ഇന്നത്തെ തീയതി :

Saturday, September 29, 2007

ഒരു അപകടത്തിന്റെ ഓര്‍മ...

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 5.45 മണിയോടെ ഞങ്ങള്‍ അബുദാബിയില്‍ നിന്ന് ഷാര്‍ജയിലേക്ക്‌ പുറപ്പെട്ടു. ആ നശിച്ച സാലിക്‌ (ടോള്‍ ഗേറ്റ്‌) ഒഴിവാക്കാന്‍ അന്നു ഞാന്‍ തിരഞ്ഞെടുത്തത്‌ അവസാനത്തെ ഫ്രീ എക്സിറ്റ്‌ ആയിരുന്നു. അണ്ടര്‍പാസ്സില്‍ കൂടി ഷൈക്‌ സായിദ്‌ റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ ഓവര്‍ ബ്രിഡ്ജില്‍ നിന്നും "പാം ജുമൈറ"യിലേക്ക്‌ ഇറങ്ങാതെ ജുമൈറ റോഡിലേക്ക്‌ ഇറങ്ങുമ്പോള്‍ ആ പാലത്തില്‍ വച്ചാണ്‍ ആ ദൃശ്യം കാണേണ്ടി വന്നത്‌. ആ പാലം ജുമൈറ റോഡുമായി യോജിക്കുന്നതിനു ഒരു 25 മീറ്റര്‍ പുറകില്‍ ഒരു ജീപ്പ്‌ നിര്‍ത്തിയിട്ടിരിക്കുന്നു. രണ്ട്‌ ടാക്സിയും മറ്റോരു ഫോര്‍ വീല്‍ ഡ്രൈവ്‌ കാറും അടുത്ത്‌ തന്നെ ഉണ്ട്‌. എന്തോ ആക്സിഡന്റ്‌ ആണെന്ന് എനിക്കു മനസ്സിലായി. വണ്ടി ഓടിച്ചിരുന്ന ആള്‍ വെളിയില്‍ ഇറങ്ങി നിന്ന് ഫോണ്‍ ചെയ്യുന്നു. അടുത്തു വരുന്ന വണ്ടിക്ക്‌ അയാള്‍ കൈ കാണിക്കുന്നു. സൂക്ഷിച്ച് നോക്കിയപ്പോള്‍ കണ്ടു ആ വണ്ടിയുടെ തൊട്ടുതാഴെ ഒരാള്‍ അനക്കമില്ലാതെ കിടക്കുന്നു. അത്‌ കണ്ട ഞാന്‍ അറിയാതെ തന്നെ വണ്ടി നിര്‍ത്തി.(വര്‍ഷങ്ങളായി വണ്ടി ഓടിക്കുന്ന ഞാന്‍ വഴിയില്‍ ഒരു പക്ഷിയോ മേറ്റെന്തെങ്കിലും ജീവിയോ കിടക്കുന്നത്‌ കണ്ടാല്‍ പോലും ആ ജീവനെപറ്റി ഓര്‍ത്തു പോകും). ഇതു കണ്ട എന്റെ ഭാര്യയും അനിയനുമെല്ലാം ശരികും അപ്സെറ്റ്‌ ആയപോലെ...ഇറങ്ങി നോക്കാനാവാത്ത അവസ്ഥ. കാരണം വഴി യോജിക്കുന്നതിനും കുറച്ച് പുറകിലാണു സംഭവം നടന്നിരിക്കുന്നത്‌.

സന്ധ്യാസമയം,ഒരുപക്ഷേ ഇത്തീരി വേഗം കൂടുതല്‍ ആയിരുന്നിരിക്കാം. പാലത്തിനടിയില്‍ നല്ല വെളിചമില്ല. ആ വണ്ടി ഓടിചിരുന്ന ആളെ കുറ്റം പറയാനാവാത്ത സാഹചര്യം. നോമ്പ്‌ തുറക്കുന്ന സമയം ആയതിനാല്‍ വഴി ഒക്കെ ഒഴിഞ്ഞ്‌ കിടക്കുന്നു.എന്താണ്‍ പിന്നീട്‌ സംഭവിച്ചതെന്നറിയില്ല... ഞങ്ങളുടെ പുറകില്‍ വണ്ടികള്‍ വരിയായി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടെ നിന്നു യാത്രയായി..പോകുന്ന വഴി കണ്ടു പോലീസും ആംബുലന്‍സും ഒക്കെ അങ്ങോട്ടേക്ക്‌ പോകുന്നു.

ആ വഴി ക്രോസ്‌ ചെയ്ത ആള്‍ ഒരു നിമിഷം ഒന്നു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍..............പരിഭ്രമത്തോടെ ആര്‍ക്കൊ ഫോണ്‍ ചെയ്യുന്ന ആ ഡ്രൈവറുടെ അവ്യക്തമായ രൂപം മനസ്സില്‍ നിന്നു പോയില്ല, ഇതു വരെ. (ആ രൂപത്തിനു ഒരു മലയാളിത്തം ഉണ്ടായിരുന്നു എന്ന് തോന്നുന്നു)....വണ്ടി ഇടിച്ച് നിലത്തു കിടന്ന ആളുടെ ദുര്യോഗത്തെ പറ്റി ഓര്‍ത്തു സങ്കടപ്പെടുമ്പോഴും ആ ഡ്രൈവറുടെ അവസ്ഥയും അയാളുടെ വരും ദിവസങ്ങളെ പറ്റിയും ആയിരുന്നു എന്റെ വ്യാകുലത......

6 comments:

അനില്‍ശ്രീ... said...

ആ വഴി ക്രോസ്‌ ചെയ്ത ആള്‍ ഒരു നിമിഷം ഒന്നു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍..............പരിഭ്രമത്തോടെ ആര്‍ക്കൊ ഫോണ്‍ ചെയ്യുന്ന ആ ഡ്രൈവറുടെ അവ്യക്തമായ രൂപം മനസ്സില്‍ നിന്നു പോയില്ല, ഇതു വരെ.

ശ്രീ said...

അതെ. കഷ്ടം തന്നെ!
:(

ആഷ | Asha said...

:(

സഹയാത്രികന്‍ said...

"വണ്ടി ഇടിച്ച് നിലത്തു കിടന്ന ആളുടെ ദുര്യോഗത്തെ പറ്റി ഓര്‍ത്തു സങ്കടപ്പെടുമ്പോഴും ആ ഡ്രൈവറുടെ അവസ്ഥയും അയാളുടെ വരും ദിവസങ്ങളെ പറ്റിയും ആയിരുന്നു എന്റെ വ്യാകുലത......"

:(

കുഞ്ഞന്‍ said...

ഓരോരൊ വിധികള്‍! വീട്ടില്‍ അവര്‍ വരുന്നതും നോക്കി നില്‍ക്കുന്ന കണ്ണുകള്‍, ആ കണ്ണുകളിലെ പിടപ്പ്, അത് ആരറിയുന്നു?

അനില്‍ശ്രീ... said...

ഇവിടെ അപകടം ഉണ്ടായാല്‍ അത് ആരുടെ കുറ്റമാണെങ്കിലും ആദ്യം ജയിലില്‍ ആകുന്നത് വണ്ടി ഓടിക്കുന്ന ആളാണല്ലോ.വീട്ടുകാര്‍ പോലും കാണുന്നത് ചിലപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും.പിന്നെ ദിയാ കൊടുക്കണം (2 ലക്ഷം ഡിര്‍ഹംസ്). അങ്ങനെ എന്തെല്ലാം പ്രശ്നങ്ങള്‍.....

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി