീതിയില്‍ പറഞ്ഞു കൊടുക്കാമായിരുന്നു. ഒപ്പം ഇത്തരം ചോദ്യങ്ങള്‍ പുറത്ത് ആരോടും ചോദിക്കണ്ട എന്നും പറഞ്ഞു കൊടുക്കാം.
എയ്ഡ്സ് ദിനം വന്നാല്‍ അവിഹിത ലൈംഗിക ബന്ധത്തെ വിമര്‍ശിച്ചു കാണുക വളരെ വിരളം. മറിച്ച് കോണ്ടത്തിന്റെ പരസ്യം പ്രചുരപ്രചാരം നേടുന്നു. ബസ് സ്റ്റാന്റുകളിലും കോളേജ് പരിസരത്തും ഫ്രീയായി കോണ്ടം വിതരണമാണ് December 1 ന്റെ പ്രധാന സാമൂഹ്യപര്‍ഷ്ക്കരണ പരിപാടി. സമൂഹം മൊത്തത്തില്‍ ഒഴുകുന്നതെങ്ങോട്ടെന്ന് ഒരു പിടിയുമില്ല..
കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നതിനോട് യോജിപ്പില്ല. അത് വലിയവര്‍ക്കുള്ളതാണ്. മോന് വലിയ പ്രായമാകുമ്പോള്‍ മനസിലാകും കേട്ടോ....
Kuttikal ellavarilninnum padikkunnundu. Itharam kaaryangal 'Ilakkum mullinum' kedillatha reethiyil kaikaryam cheyyanam. (Ennuvachu avare 'pottan kalippikkaruthu')
ലൈംഗികവിദ്യാഭ്യാസം പ്രാധാന്യം അര്‍ഹിക്കുന്നു...
പത്തു വയസുകാരന് കാര്യം പറഞ്ഞുകൊടുത്തില്ലെങ്കില്‍ അവന്‍ ക്ലാസില്‍ പോയി സുഹൃത്തുക്കളോട് ചോദിക്കും. തെറ്റായ വിവരങ്ങള്‍ കിട്ടിയേക്കാം... അതിനേക്കാളുപരി ഗുപ്തമാക്കി വെക്കുന്ന "ആ സംഗതി" അവനില്‍ കൂടുതല്‍ കൂടുതല്‍ കൗതുകമുണര്‍ത്തും...
മുലയെന്നു കേള്‍ക്കുമ്പോല്‍ അശ്ലീലമാവുന്ന തലമുറയല്ല നമുക്കു വേണ്ടത്...
OT:-
എന്റെ പത്തുവയസ്സില്‍ ഞാന്‍ ധരിച്ചിരുന്നത് മൂഡ്സ് എന്നാല്‍ , ജെംസ് പോലുള്ള എന്തോ മിട്ടായി ആകും എന്നാണ്. ( അതിന്റെ കവര്‍ പരസ്യത്തില്‍ കണ്ടീട്ട്).... വില കൂടിയ റ്റൈപ ആയതിനാല്‍ നമുക്കു കിട്ടുന്നില്ല എന്നും ധരിച്ചു.... കാലം ഒരുപാടെടുത്തു തെറ്റിദ്ധാരണകള്‍ മാറാന്‍
കാലം മാറി മാഷേ.കുട്ടികള്‍ക്ക് കാര്യങള്‍ നമ്മള്‍ പറഞ് കൊടുത്തില്ലങ്കില്‍ അവര് വല്ല വഴിക്കും പോയി അറിഞ് നശിക്കുന്നതിനേക്കാള്‍ നല്ലതല്ലേ അറിയേണ്ട രീതിയില്‍ നമ്മള്‍ പറഞ് കൊടുക്കുന്നത്. വിദ്യാലയങളില്‍ ലൈംഗിക വിദ്യാഭ്യാസം തുടങേണ്ട കാലതികൃഅമിച്ചിരിക്കന്നു എന്നാണ് എന്റെ വാദം....
ക്വാണ്ടം തിയറി പറഞ്ഞു കൊടുക്കൂ!!
ഈയുള്ളവന്‍ പഠിച്ചത് കൂട്ടുകാരിലൂടെയാണ്. അന്നൊക്കെ കോണ്ടം എന്നല്ല പറയുന്നത്, നാട്ടിന്‍പുറത്ത് "നിരോധ്" മാത്രം. എട്ടാം ക്ലാസ്സില്‍ രണ്ടു കൊല്ലം ഒരേ ബഞ്ചില്‍ ഇരുന്നു പഠിച്ച ഉണ്ണിയാണ് പലതും പറഞ്ഞു തന്നത്. ദിവസവുമുള്ള അഞ്ചു കിലോമീറ്റര്‍ സ്കൂളിലേക്കും തിരിച്ചുമുള്ള (5+5) കാല്‍നട യാത്രയില്‍ അവനാണ് ഇത്തരം പല കാര്യങ്ങളും നല്ല തെറികളും മറ്റും പഠിപ്പിച്ചത്! ഈയുള്ളവന്‍റെ ഗുരു! ഇപ്പോഴും ഉണ്ണിയെ ബഹുമാനത്തോടെ ഓര്‍ക്കുന്നു! ഇതൊക്കെ മനസ്സിലാക്കിയിട്ടു അതുവഴി സ്കൂളില്‍ നിന്നും വരുന്ന പെണ്‍കുട്ടികളെ കാണുമ്പോള്‍ ഉള്ള നാണം ആലോചിക്കാന്‍ കൂടി വയ്യ!
പിന്നെ സെക്കന്റ് ഗ്രൂപ്പിന് മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുമ്പോഴാണ് എല്ലാ സുവോളജിയും മനസ്സിലാക്കുന്നത്! ആ വിഷയം പഠിക്കാന്‍ ധാരാളം സമയം ലൈബ്രറിയില്‍ വിനിയോഗിച്ചു!
കൊച്ചുകുട്ടികള്‍ ചോദിച്ചാല്‍ ഭാഗ്യം എന്ന് വേണം കരുതാന്‍. അവര്‍ക്ക് ജീവശാസ്ത്രപരമായ നല്ല ഭാഷയില്‍, ഒരു സങ്കോചവും കൂടാതെ, അത് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക എന്നാണു ഈയുള്ളവന്‍റെ അഭിപ്രായം.
വളരെ നിസ്സാരമെന്നു തോന്നുന്ന ഇത്തരം ചോദ്യങ്ങള്‍ നമ്മെ കുഴക്കാറുണ്ടെന്നതാണ് സത്യം... ഒരിക്കല്‍ അയല്‍ വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കെ ഒരു സ്റ്റേഫ്രീയുടെ പരസ്യം കണ്ട് അവിടെ ഇരുന്ന 10 വയസ്സുകാരി പെണ്‍കുട്ടി ചോദിച്ചു എന്താ അതെന്ന്... വീടിന്റെ ഉടമ ഒരു പ്രായമുള്ള സ്ത്രീയാണ്.... അവര്‍ക്കും അറിയില്ല അതെന്താണെന്ന്.... അവര്‍ പറഞ്ഞു “അതു വല്ല ബേക്കറി പലഹാരങ്ങളും ആയിരിക്കുമെടീ മോളെ” എന്ന്... കുട്ടി എന്റെ നേരെ തിരിഞ്ഞ് ഒരു ചോദ്യം “ആണോ ചേട്ടാ”?? അവിടിരുന്നു ഉരുകി എന്നു പറഞ്ഞാല്‍ മതിയല്ലോ.... ആണെന്നോ അല്ലെന്നോ പറയാതെ ഒന്നു തലകുലുക്കി വേഗം അവിടെ നിന്നു വലിഞ്ഞു...
കുട്ടികളില്‍ ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യമാണ്... ഒരു സംശയവും ഇല്ല.... അല്ലെങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ അവര്‍ മറ്റു വഴികള്‍ ചിന്തിക്കും... ഇവിടെ ഒരു പ്രായമായ സ്ത്രീയോട് ആയതുകൊണ്ട് അത്തരം ഒരു ഉത്തരം കിട്ടി.... എന്നാല്‍ ഒരു കാമഭ്രാന്തനോടാണ് ചോദിച്ചിരുന്നതെങ്കില്‍ അതും മറ്റാരും ഇല്ലാത്ത ഒരവസരത്തിലോ മറ്റോ???
കുട്ടികളില്‍ ലൈംഗിക വിദ്യാഭ്യാസം തീര്‍ച്ചയായും വേണം... അതു കിട്ടേണ്ടത് അച്ഛനമ്മമാരില്‍ നിന്നാണന്നതില്‍ ഒരു തര്‍ക്കവും ഇല്ല....
കോണ്ടത്തെക്കുറിച്ച് ചോദിച്ച മകനോട് ഇത്രേങ്കിലും പറയാമായിരുന്നു.... “കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷിത മാര്‍ഗ്ഗമാണെന്നെങ്കിലും”....
കൂടുതല്‍ ചോദ്യങ്ങള്‍ അവനില്‍ നിന്നുണ്ടായാല്‍ അതു നിനക്കു കുറച്ചുകൂടി പ്രായമാകുമ്പോള്‍ മനസ്സിലാക്കി തരാം എന്നും പറയാം!
അങ്കിള്‍, ആ പോസ്റ്റ് അന്ന് തന്നെ കണ്ടിരുന്നു, പക്ഷേ കമന്റുകള്‍ ഇന്നാണ് കണ്ടത്.. (വിശദമായി വായിക്കാന്‍ ഇന്നലെയും സമയം കിട്ടിയില്ല, അതാണ് ഇന്നലെ മറുപടി ഇടാഞ്ഞത്). പലയിടത്തും പലര്‍ക്കും പല അഭിപ്രായങ്ങളാണ്. സദാചാരം എന്ന വിഷയത്തിലേക്കൊന്നും തല്‍ക്ക്കാലം ഇല്ല. കാരണം സദാചാരത്തിന്റെ അതിര്‍ത്തികള്‍ എവിടെയാണ് എന്ന് ഓരോരുത്തരും തീരുമാനിക്കട്ടെ.
പത്തു വയസ്സുകാരന് ലൈംഗീക വിദ്യാഭ്യാസത്തിനുള്ള പക്വത ആയി എന്ന് എനിക്കു തോന്നുന്നില്ലെങ്കിലും കുറച്ചൊക്കെ ആകാം എന്നാണ് പലരും ഇവിടെ പറഞ്ഞു കാണുന്നത്. ശരിക്കും പത്ത് വയസ്സ് എന്നത് അത്ര വലിയ പ്രായമാണോ?
നാളെ എന്റെ മകന്‍ ഈ ചോദ്യം ചോദിക്കുമ്പോള്‍ എന്തു പറയണം എന്നതിനുള്ള ഒരു പ്രിപ്പറേഷന്‍ ആണ് ഞാന്‍ ഇവിടെ നടത്തിയത് എന്ന് പറയാം. ശ്രീ വല്ലഭന്‍ പറഞ്ഞപോലെ ഇക്കാലത്ത് രണ്ടാം ക്ലാസ്സില്‍ മുതല്‍ കുട്ടികള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്താണ് പഠിക്കുന്നത്. (സ്വന്തം അനുഭവം). അപ്പോള്‍ ഒരു പക്ഷേ അവന്‍ തന്നെ condoms സേര്‍ച്ച് ചെയ്തു കൂടായകയില്ല.
ആ അമ്മ യാഥാര്‍ത്ഥത്തോടടുത്ത ഒരുത്തരം നല്‍കി എന്ന് കരുതുക, അതില്‍ അവസാനിക്കുന്നില്ല അവന്റെ സംശയം. അപ്പോള്‍ കൂടുതല്‍ വിശദീകരിച്ചു കൊടുക്കാന്‍ അമ്മക്ക് സാധിച്ചു എന്ന് വരികില്ല. അപ്പോഴും അവന്‍ അത് മറ്റുള്ളവരോട് ചോദിക്കാനുള്ള സാഹചര്യം അവശേഷിക്കുന്നു.
ഞാന്‍ ഈ പറഞ്ഞത് ആണ്‍കുട്ടികളെ കുറിച്ച് മാത്രമാണ്. ഇനി ഇതിന്റെ മറുവശം ചിന്തിച്ചാല്‍ പത്ത്-പതിനൊന്ന് വയസ്സായ പെണ്‍കുട്ടിക്ക് ലൈഗീകപാഠങ്ങള്‍ പകര്‍ന്നുകൊടുക്കേണ്ടി വരുമെന്നതും ശരിയാണ്. അപ്പോഴേക്കും മാസമുറ തുടങ്ങുന്ന കുട്ടികള്‍ ആണ് ഇക്കാലത്ത് ഏറെയും. അങ്ങനെ ചിന്തിച്ചാല്‍ ആണ്‍കുട്ടികള്‍ക്കും പതിനൊന്ന് -പന്ത്രണ്ട് വയസ്സു മുതല്‍ ജീവജാലങ്ങളുടെ പ്രജനനത്തെ പറ്റി പറഞ്ഞു കൊടുക്കാം അല്ലേ?
ന്യൂട്ടന്റെ ക്വാണ്ടം തിയറിയെക്കുറിച്ചു പറഞ്ഞു കൊടുത്തു തടി തപ്പുക. :)
അനില്‍ ഇതേപ്പറ്റി എഴുതിയതു നന്നായി. ഈ പരസ്യം കേട്ടുതുമുതല്‍ ഇതൊന്നെഴുതണം എന്നുവിചാരിച്ചിരുന്നതുമാണ്. ഒരു ദിവസം എന്റെ കുട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും “എടാ കോണ്ടം...എന്നു ഒമ്പതുവയസുകാരി ഉണ്ണിമോളും....” “നീപോടീ കോണ്ടമേ .“. എന്നു നാലുവയസുകാരന്‍ മനുക്കുട്ടന്‍ തിരിച്ചും കാറിലിരുന്നുവിളീക്കുന്നതു കേട്ടപ്പോളാണ് ഞാനിതിന്റെ ഉറവിടം അന്വേഷിച്ചത്. അത് ഒരു തത്തയുടെ പേരാണെന്ന് ഉണ്ണിമോള്‍ പറഞ്ഞുതരികയും ചെയ്തു. പിന്നീട് പരസ്യം കണ്ടപ്പോഴാണ് സംഗതി പിടികിട്ടിയത്. ഇപ്പോഴേതായാലും പരസ്യം ടി.വിയില്‍ ഇല്ല.
വളരെ ക്രിയേറ്റീവായ പരസ്യങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഇന്ത്യയിലെ പരസ്യക്കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ വളരെ മുമ്പിലാണെന്ന് ഒരു സംശയവുമില്ല. എസ്.ബി.ഐ. ലൈഫ്, ഐഡിയ തുടങ്ങിയ പരസ്യങ്ങള്‍ ഉത്തമ ഉദാഹരണം. അതിനുപകരം ഇമ്മാതിരി തലതിരിഞ്ഞ പരസ്യങ്ങളികൂടീ ആശയങ്ങള്‍ തിരുകിയാല്‍ തത്തയുടെ പേരാണ് കോണ്ടം എന്നുകുട്ടികള്‍ മനസിലാക്കിയതുപോലെയേ അതു ഫലം ചെയ്യൂ. .
പണ്ടൊരു കഥ കേട്ടിട്ടുണ്ട്. ആദിവാസികളെ കുടുംബാസൂത്രണം പഠിപ്പിക്കുവാന്‍ കുറേപ്പേര്‍ കാട്ടിലെത്തിയെന്നും കോണ്ടത്തിന്റെ ഉപയോഗമെങ്ങനെയെന്ന് മുളയുടെ കിളുന്തില്‍ കാണിച്ചുകൊടുത്തത്രെ. പിറ്റേന്ന് കാട്ടിലെ സകല മുളയുടെ കിളുന്തിലും ആദിവാസികള്‍ തങ്ങള്‍ക്കുകിട്ടിയ കോണ്ടങ്ങള്‍ ഇട്ടുവച്ചു എന്നാണ് ആ കഥ.
ഇവിടെ പലരും പറഞ്ഞതുപോലെ ഏതുപ്രായത്തിലെ കുട്ടികള്‍ ചോദിച്ചാലും ഉടന്‍ പറഞ്ഞുകൊടുക്കേണ്ട ഒന്നാണിതെന്ന് എനിക്ക് തോന്നുന്നില്ല, കാരണം കുട്ടികള്‍ക്ക് ലൈംഗികത എന്തെന്നറിഞ്ഞുവരുന്ന പ്രായം കൌമാരപ്രായമാണ്. ആ പ്രായത്തിലുള്ള കുട്ടി ഇതുചോദിച്ചു പറഞ്ഞുകൊടുത്താല്‍ മാത്രമേ ഇതെന്തെന്ന് മനസ്സിലാകൂ. പകരം അഞ്ചുവയസുകാരനോടോ പത്തുവയസുകാരിയോടോ പറഞ്ഞുകൊടൂത്താല്‍ മനസ്സിലാവണം എന്നു യാതൊരു പ്രതീക്ഷയും വേണ്ട. ഓരോന്നും അറിയേണ്ട, മനസ്സിലാവേണ്ട ഒരു പ്രായം ഉണ്ട്. അന്ന് അതാതു കാര്യങ്ങള്‍ മനസ്സിലായാല്‍ മതി. അമേരിക്കയിലെ പതിമൂന്നുവയ്സുകാരന്‍ ജീവിക്കുന്ന ചുറ്റുപാടിലല്ല നമ്മുടെ കുട്ടികള്‍ വളരുന്നത്. അനിലിന്റെ അഭിപ്രായങ്ങളോടു യോജിക്കുന്നു. ഇവിടെ അഭിപ്രായം പറഞ്ഞവരില്‍ എത്രപേര്‍ കൊച്ചുകുട്ടികളുടെ അച്ഛന്‍ / അമ്മ ആണ്!!
ഇത് അമ്മ എന്നോടാണ് ചോദിച്ചത്.
കൊള്ളാം!!
അന്നരേ ആ റ്റീച്ചറിനോട് പറഞ്ഞതാ ആറാം ക്ലാസ്സില്‍ പോയി ക്വാണ്ടം തിയറീന്ന് പറഞ്ഞേക്കരുതെന്ന് ..
********
ഞാന്‍ പഠിച്ച സ്കൂളിന് തുറന്നുകിടക്കുന്ന ഒരു ഹോള്‍ (hall)ഉണ്ടായിരുന്നു. ചുറ്റുമതില്‍ ഒരു ചടങ്ങായതുകൊണ്ട് തെരുവില്‍ സ്വയം വില്‍ക്കുന്ന പെണ്ണുങ്ങള്‍ കസ്റ്റമേഴ്സിനെ രാത്രി അവിടെ കൊണ്ടുവരുമായിരുന്നു. ചില പ്രഭാതങ്ങളില്‍ ഉപയോഗ ശൂന്യമായ അടിയുടുപ്പുകളും ഉപയോഗം കഴിഞ്ഞ കോണ്ടവും ഒക്കെ അവീടെ കണ്ടൂകൊണ്ടായിരുന്നൂ സ്കൂള്‍ ദിനത്തിന്റെ തുടക്കം. അദോണ്ട് ഏഴാം ക്ലാസ്സിനുമുന്നേ ഈ സംഗതി എന്താണെന്ന് മനസ്സിലാക്കാനുള്ള യോഗമുണ്ടായിട്ടുണ്ട്...സ്കൂളിലെ ചേട്ടന്‍സായിരുന്നു ഗുരുക്കന്മാര്‍ എന്നേയുള്ളൂ..
കറിക്കരിയാന്‍ വിരലില്‍ ഇടുന്ന ഉറപോലെ ലവള്‍ടെ ലവിടൈ ഇടുമ്പം സാധനത്തില് ഇച്ചീച്ചി ആവാതിരിക്കാന്‍ ഉള്ള ഐറ്റം എന്നായിരുന്നു ആദ്യത്തെ ധാരണ എന്നോര്‍മയുണ്ട്..
ബെയ്സ്സിക്കലി കറക്റ്റ് !!! :))))))
പത്തില്‍ പഠിക്കുമ്പോഴായിരുന്നു തൊട്ടയലത്തെ ജേക്കബ് ചേട്ടന്റെ കല്യാണം. അങ്ങേര്‍ക്കന്ന് പള്ളിയില്‍നിന്ന് ഒരു വിവാഹജീവിതത്തിനുള്ള ഗൈഡ് കിട്ടി.അതിലെ ആ ഒരു രണ്ടുമൂന്ന് ചാപ്റ്റര്‍ ഞങ്ങള്‍ (കക്ഷീടെ മൈനര്‍ ശില്‍ബന്ധികള്‍) ആകാംക്ഷാപൂര്‍വം വായിച്ചിരുന്നു. ഓഫ് കോഴ്സ് കോണ്ടം ഒരു കുഴപ്പം പിടിച്ച സംഗതി ആണെന്നാണ് അതിലെഴുതിയിരുന്നത്...
അങ്ങനെഊതിയാല്‍ വീര്‍ക്കുന്ന കുറേ ഓര്‍മകള്‍ ഉള്ളതുകൊണ്ട് എന്തോ ഈ ചോദ്യം വല്ലപ്പോഴുമൊക്കെ ബട്ടന്‍ പൊട്ടുമ്പോള്‍ ഊരിപ്പോകുന്ന നിക്കര്‍ പോലെ ബാല്യത്തിലെ അബദ്ധങ്ങളിലൊന്ന് എന്നേ തോന്നുന്നുള്ളൂ ..സത്യം..
ഇപ്പോള്‍ കുട്ടികള്‍ക്ക് ബെല്‍റ്റും ഒക്കെ ഉള്ളതു കൊണ്ട് നിക്കര്‍ ഊരിപ്പോകാറില്ലല്ലോ. നല്ലത്. ഊരിപ്പോകാതിരിക്കട്ടെ .
ഞാനീ പറയുന്നവയെ നിങ്ങൾള്‍ എങ്ങിനേ ഉള്‍കൊള്ളും എന്നനിക്കറിയില്ല-
എന്നാല്‍ പല ലൈഗിക വിദ്യഭ്യാസ ചർച്ചകളിലും ഈ വിവരങ്ങള്‍ എങ്ങിനേ കുട്ടികളിലേക്കു് എത്തിക്കും എന്നതു വലിയ ഒരു പ്രശ്നമയിട്ടെടുക്കുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്- പലപ്പോഴും പൂച്ചക്കെങ്ങിനെ മണി കെട്ടും എന്നത് അവസാനവും ബാക്കിയായി കിടക്കും-
രണ്ടു വയസ്സുകാരി വരെ പീഡിപ്പിക്കപെടാന്‍ സാധ്യതയിരിക്കെ അതിക്രമങ്ങളെ കുറിച്ചു പറയരുത് എന്ന് ആരും പറയില്ലല്ലോ-
ഒരു സാധ്യത പറയാം- ഞങ്ങള്‍ - എന്നുവച്ചാ- മുസ്ലിങ്ങള്‍ -ചെറുപ്പം മുതലേ മദ്രസ്സയില്‍ പഠിക്കാറുള്ള കുറെ കാര്യങ്ങളുണ്ടു-അതില്‍ അഞ്ചു വയസ്സവുമ്പോ തന്നെ നമസ്കാരത്തെ കുറിച്ചു പഠിക്കും- നമസ്കാരത്തിന്റെ തുടക്കം ശുദ്ധി-അതില്‍ ചെറിയ അശുദ്ധിയെന്നും വലിയ അശുദ്ധിയെന്നും പറഞ്ഞു അവ രണ്ടില്‍ നിന്നും ശുദ്ധി ആയാലേ നമസ്കാരം ശരി ആവുകയുള്ളൂ- ഇനിയാണു പ്രശ്നം- ചെറിയ അശുദ്ധി തീരാന്‍ വുളു-എടുത്താ മതി- വലിയതോ- കുളിക്കാനുള്ള കാരണങ്ങളുണ്ടെങ്കിൽല്‍ അവ ഇല്ലാതാവണം- അതിന്റെ കാരണം പ്രധാനമായും ലൈഗികതയാണു- പുസ്തകത്തില്‍ സ്ഖലനം സംഭവിച്ചാല്‍ എന്നല്ലമുണ്ടു- അന്നു എന്താണീ ചലനം എന്നു ചോദിചപ്പോള്‍ പറഞ്ഞു തന്നത് അതു വലിയവര്‍ക്കുണ്ടാവുന്നതാണു് വലുതായാല്‍ മനസ്സിലാവും എന്നാണ്- നമസ്കാരത്തെ കുറിച്ചു പഠിക്കുതായതിനാല്‍ മനസ്സിന്റെ പ്രധാന ശ്രദ്ധ മുഴുവന്‍ അങ്ങോട്ടേക്കായിരിക്കും- എനാ അറിയാതെ ശാരീരികമായി വലുതാവുമ്പോള്‍ അറിയാനുള്ള കുറെ കാര്യങ്ങളുണ്ടെന്നു മനസ്സിലാവുകയും ചെയ്യുന്നു- മക്കളുടെ മദ്രസ്സാ പുസ്തകങ്ങള്‍ നോക്കിയപ്പൊഴാണു ഞാന്‍ ഞെട്ടിയത്- ഇതല്ലേ ശരിക്കുമുള്ള സെക്സ് എജുകേഷന്‍ എന്നു- എല്ലാവരേയും മദ്രസ്സയിലാക്കുക എന്നു വ്യാഖ്യാനിക്കേണ്ട- പറഞ്ഞു കൊടുക്കേണ്ടത് പ്രാഥമികമായി മറ്റൊന്നിലേക്കു തിരിച്ചു അവതരിപ്പിക്കുക- അല്ലേല്‍ കുട്ടികള്‍ പ്രാക്റ്റികല്‍ആക്കാന്‍ നോക്കും-
അനിലെ- കുട്ടിക്കു കിട്ടുന്നിടത്തു നിന്നും മാറ്റി വക്കുക
കാലം വളരെ മാറി പോയിരിക്കുന്നു അനിലെ
എന്റെ ഇന്ത്യന്‍ സഹപ്രവര്‍ത്തക അമേരിക്കയില്‍ കുട്ടികളുടെ ഡോക്ടറാണ്. കഴിഞ്ഞ ആഴ്ച പുള്ളിക്കാരി തന്റെ 9 വയസ്സുള്ള പെണ്‍കുട്ടിയുടെ സ്കൂളില്‍ പോയി. എന്തിന് എന്ന് ചോദിച്ചപ്പോള്‍ അവള്‍ക്ക് സെക്സ് എഡുക്കേഷന്റെ തുടക്കമെന്ന നിലയില്‍ മനുഷ്യ ശരീരത്തെ കുറിച്ച് പറഞ്ഞ് കൊടുക്കുവാന്‍ പോകുന്ന പാഠ ഭാഗങ്ങള്‍ എന്ത് എന്ന് മാതാപിതാക്കള്‍ക്ക് സ്കൂള്‍ അധികൃതര്‍ പറഞ്ഞ് കൊടുക്കുന്നുവത്രേ! ഇനി തന്റെ മകന്‍/ള്‍ ഇത് ഇപ്പോള്‍ പഠിക്കണ്ട എന്നാണെങ്കില്‍ അത് സ്കൂള്‍ ടീച്ചറോട് പറയാം ആ കുട്ടിയെ ആ ക്ലാസ്സില്‍ നിന്ന് ഒഴിവാക്കും. പക്ഷേ ഈ ഡോക്ടര്‍ പറഞ്ഞത് തന്റെ കുട്ടിയെ എന്തായാലും ക്ലാസ്സില്‍ വിടും കാരണം അല്ലെങ്കില്‍ ആ ക്ലാസ്സിലിരിക്കുന്ന മറ്റ് കുട്ടികള്‍ “പൊടിപ്പും, തൊങ്ങലും” വെച്ച് വല്ലയ്തും പറഞ്ഞ് കൊടുക്കും അത് കൂടുതല്‍ ദോഷം ചെയ്യുമെന്ന്.
എന്ത് കൊണ്ട് സെക്സ് എഡുക്കേഷന്‍ ഇന്ത്യയില്‍ പാഠ ഭാഗമാക്കുന്നില്ല? എത്രയോ പ്രസിദ്ധരായ സെക്സോളജിസ്റ്റുകളും, എഡുക്കേഷനിസ്റ്റുകളും, ആക്റ്റിവിസ്റ്റുകളും, മനശാസ്ത്രജ്ഞരും നമുക്കുണ്ട്. അവരുടെ ഒരു പാനല്‍ ഉണ്ടാക്കിയാല്‍ അവര്‍ക്ക് ഓരോ ഏജിലുമുള്ള കുട്ടികള്‍ക്ക് വേണ്ട സിലബസ്സ് ഉണ്ടാക്കുവാന്‍ കഴിയില്ലേ? കുട്ടികള്‍ക്ക് എന്ത് പറഞ്ഞ് കൊടുക്കണമെന്ന് മാതാപിതാക്കള്‍ക്കും ഒരു രൂപം കിട്ടുകയില്ലേ?
സെക്സ് എഡുക്കേഷന്റെ ആവശ്യമെന്തെന്ന് അറിയാന്‍ ഗൌരിനാഥിന്റെ ഈ പോസ്റ്റ് കൂടി ഒന്ന് വായിക്കുക (http://mayakazhchakal.blogspot.com/2008/07/blog-post_21.html)
ബ്രിട്ടനില്‍ സെക്സ് എഡുക്കേഷനാണ് ഇപ്പോഴത്തെ ടീനേജ് ഗര്‍ഭധാരണം കൂടുവാന്‍ കാരണം എന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നു എന്നതും കൂട്ടി വായിക്കുക!
മനോജ് പറഞ്ഞതിനോട് യോജിക്കുന്നു. ലൈഗീക വിദ്യാഭ്യാസം ആവശ്യം തന്നെ. യോജിക്കാന്‍ പറ്റാത്തത് ആ ഒമ്പത് വയസ് എന്ന പ്രായമാണ്. പക്ഷേ ഇന്ത്യയിലെ സാഹചര്യത്തില്‍ അത് ഒമ്പത് വയസ്സില്‍ തുടങ്ങണമോ എന്നത് സംശയമായി അവശേഷിക്കുന്നു. പിന്നെ അവസാനത്തെ പാരഗ്രാഫിലെ വസ്തുത ചിന്തിക്കേണ്ടത് തന്നെ..
Abused girl, 9, to abort
2 Mar 2009
http://timesofindia.indiatimes.com/World/Abused-girl-9-to-abort-in-Brazil/articleshow/4209935.cms
A nine-year-old girl pregnant after years of alleged sexual abuse by her stepfather is likely to abort twins she is carrying in a case that has shocked Brazil, reports in Sao Paulo said.
The girl was found to be four months pregnant after being taken to hospital suffering stomach pains, the website Diario de Pernambuco reported.
She was being cared for in the Maternal-Child Institude in the northern city of Recife, close to her hometown of Alagoinha, they said.
“We don’t know if she will develop the pregnancy up to the end because of the structure of her body. It is a big risk for her”, Jose Severiano Cavalcanti, the doctor who confirmed her pregnancy, said.
ഇത് വായിച്ചിട്ട് ഒന്‍പതു വയസ്സില്‍ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് തോന്നുന്നുണ്ടോ? ഇതൊക്കെ നമ്മുടെ നാട്ടിലും നടക്കുന്നില്ലേ? എന്തോ!!!
ശ്രീവല്ലഭന്‍..
വായിച്ചു.. ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിലും നടക്കുന്നുണ്ട് എന്നത് നേര് തന്നെ. പക്ഷേ ഇത് ലൈംഗീക വിദ്യാഭാസം കൊണ്ട് തടയാവുന്ന അതിക്രമം അല്ല എന്നാണ് തോന്നുന്നത്. ഇതൊക്കെ ക്രമിനലുകള്‍ നടത്തുന്ന അക്രമം ആയിട്ടേ കണക്കാക്കാവൂ.. ആ കുട്ടിക്ക് എന്ത് ചെയ്യാനാവും? അതിനെതിരെ പ്രതികരിക്കേണ്ടിയിരുന്നത് ഇത്തരം ആക്രമത്തിനിരയായ കുട്ടിയുടെ അമ്മയല്ലേ? ലൈഗീക വിദ്യാഭ്യാസം കൊണ്ട് ഇത്തരം കേസുകള്‍ തടയാന്‍ കഴിയില്ലല്ലോ.
(ആര്‍ത്തവം തുടങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് കിട്ടേണ്ട അറിവിനെപറ്റി ഞാന്‍ നേരത്തെ ഒരു കമന്റില്‍ സൂചിപ്പിച്ചിരുന്നു).
പിന്നെയൊരു കാര്യം കൂടി, ഇത്തരം അക്രമത്തിനിരയാകുന്നവര്‍ വിദ്യാഭ്യാസം ശരിയായ രീതിയില്‍ കിട്ടുന്നവരാകണമെന്നില്ല. നാടോടികള്‍ക്കിടയില്‍ ശ്രദ്ധിച്ചാല്‍ ഇത്തരം 'ചെറിയ അമ്മ'മാരെ കാണാന്‍ കഴിയും.
kalyanam kaziyunna divasam chekkantem pennintem roomil mesapurath vakkan ulla oru poo anena nan cherutpathil arinjath
Post a Comment